"കെ. കാമരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
| signature = Signature of K. Kamraj.svg
}}
'''കെ. കാമരാജ്''' (1903-1975) ഒരു കാലത്ത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ്‌ മേക്കറാ'യിരുന്നു. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ്‌ [[ജവഹർലാൽ നെഹ്‌റു|ജവഹർലാൽ നെഹ്‌റുവിന്റെ]] അടുത്ത അനുയായി ആയിരുന്നു. ദക്ഷിണേന്ത്യൻ[[ദക്ഷിണേന്ത്യ]]ൻ സംസ്ഥാനങ്ങളിൽനിന്നും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്‌]] പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാളാണ്‌. [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹദൂർ ശാസ്ത്രി]], [[ഇന്ദിരാ ഗാന്ധി]] എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 1976-ലെ [[ഭാരത രത്നം]] അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു.<ref>http://india.gov.in/myindia/bharatratna_awards_list1.php</ref>
 
[[1903]] [[ജൂലൈ 15]]നു ജനിച്ചു. അച്ഛൻ കുമാരസ്വാമി നാടാർ.12 വയസ്സുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം നിർത്തുകയും ഒരു കടയിൽ ജോലിക്കാരൻ ആവുകയും ചെയ്തു. [[1920]]ൽ ആണ് [[മഹാത്മാഗാന്ധി|ഗാന്ധിജി]]യെ ആദ്യമായിട്ട് കാണുന്നത്. അപ്പോൾത്തന്നെ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ]] ചേരുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.
"https://ml.wikipedia.org/wiki/കെ._കാമരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്