"ദ്രാവിഡ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
== സംസ്കൃതത്തിന്റെ സ്വാധീനം ==
ദ്രാവിഡ ഭാഷകളിൽ, പ്രത്യേകിച്ച് തെലുഗു, മലയാളം, കന്നഡ എന്നിവയിൽ [[സംസ്കൃതം|സംസ്കൃതത്തിന്റെ]] സ്വാധീനം പ്രകടമാണ്. [[തെന്നിന്ത്യ|തെന്നിന്ത്യൻ]] ഭാഷകളിൽ തമിഴിൽ ആണ് സംസ്കൃതപദങ്ങൾ വളരെ കുറവു കാണപ്പെടുന്നത്. ഒരേ വസ്തുവിനു തന്നെ ദ്രാവിഡ മൂലവും [[സംസ്കൃതം|സംസ്കൃത]] മൂലവും കണ്ടെത്താവുന്നതാണ്. ഉദാ: ക്ഷേത്രം, അമ്പലം, കോവിൽ, കോയിൽ എന്നീ പദങ്ങൾ ഒരേ അർത്ഥത്തിലുള്ളവയാണെങ്കിലും, ക്ഷേത്രം സംസ്കൃത മൂലവും മറ്റുള്ളവ ദ്രാവിഡ മൂലവും ഉള്ളവയാണ്. ഏറെ പദങ്ങൾ പ്രത്യക്ഷത്തിൽ ദ്രാവിഡ മൂലമെങ്കിലും, [[ആര്യന്മാർ|ആര്യ]] ദ്രാവിഡ ഭാഷകളുടെ ഇഴുകിച്ചേരൽ പദങ്ങളുടെ സമൂല പരിണാമത്തിനും വഴി തെളിച്ചിട്ടുണ്ട്. ഉദാ: കന്നി (യുവതി) എന്ന പദത്തിന് സംസ്കൃതത്തിലെ കന്യ എന്ന പദവുമായി അഭേദ്യ ബന്ധമുണ്ട്. ദ്രാവിഡ ഭാഷകളിൽ ഗോത്ര ഭാഷകളിലും, ആദിവാസി ഭാഷകളിലും സംസ്കൃത സ്വാധീനം തുലോം വിരളമാണെന്നും കാണാം.
 
=== മണിപ്രവാളകാലം ===
{{Main|മണിപ്രവാളം}}
 
മലയാള സാഹിത്യത്തിൽ സംസ്കൃത സ്വാധീനം വൻതോതിൽ കടന്നു വരാൻ തുടങ്ങിയ കാലത്തെയാണ് മണിപ്രവാളകാലം എന്ന് വിളിക്കുന്നത്. ഇത്തരം ആദ്യകാല സാഹിത്യത്തെ മണിപ്രവാളം എന്ന് വിവക്ഷിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടു മുതലാണ് ഈ കാലം ആരംഭിക്കുന്നത്. ദ്രാവിഡ വ്യാകരണം നിലനിർത്തിക്കൊണ്ട് ആര്യപദങ്ങളുടെ സ്വതന്ത്രമായ സ്വീകരണം മൂലം ആധുനിക മലയാളത്തിന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിച്ച ഒരു ഘട്ടമായിരുന്നു ഇത്.
 
മലയാളത്തിലെ സംസ്കൃത വാക്കുകൾക്ക് തത്തുല്യമായ ദ്രാവിഡ വാക്കുകളേക്കാൾ മാന്യത ഉള്ളതായി കാണപ്പെടുന്നത് സംസ്കൃതം ഉപയോഗിച്ച ആര്യവിഭാഗങ്ങൾക്ക് കേരളത്തിൽ രൂപപ്പെട്ട മേൽക്കോയ്‌മയുടെ ഒരു ഫലമാണ്.
 
== ഉച്ചാരണരീതികൾ ==
"https://ml.wikipedia.org/wiki/ദ്രാവിഡ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്