"വി.കെ. ശ്രീകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
(ചെ.)No edit summary
വരി 22:
}}
 
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല]]<nowiki/>യിലെ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] പാർട്ടിയുടെ ഒരു നേതാവാണ് '''വി.കെ. ശ്രീകണ്ഠൻ'''. [[ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)|2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ]] [[പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം|പാലക്കാട് മണ്ഡലത്തിലെ]] [[ഐക്യ ജനാധിപത്യ മുന്നണി]]<nowiki/>യുടെ  സ്ഥാനാർത്ഥിയായി സിറ്റിംഗ് എം പി [[എം.ബി. രാജേഷ്|എം ബി രാജേഷിനെതിരെ]]   മത്സരിച്ചു <ref>{{Citeweb|url= https://www.manoramanews.com/news/kerala/2019/03/18/vk-sreekandan-starts-campaigning.html|title= പദയാത്രക്ക് പിന്നാലെ സീറ്റുറച്ചു; പാലക്കാട് പിടിക്കാൻ വി.കെ.ശ്രീകണ്ഠൻ -|website= www.manoramanews.com }}</ref>.

== ജീവിത രേഖ ==
വിദ്യാർത്ഥി പ്രസ്ഥാനമായ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു]] വിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1993-ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതൽ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. സംഘടനാ പ്രവർത്തകൻ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ [[ഷൊർണൂർ|ഷൊർണൂരിലെയും]] ജനകീയ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠൻ. 2000 മുതൽ [[ഷൊർണൂർ|ഷൊർണൂർ]] മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവിൽ ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. [[യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് യൂണിവേഴ്സിറ്റി]] സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ [[ഒറ്റപ്പാലം നിയമസഭാമണ്ഡലം|ഒറ്റപ്പാലത്ത്]] നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു  എങ്കിലും പരാജയപ്പെട്ടു. [[ചേലക്കര നിയമസഭാമണ്ഡലം|ചേലക്കര മണ്ഡലത്തിൽ]] നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള മുൻ വനിതാ കമ്മിഷൻ അംഗം കൂടിയായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ. എം.കൊച്ചുകൃഷ്ണൻ നായർ, വി. കാർത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കൾ.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/വി.കെ._ശ്രീകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്