"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
== ആദ്യകാല ജീവിതം ==
[[പ്രമാണം:Tagore London.jpg|thumb|right|ടഗോർ 1879ൽ, ഇംഗ്ലണ്ടിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ]]
'''രബി(രവി)''' എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ [[കൊൽക്കത്ത|കൊൽക്കത്തയിലെ]] കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ [[1861]] [[മെയ് 7]]നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. അമ്മ ചെറുപ്പത്തിലേ മരിച്ചതിനാൽ വേലക്കാരാണ് ടാഗോറിനെ നോക്കിയത്. പിതാവ് കലാകാരൻമാരെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും കുട്ടികളെ സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. ടാഗോറിന്റെ സഹോദരങ്ങളിൽ ദ്വിജേന്ദ്രനാഥ് കവിയും തത്വചിന്തകനും ജ്യോതീന്ദ്രനാഥ് സംഗീതജ്ഞനും സത്യേന്ദ്രനാഥ് ബ്രിട്ടീഷ് ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോസ്ഥനും ആയിരുന്നു. സഹോദരി സ്വർണ്ണകുമാരി നോവലിസ്റ്റായിരുന്നു. വയസ്സിൽപതിനൊന്നാംവയസിൽ ഉപനയനത്തിനു(1873) ശേഷംവയസ്സിൽഉപനയനത്തിനുശേഷം ടാഗോർ തന്റെ പിതാവിനോടൊപ്പം മാസങ്ങൾ നീണ്ട ഭാരത പര്യടനത്തിന്‌ തിരിച്ചു. ഈ യാത്രയിൽ അവർ കുടുംബ തോട്ടമായ ശാന്തിനികേതനം, [[അമൃത്‌സർ]] വഴി ഹിമാലയ സാനുക്കളിലെ ഡാൽഹൗസീഡൽഹൗസീ സുഖവാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച്‌ ടാഗോർ ജീവചരിത്രങ്ങൾ, [[ചരിത്രം]], [[അഗോള ശാസ്ത്രം]], [[ആധുനിക ശാസ്ത്രം]], [[സംസ്കൃതം]], കാളിദാസ കൃതികൾ തുടങ്ങിയവ പഠിച്ചു. തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളിൽ പോകാൻ താല്പര്യം കാണിച്ചില്ല, ...വീട്ടുകാർ രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു,. വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി. [[1877]]-ൽ ടാഗോർ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കുകയും അതിൽ [[മൈഥിലി]] ഭാഷയിലെഴുതിയ കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അവ [[ഭാനുസിംഹൻ]] എന്ന 17ആം നൂറ്റാണ്ടിലെ ഒരു വൈഷ്ണവ കവിയുടെ നഷ്ടപ്പെട്ട കൃതികളാണ്‌ എന്ന് ടാഗോർ തമാശയായി പലപ്പോഴും പറഞ്ഞിരുന്നു. [[ബംഗാളി|ബംഗാളിയിലെ]] ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷക്കാരി) ടാഗോർ [[1877]]-ൽ രചിച്ചു. [[1882]]-ൽ “സന്ധ്യ സംഗീത്‌“ എന്ന സമാഹാരത്തിൽ പ്രസിദ്ധമായ “ഉറക്കമുണർന്ന വെള്ളച്ചാട്ടം“ എന്ന കവിതയുമുൾപ്പെട്ടിരുന്നു.
 
[[പ്രമാണം:Rabindranath-Tagore-Mrinalini-Devi-1883.jpg|thumb|left|135px|ടാഗോർ ഭാര്യ മൃണാളിനീ ദേവിയ്ക്കൊപ്പം 1883.]]
"https://ml.wikipedia.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്