"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Malikaveedu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 10:
|occupation =നോവലിസ്റ്റ്<br/>നാടകകൃത്ത്
|spouse =ഇവലീന ഹാൻസ്ക}}
[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിലെ]] [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]]ഫ്രെഞ്ച് നോവലിസ്റ്റും, നാടകകൃത്തും ആയിരുന്നു '''ഹോണോറെ ഡി ബൽസാക്''' ( Honoré de Balzac) ഉച്ചാരണം: [ɔ.nɔ.ʁe d(ə) bal.zak] (ജനനം: 20 മേയ് 1799; മരണം: 18 ആഗസ്റ്റ് 1850) . ഇദ്ദേഹത്തിന്റെ പ്രധാന കൃതി '''ലാ കോമെഡീ ഹുമേൺ''' എന്ന സമാഹാരമാണ്. ഇതിൽ [[നോവൽ]], നിരൂപണം, ചെറുകഥകൾ എന്നിവയുൾപ്പെടെ 91 പൂർണ രചനകളും 46 അപൂർണ രചനകളും ഉണ്ട്. <ref>Robb, Graham: ''Balzac: A Life'', pg. 330, 1996, W. W. Norton and Company, Inc.</ref>
ബൽസാക് [[നെപ്പോളിയൻ|നെപ്പോളിയന്റെ]] പതനത്തിനു ശേഷമുള്ള [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടിലെ]] [[ഫ്രാൻസ്|ഫ്രാൻസിലെ]] സാമൂഹ്യ ജീവിതത്തിന്റെ [[പനോരമ|വിശാലദൃശ്യം]] ഈ കൃതിയിൽ വരച്ചു കാട്ടുന്നു. സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന ശൈലിയുംരീതിയും ബൽസാക് കൃതികളെ ശ്രദ്ധേയമാക്കുന്നു. സങ്കീർണ്ണവ്യക്തിത്വവും, സദാചാരമൂല്യങ്ങളോടുള്ള സമീപനത്തിൽ ആശയഭിന്നതയും (moral ambiguity) പ്രകടിപ്പിച്ച പച്ച മനുഷ്യർ ആയിരുന്നു ബൽസാക്കിന്റെ കഥാപാത്രങ്ങൾ. ഇതു മൂലം ഇദ്ദേഹം യുറോപ്യൻ സാഹിത്യത്തിലെ [[യഥാതഥ്യപ്രസ്ഥാനം|യഥാർത്ഥ്യ പ്രസ്ഥാനത്തിന്റെ]] സ്ഥാപകരിൽ ഒരാളായി കരുതപ്പെടുന്നു <ref>Robb, Graham: ''Balzac: A Life'', 1996, W. W. Norton and Company, Inc.</ref>. ഇംഗ്ലീഷ് എഴുത്തുകാരൻ [[സോമർസെറ്റ് മോം]] "പത്തു നോവലുകളും അവയുടെ എഴുത്തുകാരും" (Ten Novels and Their Authors, 1954) എന്ന നിരൂപണരചനയിൽ ബൽസാക്കിനെ '''ലോകം കണ്ട എറ്റവും പ്രതിഭാശാലിയായ നോവലിസ്റ്റ്''' എന്നു വിശേഷിപ്പിച്ചു.
 
പിന്നീടു വന്ന ഒരുപാട് എഴുത്തുകാർക്കും, ചിന്തകർക്കും ബൽസാക് പ്രചോദനം ആയി. അദ്ദേഹത്തിന്റെ കൃതികൾ [[മാർസെൽ പ്രൂസ്ത്]], [[എമിൽ സോള]], [[ചാൾസ് ഡിക്കൻസ്]], [[എഡ്ഗാർ അല്ലൻ പോ]], [[ദസ്തയേവ്സ്കി]], [[ഗുസ്താവ് ഫ്ലോബേർ]], [[ബെനിറ്റോ പെരേസ് ഗാൾദോസ്]], [[മേരി കൊറെല്ലി|മേരി കോറെല്ലി]], [[ഹെൻറി ജെയിംസ്]], [[വില്യം ഫാക്ക്നർ]], [[ജാക്ക് കെറൂവാക്ക്]], [[ഇറ്റാലൊ കൽവീനൊ]], [[ഫ്രെഡറിക് എംഗൽസ്]], [[കാൾ മാർക്സ്]] എന്നിവരെ സ്വാധീനിച്ചു. ബൽസാക്കിന്റെ കൃതികൾ അനേകം ഭാഷകളിലേയ്ക്ക് തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. പലതും ചലച്ചിത്രങ്ങൾക്ക്ചലചിത്രങ്ങൾക്ക് അവലംബം ആയിട്ടുമുണ്ട്.
 
