"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
{{prettyurl|Adolescence}}
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. <ref>കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 1, ISBN 81-7638-574-3</ref> ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും
ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. <ref>http://www.unicef.org/india/media_6785.htm</ref>
== പ്രായപൂർത്തിയെത്തലും കൗമാരമാറ്റങ്ങളും ==
കൗമാരകാലം ആരംഭിക്കുന്നത്
# ഗുഹ്യരോമങ്ങളുടെ വളർച്ച- ഏകദേശം ഒൻപത്-
# പെൺകുട്ടികളിലെ സ്തനവളർച്ച- എട്ടാം വയസ്സോടെ സ്തനമൊട്ടുകൾ വളരുകയും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ സ്തനവളർച്ച പൂർത്തിയാകുകയും ചെയ്യുന്നു.
# പെൺകുട്ടികളിലെ ആദ്യ ആർത്തവം- ഇവരുടെ ശരീരവളർച്ച ഒൻപതരമുതൽ പതിന്നാലര വയസ്സുവരെ വൻതോതിൽ നടക്കുന്നു. പത്താം വയസ്സോടെയാണ് പെൺകുട്ടികൾ ഋതുമതിയാകുക. ഇത് പതിനഞ്ച് വയസ്സുവരെ നീളാവുന്നതാണ്. എന്നിരുന്നാലും ഗർഭപാത്രത്തിന്റെ വളർച്ച പൂർത്തിയാകാനും, ആർത്തവം ക്രമമാകാനും പിന്നേയും വർഷങ്ങൾ എടുത്തേക്കാം. <REF>http://www.nlm.nih.gov/medlineplus/ency/article/002003.htm</REF>
# ആൺകുട്ടികളിലെ ലൈംഗികവളർച്ച-ഏതാണ്ട് പതിനൊന്ന്-പതിമൂന്ന് വയസോടുകൂടി ഗുഹ്യഭാഗത്തെ രോമവളർച്ച ആരംഭിക്കുന്നു. ലിംഗം വൃഷണം എന്നിവയുടെ വലിപ്പ വർദ്ധനവ്, ബീജോത്പാദനം, സ്വപ്നസ്കലനം, ലൈംഗികതാല്പര്യം, ലിംഗോദ്ധാരണം എന്നിവ ഉണ്ടാകുന്നു. പതിനാറ് വയസോടുകൂടി ഇവ പൂർത്തിയാകാം.
# ആൺകുട്ടികളിലെ ശബ്ദവ്യതിയാനം
# കക്ഷഭാഗത്തെ രോമവളർച്ച- കൗമാരത്തിൽ ഗുഹ്യരോമ വളർച്ചയോടൊപ്പം കക്ഷത്തിലും രോമം വളരുന്നു. ഇതും ഹോർമോൺ പ്രവർത്തനത്തിന്റെ ലക്ഷണമാണ്.
# വിയർപ്പുഗ്രന്ഥികളുടെ അമിതപ്രവർത്തനം
# എണ്ണമയമുള്ള ത്വക്ക്
# മുഖക്കുരു രൂപപ്പെടൽ
#ഹോർമോൺ ഉത്പാദനം- പെൺകുട്ടികളിൽ സ്ത്രൈണ ഹോർമോണായ ഈസ്ട്രജൻ, പ്രോജെസ്റ്റിറോൺ എന്നിവയും, ആൺകുട്ടികളിൽ ആൻഡ്രോജൻ ഹോര്മോണുകളിൽ പ്രധാനമായും ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയവയും പ്രവർത്തനം വേഗത്തിലാക്കുന്നു.
== അവലംബം ==
|