"മെമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 22:
[[ഇന്ത്യൻ റെയിൽ‌വേ|ഇന്ത്യൻ റെയിൽവെയുടെ]] ഒരു മികച്ച {{അവലംബം}} [[ട്രെയിൻ]] യാത്രാ സംവിധാനമാണ് '''മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് അഥവാ മെമു (MEMU)''' <ref>{{cite web|first=Indian Railway|last=Website|title=indian railway|url=http://www.indianrail.gov.in}}</ref>.എഞ്ജിനുകൾ ഇല്ലാതെ കോച്ചുകളില് ഘടിപ്പിച്ച മോട്ടോറുകൾ ഉപയോഗിച്ച് ഓടുന്ന മെമുകളും ഉണ്ട്. മെമുവിൽ ഒന്നിലധികം ഇലക്ട്രിക് മോട്ടോറുകൾ ഉണ്ടാവും. അതുകൊണ്ടാണ്, മൾട്ടിപ്പിൾ യൂണിറ്റെന്ന് പറയുന്നത്. മെമു റേക്ക് ഉപയോഗിച്ച് ഹ്രസ്വദൂര എക്സ്പ്രസ്സ്‌ ട്രെയിനുകളും ഓടുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ഉള്ള മെമു എക്സ്പ്രസ്സ്‌ ഇതിന്‌ ഉദാഹരണമാണ്.
 
വേഗത്തിലോടുന്ന മെമു വരുന്നതോടെ തിരക്കേറിയ റൂട്ടുകളിലെ യാത്രാദുരിതം വലിയൊരു ശതമാനംവരെ കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും. ഒരു മെമുവിൽ എട്ട് മുതൽ പന്ത്രണ്ട് വരെ കോച്ചുകളുണ്ടാകും. പാസഞ്ചർ ട്രെയ്നുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകളെ ഉൾക്കൊള്ളാനാകും. മെമു ഓടിക്കുന്നതിന് ഇപ്പോഴത്തെ പ്ലാറ്റ്ഫോമിൽ മാറ്റം വരുത്തേണ്ടതില്ല. എന്നാൽ വൈദ്യുതീകരിച്ച പാതകൾ ആവശ്യമാണ്. രണ്ട് കമ്പാർട്ടുമെന്റ് ഒരു യൂണിറ്റ് എന്ന വിധമാണ് ഇതിന്റെ രൂപകല്പന. [[മുംബൈ സബർബൻ റെയിൽവേ|മുംബൈയിലെ]] സബർബൻ എമു]] (EMU) തീവണ്ടികളുടെ മാതൃകയിൽ ഉള്ള മെമുവിന്റെ പ്രത്യേകത രണ്ടറ്റത്തുമുള്ള കൺട്രോൾ ക്യാബിനാണ്. എൻജിൻ ഘടിപ്പിക്കൽ (ഷണ്ടിങ്) അടക്കമുള്ള കാര്യങ്ങൾ ഇതിന് ആവശ്യമില്ല. പൂജ്യത്തിൽനിന്ന് 80 കിലോമീറ്റർ വരെ വേഗത്തിലേക്ക് ഞൊടിയിടകൊണ്ട് എത്താനാകും എന്നതും മറ്റൊരു ഗുണമാണ്. ഇത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം താണ്ടാൻ സഹായിക്കുന്നു. മെമു തീവണ്ടിയിൽ പരമാവധി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 3000-4000 വരെയാവാം. സാധാരണ പാസഞ്ചർ തീവണ്ടിയിൽ ഇത് 1500-2000 ആണ്. ആഴ്ചയിൽ ഒരിക്കലാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തുക. ഇതിന് 5-6 മണിക്കൂർ വേണ്ടിവരും. കേരളത്തിൽ [[പാലക്കാട്|പാലക്കാട്ടും]] [[കൊല്ലം|കൊല്ലത്തുമാണ്]] അറ്റകുറ്റപ്പണികൾക്ക് ഉള്ള മെമു ഷെഡ് ഉള്ളത്. ഇവ കേന്ദ്രീകരിച്ചു സമീപ ജില്ലകളിലേക്ക് ഇത്തരം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. മെമുവിന്റെ കോച്ച് കെയർ സെന്റർ തമിഴ്നാട്ടിലാണ് ഉള്ളത്. പുതിയ സമയത്ത് മെമു ഓടിക്കുന്നതിന് പകരം വൈദ്യുതീകരിച്ച പാതകളിൽ നിലവിലുള്ള സാധാരണ പാസഞ്ചറുകൾക്ക് പകരം ഇവ ഓടിക്കാനാണ് റെയിൽവേ തീരുമാനം. <ref>{{cite web|first=മാതൃഭൂമി |last=വാർത്ത|title=mathrubhumi news|url=http://www.mathrubhumi.com/online/malayalam/news/story/397039/2010-07-06/kerala}}</ref>
 
കേരളത്തിൽ ഒരു സ്റ്റേഷനിൽ മെമു ഒരു മിനിറ്റാണ് നിറുത്തുക. മുംബൈയിലെ എമു ട്രെയിനുകളിൽ ഇത് 20 സെക്കന്റാണ്.
"https://ml.wikipedia.org/wiki/മെമു" എന്ന താളിൽനിന്ന് ശേഖരിച്ചത്