 
== ആദ്യ കാല ജീവിതം ==
[[File:Collège de Vendôme.jpg|thumb|left|upright|The [[Oratory of Jesus|Oratorian]] grammar school in [[Vendôme]]—engraving by A. Queyroy]]
ഹൊണൊറെ ബൽസാക് 1799 മേയ് 20-ന് ൽ [[ഫ്രാൻസ്|ഫ്രാൻസിലെ]] ടൂർസ് നഗരത്തിൽ ജനിച്ചു. പിതാവ് ബെർണാർഡ് ഫ്രാൻസ്വാ ബൽസാ(Bernard-François Balssa) ഒരു വക്കീൽ ആയിരുന്നു. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് കഠിനാധ്വാനം വഴി ഉയർന്നു വന്ന ആളായിരുന്നു അദ്ദേഹം. ബെർണാർഡ് ഫ്രാൻസ്വാ അൻപത് വയസ്സ് ഉള്ളപ്പോൾ പതിനെട്ടു വയസ്സുകാരിയായ ഹൊണോറെയുടെ മാതാവ്, അന്ന ഷാർലൊ-ലോർ സല്ലാംബിയെയെ (Anne-Charlotte-Laure Sallambier) കല്യാണം കഴിച്ചു. ഇവരുടെ രണ്ടാമത്തെ കുട്ടിയായിരുന്നു ഹൊണൊറെ. ആദ്യം പിറന്ന ആൺകുട്ടി ഒരു മാസം കഴിഞ്ഞപ്പോൾ മരിച്ചു പോയി. അക്കാലത്തെ ഫ്രാൻസിൽ, കുട്ടികളെ മുലയൂട്ടാനായി ജനിച്ച ഉടനെ വാടക-വളർത്തമ്മമാരെ ഏല്പിക്കുന്നത് സാമ്പത്തിക സഥിതിയുള്ള കുടുംബങ്ങളിലെ ഒരു സമ്പ്രദായം ആയിരുന്നു . അങ്ങനെ ഹൊണൊറെയും ഇളയ സഹോദരി ലോറയും വീട്ടിൽ നിന്നകലെ നാലു വർഷം വളർത്തമ്മയുടെ അടുത്തായിരുന്നു. തിരിച്ച് വീട്ടിൽ വന്നപ്പോൾ അച്ഛനമ്മമാർ അധികം അടുപ്പം കാണിക്കാതിരുന്നത് ഹൊണൊറെയെ മാനസികമായി ബാധിച്ചിരുന്നു.
 
എട്ടു വയസ്സ് ഉള്ളപ്പോൾ ഹൊണൊറെയെ വെൻഡോം(Vendôme) എന്ന പട്ടണത്തിലെ ഒററ്റൊറിയൻ (Oratory of Jesus) പാതിരിമാർ നടത്തുന്ന ഒരു ബോർഡിങ്ങ് സ്കൂളിൽ ചേർത്തു. ഇവിടെ അദ്ദേഹം ഏഴു കൊല്ലം പഠിച്ചു. കാണാപ്പാഠം രീതിയിൽ ഉള്ള പഠന ശൈലിയോട് ഒത്തു പോവാൻ പറ്റാത്തതു കൊണ്ട് ഹൊണോറെക്ക് ഒരുപാട് ശിക്ഷയും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. ഈ വിദ്യാലയത്തിലെ താമസവും, ശിക്ഷകളും ഹൊണൊറെയെ ശാരീരികമായി തളർത്തി. വേദനകളും, ഒറ്റപ്പെടലും തരണം ചെയ്യാൻ ഹൊണൊറെ കണ്ടെത്തിയ മാർഗ്ഗം വായന ആയിരുന്നു. അദ്ദേഹം കൈയിൽ കിട്ടുന്നത് എന്തും വായിച്ചു സമയം ചിലവഴിച്ചു. ഒന്നും കിട്ടാത്ത അവസ്ഥകളിൽ [[നിഘണ്ടു]] വരെ വായിക്കുന്നതിൽ ആനന്ദം കണ്ടെത്തി.
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്