"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Added content
(ചെ.) (രക്തരഹിത ചികിത്സാ സ്വീകരിക്കും) -minor addition
വരി 26:
ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടന്ന് തന്നെ യഹോവ ആയ ദൈവം ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക്‌ രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു പറുദീസ ഭൂമിയിലെ ജീവിതം നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. അവിടെ മരിച്ചുപോയ നല്ലവർ ആയ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകും എന്നും ഇവർ പ്രത്യാശിക്കുന്നു.<ref>https://www.jw.org/en/publications/books/good-news-from-god/</ref>
 
വീടുതോറുമുള്ള സാക്ഷീകരണത്തിനും, സൈനിക സേവനത്തിൽ ഏർപ്പെടാത്തതിനും, [[രക്തം]] സ്വീകരിക്കാത്തതിനും (രക്തരഹിത ചികിത്സാ സ്വീകരിക്കും) യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു.<ref>https://www.jw.org/en/jehovahs-witnesses/faq/</ref> വിശ്വാസികൾ [[ത്രിത്വം|ത്രിത്വവും]], [[നരകം|തീ നരകവും]], [[ആത്മാവ്|ആത്മാവിന്റെ]] അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. [[ക്രിസ്തുമസ്]], [[ഈസ്റ്റർ]], [[ജന്മദിനം]] എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല.
 
അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു.<ref>{{cite book | last = Holden | first = Andrew | title = Jehovah's Witnesses: Portrait of a Contemporary Religious Movement | publisher = Routledge | year = 2002 | page = 64 | isbn = 0415266092}}</ref> [[സ്നാനം|സ്നാനപ്പെട്ടതിനു]] ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ [[അച്ചടക്കം|അച്ചടക്ക]] നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു.<ref>https://www.jw.org/en/jehovahs-witnesses/faq/shunning/</ref>
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്