"ഓഗസ്റ്റ് ലാൻഡ്മെസ്സർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:August-Landmesser-Almanya-1936.jpg|വലത്ത്‌|ലഘുചിത്രം|350x350ബിന്ദു| ഓഗസ്റ്റ് ലാൻഡ്മെസ്സറാണെന്ന് കരുതുന്ന ഒരാൾ നാസി സല്യൂട്ട് നൽകാൻ വിസമ്മതിക്കുന്ന പ്രസിദ്ധ ഫോട്ടോ. ]]
'''ഓഗസ്റ്റ് ലാൻഡ്മെസ്സർ''' (ജനനം: 24 മേയ് 1910; <ref>{{Cite book|url=https://books.google.com/?id=xOK7AAAAIAAJ&q=+24+May+1910|title=Die Vormundschaftsakte 1935-1958: Verfolgung einer Familie wegen "Rassenschande": Dokumente und Berichte aus Hamburg|last=Eckler|first=Irene|date=1996|publisher=[[Horneburg]]|isbn=|location=|access-date=15 January 2014}}</ref> [[കിൽഡ് ഇൻ ആക്ഷൻ|KIA]] 17 ഒക്ടോബർ 1944; 1949 ൽ സ്ഥിരീകരിച്ചു) [[ഹാംബർഗ്|ഹാംബർ]], [[ജർമ്മനി]]<nowiki/>യിലെ ബ്ലോം + വൊഷ് കപ്പൽശാലയിലെ തൊഴിലാളിയായിരുന്നു.1936-ലെ ഒരു ചിത്രത്തിൽ മറ്റ് തൊഴിലാളികൾ നാസി സല്യൂട്ട് ചെയ്യുമ്പോൾ അതിന് വിസമ്മതിക്കുന്നതായി കാണുന്നത് ഓഗസ്റ്റ് ലാൻഡ്മെസ്സർ ആണെന്ന് കരുതപ്പെടുന്നു. <ref>{{Cite web|url=http://www.fasena.de/courage/|title=Verbotene Liebe <nowiki>|</nowiki> Courage|access-date=15 January 2014|last=Straße|first=Amanda|date=|website=Fasena.de|publisher=[[1&1 Internet]]}}</ref> <ref>Simone Erpel: Zivilcourage : Schlüsselbild einer unvollendeten „Volksgemeinschaft". In: Gerhard Paul (Hrsg.): Das Jahrhundert der Bilder, Bd. 1: 1900–1949, Göttingen 2009, pp. 490–497, {{ISBN|978-3-89331-949-7}}.</ref> ഇർമ എക്ലർ എന്ന ജൂത സ്ത്രീയുമായുള്ള നിയമവിരുദ്ധമായ ബന്ധത്തിന്റെ പേരിൽ [[നാസി പാർട്ടി|നാസി പാർട്ടിയുമായി]] തെറ്റുകയും ശിക്ഷയായി ജയിൽ വാസവും നിർബന്ധിത പട്ടാള സേവനവും നേരിടേണ്ടിവന്നു. ലാൻഡ്മെസ്സർ യുദ്ധരംഗത്ത് വെച്ച് മരിക്കുകയും എക്ലറെ കോൺസണ്ട്രേഷൻ ക്യാമ്പിൽ അയക്കുകയും ചെയ്തു.
 
== ജീവചരിത്രം ==
ഓഗസ്റ്റ് ഫ്രാൻസ് ലാൻഡ്‌മെസ്സറിന്റെയും വിൽഹെൽമൈൻ മഗ്ഡലീന്റെയും (നീ ഷ്മിഡ്‌പോട്ട്) ഏകമകനായിരുന്നു ഓഗസ്റ്റ് ലാൻഡ്‌മെസ്സർ. 1931 ൽ ജോലി നേടാൻ സഹായിക്കുമെന്ന് കരുതി [[നാസി പാർട്ടി|നാസി പാർട്ടിയിൽ]] ചേർന്നു. 1935 ൽ, ഇർമാ എക്ലർ എന്ന ജൂത സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. <ref name="Roux">{{Cite book|url=https://books.google.com/?id=YZDlPnzTWU4C&pg=PT24&q=%22august%20landmesser%22|title=Comprendre Hitler et les allemands|last=Roux|first=François|date=2013-06-06|publisher=''[[Éditions Max Milo]]''|isbn=9782315004614|location=[[Paris, France]]|access-date=15 January 2014}}</ref> അവർ ഹാംബർഗിൽ ബന്ധം രജിസ്റ്റർ ചെയ്തെങ്കിലും, ഒരു മാസത്തിനുശേഷം പ്രാബല്യത്തിൽ വന്ന [[ന്യൂറംബർഗ് നിയമങ്ങൾ|ന്യൂറെംബർഗ് നിയമങ്ങൾ]] ഇത് നിയമവിരുദ്ധമാക്കി. 1935 ഒക്ടോബർ 29 ന് ലാൻഡ്‌മെസ്സറുടെയും എക്ലറുടെയും ആദ്യ മകളായ ഇൻഗ്രിഡ് ജനിച്ചു. <ref name="Roux" />
 
