"വാവ സുരേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 17:
| തൊഴിൽ = ഉരഗ സംരക്ഷണം, പൊതു സേവകൻ
| website =
}}'''സുരേഷ്''' അല്ലെങ്കിൽ '''വാവ സുരേഷ്''' ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ{{അവലംബം}} വ്യക്തിയുമാണ്. [[തിരുവനന്തപുരം]] സ്വദേശിയാണിദ്ദേഹം. മനുഷ്യ വാസമുള്ളിടങ്ങളിൽമനുഷ്യവാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്{{അവലംബം}}. ഇതേ വരെ 30,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു{{അവലംബം}}. ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം സർപ്പ ദംശനമേറ്റിട്ടും വിദഗ്ദ്ധ ചികിത്സ നൽകി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്<ref name="indiatoday"/>.
== ആദ്യകാല ജീവിതം==
തിരുവനന്തപുരം നഗരത്തിനടുത്ത് ശ്രീകാര്യത്തുള്ള ഒരു നിർദ്ധന കുടുംബത്തിലാണ് സുരേഷ് ജനിച്ചത്. ചെറുപ്പം മുതൽക്കേ പാമ്പുകളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന സുരേഷ് 12 വയസ്സിൽ ഒരു മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്നു{{അവലംബം}}. പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.
"https://ml.wikipedia.org/wiki/വാവ_സുരേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്