"പാർവ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
ഹൈന്ദവപുരാണങ്ങൾ പ്രകാരം [[പരമശിവൻ|പരമശിവന്റെ]] പത്നിയായാണ് '''ശ്രീ പാർവ്വതി'''. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. [[ഗണപതി]] , [[സുബ്രമണ്യൻ]] എന്നിവർ മക്കളാണ്. ഹിമവാന്റെയും മേനയുടേയും പുത്രിയാണ് ജഗദംബയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും, പരമാത്മസ്വരൂപിണിയും, [[ത്രിപുര സുന്ദരി|ത്രിപുരസുന്ദരിയും]], പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ആദിശക്തിയുടെ പ്രതീകമാണ് പാർവതി. [[ലളിതാ സഹസ്രനാമം|ലളിതാ സഹസ്രനാമത്തിൽ]] [[ദുർഗ്ഗ]], [[കാളി]], ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയാണ്. [[പരമശിവൻ|പരമശിവന്റെ]] കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. [[പാർവ്വതി]], [[സരസ്വതി]], [[മഹാലക്ഷ്മി]] എന്നീ മൂന്ന് ദേവിമാരും ആദിപരാശക്തി ആണ്.ശിവനും ശക്തിയും (അർദ്ധനാരീശ്വരൻ ) ചേർന്നാണ് ബ്രഹ്മാവ് , മഹാവിഷ്ണു , മഹാസരസ്വതി , മഹാലക്ഷ്മി , തുടങ്ങി സമസ്ത ദേവി ദേവന്മാരെയും സൃഷ്ടിച്ചത് എന്ന് ശിവ,സ്കന്ദ , കൂർമ്മ ഇതര പുരാണങ്ങളിൽ പ്രതിപാദിക്കുന്നു. അതുകൊണ്ടു ശിവനെ ആദിദേവൻ , മഹാദേവൻ , ദേവാദിദേവൻ , മഹേശ്വരൻ ,പരമേശ്വരൻ, ഭുവനേശ്വരൻ ,സദാശിവൻ , ഓംകാരം , പരബ്രഹ്മ മൂർത്തി ,, മഹാലിംഗേശ്വരൻ , ഈശ്വരൻ ,മഹാകാലേശ്വരൻ, ത്രിപുരാന്തകൻ ,പഞ്ചവക്ത്രൻ  എന്നും , പാർവതിയെ പ്രകൃതി , ആദിശക്തി, ആദിപരാശക്തി , മൂലപ്രകൃതി , മഹാദേവി , പരമേശ്വരി , മഹേശ്വരി , ലളിത ത്രിപുര സുന്ദരി ,മഹാ കാളി  ,മഹാ ദുർഗ്ഗ, ഭുവനേശ്വരി,അപർണ്ണ, പരബ്രഹ്മ സ്വരൂപിണി  എന്നി നാമങ്ങളിൽ വാഴ്ത്തി സ്തുതിക്കുന്നു . അർദ്ധനാരീശ്വരൻ നിർഗുണ പരബ്രഹ്മമായും കണക്കാക്കപ്പെടുന്നു.
 
ദശ മഹാ വിദ്യകളും , നവ ദുർഗയും എല്ലാം പാർവതിയാണ് . ദശ മഹാ വിദ്യകളിലെ ത്രിപുരസുന്ദരി " പാർവതി തന്ത്രമാണ് ". മഹിഷാസുരനെയും , ചണ്ഡമുണ്ഡൻ , രക്ത ബീജൻ, ശുംഭ നിശുംഭ മാരെയും വധിച്ചത് ശ്രീ പർവതിയാണ് എന്ന് സ്കന്ദ , കൂർമ്മ പുര്ണങ്ങള് പറയുന്നു . ദുർഗ്ഗമാസുരനെ വധിച്ചതിനാലാണ് പാർവതിക്ക് ദുർഗ്ഗാ , ശാകംഭരി, ശതാക്ഷി എന്നീ പേരുകൾ ലഭിച്ചത് എന്ന് " ദേവി ഭാഗവതം "പറയുന്നു . കാലിക പുരാണത്തിൽ ശിവപത്നിയായ കാളിയുടെ സ്വാതിക ഭാവമാണ് പാർവ്വതി . ദേവി ഭാഗവത്തിൽ ദേവൻ മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദിപരാശക്തി ഉമാ ഹൈമവതി പാശാങ്കുശങ്ങൾ ധരിച്ച വരദാഭയ മുദ്രയോടെ നിൽക്കുന്ന ഭുവനേശ്വരി ദേവിയാണ് . ദേവീഭാഗവതിൽ പറയുന്ന മണിദ്വീപത്തിൽ വസിക്കുന്ന ആദിപരാശക്തി ശ്രീ ഭവാനി ദേവി സദാ പരബ്രഹ്മ മൂർത്തിയായ മഹേശ്വരന്റെ വാമാംഗത്തിൽ വസിക്കുന്ന ശിവ ശക്തിയാണ് . ലളിത സഹസ്രനാമത്തിൽ ഭണ്ഡാസുരനെ വധിക്കുന്ന ശിവകമേശ്വരൻറെ അർധാംഗിനി ആയ മഹാദേവി ശ്രീ മഹാ ലളിതത്രിപുരസുന്ദരി  ശ്രീ പാർവതിയുടെ മൂലരൂപമാണ് . ശിവപുരാണത്തിൽ ശിവനും, മക്കൾക്കും  അന്നം വിളമ്പിയ മഹാ അന്നപൂർണ്ണ( അന്നപൂർണ്ണേശ്വരി) പാർവതിയുടെ മാതൃ വാത്സല്യത്തിന്റെ മകുടോഹരണമാണ് .ലളിത സഹസ്രനാമവും , ലളിത ത്രിശതിയും , പാർവതി , ഉമാ , അന്നപൂർണേശ്വരി , ദുർഗ്ഗാ , കാളി  സഹസ്രനാമങ്ങളും പാർവതി മന്ത്രങ്ങളാണ് .
"https://ml.wikipedia.org/wiki/പാർവ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്