"തിമ്മക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 19:
}}
[[കർണ്ണാടക]] സംസ്ഥാനത്ത് നിന്നുള്ള ഒരു പരിസ്ഥിതിപ്രവർത്തകയാണ് '''സാലുമരാട തിമ്മക്ക''' എന്നറിയപ്പെടുന്ന '''തിമ്മക്ക'''.({{lang-kn|ಸಾಲುಮರದ ತಿಮ್ಮಕ್ಕ}}, {{Lang-en|Saalumarada Thimmakka}}). 4 കിലോമീറ്റർ വഴിയോരത്ത് 385<ref>https://www.thenewsminute.com/article/when-karnataka-s-padma-shri-winner-s-thimmakka-blessed-president-98453</ref> [[പേരാൽ|പേരാൽമരങ്ങൾ]] നട്ടുസംരക്ഷിച്ചതാണ് അവരെ ശ്രദ്ധേയാക്കിയത്. 'സാലുമരാട' എന്നാൽ കന്നട ഭാഷയിൽ 'നിരനിരയായി നിൽക്കുന്ന മരങ്ങൾ' എന്നാണ് അർത്ഥം. മക്കളില്ലാതിരുന്നതിൽ ദുഃഖിതയായി ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെങ്കിലും പിന്നീട് ഭർത്താവിനോടൊപ്പം ചേർന്ന് വൈകുന്നേരങ്ങളിൽ മരങ്ങൾ നട്ട് പരിപാലിക്കാൻ തുടങ്ങുകയായിരുന്നു. 2019-ൽ [[പത്മശ്രീ]] പുരസ്‍കാരം നൽകി രാഷ്ട്രം ഇവരെ ആദരിച്ചു<ref>[https://padmaawards.gov.in/SelectionGuidelines.aspx]|Padma Awards_List of awardees2019</ref>.
 
ബാഗെപ്പള്ളി - ഹഗലൂരുറോഡ് വികസനത്തിന്റെ ഭാഗമായി കുടൂർ ഹൂഡിക്കൽ ഭാഗത്ത് തിമ്മക്ക നട്ടു പരിപാലിച്ച 385 ആൽമരങ്ങൾ മുറിക്കുന്നത് നിർത്തിവെക്കണമെന്ന് അവർ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയോട് അഭ്യർഥിച്ചതിന്റെ ഫലമായി മരങ്ങൾ നശിക്കാത്ത വിധം പുതിയ അലൈന്മെന്റ് കണ്ടെത്താൻ കർണാടക ഗവണ്മെന്റ് തീരുമാനമെടുത്തു. <ref>https://www.thecue.in/around-us/2019/06/04/they-are-my-children-dont-chop-trees-for-road-widening-says-107-year-old-thimakka?fbclid=IwAR2ncMi4yOTu9_1V8afImbcAebJUanJy1yjqVPGmentoPMv4Rb190CPASH0</ref>
 
[[പ്രമാണം:Saalumarada-thimmakka-plaque.jpg|ലഘുചിത്രം]]
"https://ml.wikipedia.org/wiki/തിമ്മക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്