"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 49:
[[പ്രമാണം:JWkingdomhall kerala.jpg|thumbnail|right|225px|യഹോവയുടെ സാക്ഷികളുടെ കേരളത്തിലെ ഒരു [[രാജ്യഹാൾ|ആരാധനാലയം (രാജ്യഹാൾ)]].]]
=== കേരളത്തിൽ ===
ഈ മതത്തിലെ പ്രവർത്തകർ 1905-ലാണ് [[കേരളം|കേരളത്തിൽ]] പ്രചാരത്തിനായെത്തിയത്, എന്നാൽ 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ "യഹോവാസാക്ഷികൾ" എന്ന് പൊതുവെ ജനങ്ങൾ വിളിക്കുന്നു. [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിൽ]] യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി.റ്റി. റസ്സൽ 1911ൽ പ്രസംഗിച്ച സ്ഥലം ഇപ്പോൾ [[റസ്സൽപുരം]] എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹാർദമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്‌ടോറിയ ജൂബിലി (VJT) ഹാളിൽ റസ്സലിനു പ്രസംഗം നടത്താൻ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു. മഹാരാജാവ് റസ്സലിന്റെ കൈയിൽ നിന്നും ബൈബിളും, 'തിരുവെഴുത്തുകളുടെ പഠനം' എന്ന റസ്സൽ എഴുതിയ പുസ്തക വാല്യങ്ങളും സ്വീകരിക്കുകയുണ്ടായി.റസ്സലിന്റെ ചിത്രം രാജാവ് ആവശ്യപ്പെടുകയും പിന്നീട് അത് കൊട്ടാരത്തിൽ സൂക്ഷിക്കപെടുകയുമുണ്ടായി.തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളിൽ ആ ചിത്രം ഇന്നും കാണാം. <ref>"Yearbook of Jehovah's witnesses 1979",Work in India,see page 34 </ref>
 
[[മല്ലപ്പള്ളി]], [[മീനടം]], [[പാമ്പാടി]], [[വാകത്താനം]], [[കങ്ങഴ]], [[അയർക്കുന്നം]], [[പുതുപ്പള്ളി]] എന്നിവടങ്ങളിൽ ആദ്യകാലത്ത് പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിൽ പതിനയ്യായിരത്തിൽ അധികം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു.<ref>jehovah's witnesses 2010 yearbook ,watchtower society</ref> കേരളത്തിന്റെ പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ ഇവർ കൺവൻഷൻ നടത്താറുണ്ട്.<ref>[http://www.mathrubhumi.com/nri/pravasibharatham/article_122162/ യഹോവ സാക്ഷികളുടെ സമ്മേളനം കോഴിക്കോട്ട്‌] Mathrubhumi News</ref>
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്