"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
രാമനാഥസ്വാമിക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വിശ്വനാഥസ്വാമിയുടെ പ്രതിഷ്ഠയുള്ളത്. ഇതാണ് ഹനുമാൻ പ്രതിഷ്ഠിച്ച മൂർത്തി എന്ന് പറയപ്പെടുന്നു. ആദ്യപൂജയേറ്റുവാങ്ങുന്നതും വിശ്വനാഥസ്വാമിയാണ്. പ്രസിദ്ധമായ [[കാശി വിശ്വനാഥക്ഷേത്രം|കാശീ വിശ്വനാഥസ്വാമിക്ഷേത്രത്തിലെ]] പ്രതിഷ്ഠയുടെ അതേ പേരാണ് പ്രതിഷ്ഠയ്ക്കെന്നത് ശ്രദ്ധേയമാണ്. വിശ്വനാഥസ്വാമിയോടൊപ്പം ഇടതുവശത്ത് പ്ത്നിയായ വിശാലാക്ഷിയുമുണ്ട്. ഇതും കാശിയുമായുള്ള ബന്ധം കാണിയ്ക്കുന്നു (കാശിയിൽ ശിവൻ വിശ്വനാഥനായും പാർവ്വതി വിശാലാക്ഷിയായും കുടികൊള്ളുന്നു).
 
ഒരുപാട് ഉപദേവതാസന്നിധികളുള്ള പുണ്യസങ്കേതമാണ് രാമേശ്വരം ക്ഷേത്രം. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ സന്ന്യാസരൂപമായ [[ദക്ഷിണാമൂർത്തി (ശിവൻ)|ദക്ഷിണാമൂർത്തി]] കുടികൊള്ളുന്നു. തമിഴ്നാട്ടിലെ ശിവസന്നിധികളിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠ സാധാരണമാണ്. കൂടാതെ പത്നിയായ [[ഉഷ|ഉഷാദേവിയോടൊപ്പം]] കുടികൊള്ളുന്ന [[സൂര്യൻ|സൂര്യഭഗവാൻ]], ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠയായ ഗന്ധമാദന ലിംഗം, വിഭീഷണൻ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്ന ജ്യോതിലിംഗം, [[സരസ്വതി]], [[നടരാജൻ]] (രണ്ട് വിഗ്രഹങ്ങൾ), [[ദുർഗ്ഗ]] എന്നിവരുടെ പ്രതിഷ്ഠകളുണ്ട്.
 
[[ചിത്രം:രാമേശ്വരം ക്ഷേത്രകവാടം.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
"https://ml.wikipedia.org/wiki/രാമേശ്വരം_രാമനാഥസ്വാമി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്