1937 ൽ ലാൻഡ്‌മെസ്സറും എക്ലറും ഡെൻമാർക്കിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ചെങ്കിലും പിടികൂടപ്പെട്ടു. ആ സമയത്ത് അവർ രണ്ടാമതും ഗർഭിണിയായിരുന്നു. 1937 ജൂലൈയിൽ അവരുടെമേൽ നാസി വംശീയ നിയമപ്രകാരം " വംശത്തെ അപമാനിച്ചു " എന്ന കുറ്റം ചുമത്തപ്പെട്ടു. അവൾഎക്ലർ പൂർണമായും യഹൂദയാണെന്ന് ഓഗസ്റ്റിനോ എക്ലറിനോരണ്ടുപേർക്കും അറിയില്ലായിരുന്നു എന്ന് വാദിച്ചതിനാൽ തെളിവുകളുടെ അഭാവത്തിൽ 1938 മെയ് 27 ന് കുറ്റവിമുക്തരാക്കപ്പെട്ടു. തെറ്റ് ആവർത്തിച്ചാൽ ദീർഘമായ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന താക്കീതോടെയാണ് വിട്ടയച്ചത്. എന്നാൽ ലാൻഡ്മെസ്സറും എക്ലറും പരസ്യമായി ബന്ധം തുടർന്നു. 1938 ജൂലൈ 15 ന് അദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്ത് ബർഗർമൂർ തടങ്കൽപ്പാളയത്തിൽ രണ്ടര വർഷം തടവിന് ശിക്ഷിച്ചു.
 
എക്ലറെ [[ഗസ്റ്റപ്പോ|ഗസ്റ്റപ്പോ]] അറസ്റ്റ് ചെയ്ത് ഫുഹ്ല്സ്ബുത്തെലിൽ തടവിൽ വെച്ച സമയത്താണ് രണ്ടാമത്തെ മകളായ ഐറീന് ജന്മം നൽകുന്നത്. <ref name="Post">{{Cite news}}</ref> അവിടെ നിന്ന് അവളെ ഒറാനിയൻബർഗ് തടങ്കൽപ്പാളയത്തിലേക്കും സ്ത്രീകൾക്കായുള്ള ലിച്ചെൻബർഗ് തടങ്കൽപ്പാളയത്തിലേക്കും തുടർന്ന് റാവൻസ്‌ബ്രൂക്കിലെ വനിതാ തടങ്കൽപ്പാളയത്തിലേക്കും അയച്ചു. ഇർമ എക്ലറിൽ നിന്ന് 1942 ജനുവരി വരെ കുറച്ച് കത്തുകൾ വന്നിരുന്നു. 1942 ഫെബ്രുവരിയിൽ അവളെ ബെർൺബർഗ് ദയാവധ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നും അവിടെ കൊല്ലപ്പെട്ട 14,000 പേരിൽ ഇർമയും ഉണ്ടായിരുന്നു എന്നും കരുതപ്പെടുന്നു; 1949 ൽ യുദ്ധാനന്തര ഡോക്യുമെന്റേഷന്റെ സമയത്ത്, അവൾ 1942 ഏപ്രിൽ 28-ആം തീയതി നിയമപരമായി മരിച്ചുവെന്ന് പ്രഖ്യാപിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ഓഗസ്റ്റ്_ലാൻഡ്മെസ്സർ" എന്ന താളിൽനിന്ന് ശേഖരിച്ചത്