"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
== മുസ്ഹഫ് ==
ഖുർആൻ രേഖപ്പെടുത്തിവെക്കുന്ന പുസ്തകത്തിനാണ് '''മുസ്ഹഫ്''' എന്ന് പറയുന്നത്.
==സവിശേഷതകൾ==
ഖുർആന് താഴെപ്പറയുന്ന സവിശേഷതകളുണ്ടെന്ന് വിശ്വാസികൾ അവകാശപ്പെടുന്നു<ref>ഇസ്ലാമിക ഡൈജസ്റ്റ് , പേജ് 30</ref>
*ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഏക ഗ്രന്ഥം.
*അവതരിപ്പിക്കപ്പെട്ട രൂപത്തിൽതന്നെ ഇന്നും നിലനിൽക്കുന്ന ഒരേയൊരു വേദഗ്രന്ഥം._
* വൈരുദ്ധ്യങ്ങൾ ഒന്നുമില്ല.
*അബദ്ധങ്ങളൊന്നും ഉൾക്കൊള്ളുന്നില്ല.
*അവതരിപ്പിക്കപ്പെട്ട കാലത്തെ അന്ധവിശ്വാസങ്ങൾക്ക് ഇവിടെ യാതൊരു സ്വാധീനവുമില്ല.
*കൃത്യവും സൂക്ഷ്മവുമായി ഒരിക്കലും തെറ്റുപറ്റാത്തതുമായ പദപ്രയോഗങ്ങൾ നടത്തുന്നു.
*ഭാഷാപ്രയോഗങ്ങളിൽ പോലും കൃത്യത പുലർത്തുന്നു.
*പരാമർശിക്കപ്പെട്ട എണ്ണങ്ങൾ പോലും കൃത്യമാണ്.
*പ്രവചനങ്ങൾ പൂർത്തീകരിക്കപ്പെട്ടു.
*ചരിത്ര പരാമർശങ്ങളെല്ലാം സത്യസന്ധവും തെറ്റു പറ്റാത്തതുമാണ്.
*പൂർണ്ണവും പ്രായോഗികവുമായ നിർദ്ദേശങ്ങളാണ് സമർപ്പിക്കുന്നത്.
*പ്രധാനം ചെയ്യുന്ന സന്മാർഗ്ഗ ക്രമം കിടയറ്റ അതുല്യവുമാണ്.
*സാഹിത്യം നിസ്തുലവും അദ്വിതീയമാണ്.
*അതിനു തുല്യമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാനുള്ള വെല്ലുവിളിക്ക് ഇതേവരെ ഉത്തരം നൽകപ്പെട്ടിട്ടില്ല..
*ജീവിത ലക്ഷ്യങ്ങളെ പറ്റി കൃത്യവും വ്യക്തവുമായ അറിവ് നൽകുന്നു.
* മനുഷ്യജീവിതത്തിന്റ പ്രധാനലക്ഷ്യം പാരത്രിക മോശമാണെന്നും അതിനുവേണ്ടിയുള്ള വിഭവ സമാഹാരമാണ് ഭൗതികലോകത്ത് മനുഷ്യധർമ്മം എന്നും ഖുർആൻ വിവരിച്ചു.
*പാരത്രിക ലോകത്ത ജീവിതം പോലെ ഈ നശ്വര ഭൂമിയിലും ക്ഷേമ ത്തോടെ ജീവിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.
*ആത്മീയതയുടെ മറവിൽ ഭൗതിക ലോകം മറക്കരുത്, ഭൗതിക പുരോഗതിക്കുവേണ്ടി ആത്മ ലോകത്തെ നശിപ്പിക്കുകയും അരുത്. ഈ സമന്വയമാണ് ഖുർആനിലെ ദർശനം. ഈവിധം രണ്ടും തമ്മിൽ ബന്ധിപ്പിച്ച് മനുഷ്യനെ ഉത്തമ സ്വഭാവം നടപടിയിൽ വളർത്തി കൊണ്ടു പോകാൻ ഖുർആൻ പരിശ്രമിക്കുന്നു. ഇത് ഖുർആൻ അവതരിക്കുന്നതിനു മുമ്പ് സാധിക്കാത്തത് ആകുന്നു. ആ ബദൽ വ്യവസ്ഥിതി അവതരിപ്പിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ലാത്തതുമാകുന്നു.
*മനുഷ്യൻറെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാൻ കഴിയാത്തതും എന്നാൽ ബുദ്ധിപരമായ തെളിയിക്കപ്പെട്ടതുമായ ആത്മാവും ആത്മീയതയും ഖുർആൻ മനുഷ്യ പുരോഗതിയുടെ ഭാഗമായി എടുത്തുകാണിച്ചു.
*ഭാവിയെക്കുറിച്ചുള്ള ഖുർആൻ വചനങ്ങൾ മുഴുവനും സത്യമായി പുലരുന്നത് ആയി കാണാം അപ്പോൾ ഉണ്ടാകുന്ന അനുഭവം സത്യനിഷേധികളും പരാജയപ്പെടാതെ നിർവാഹമില്ല.
*പുരോഗതിയുടെ അടിസ്ഥാന തത്ത്വങ്ങളും വിജ്ഞാനത്തിന് ആവശ്യകതയും ഖുർആൻ വിവരിക്കുന്നു. മനുഷ്യോല്പത്തി യും ഗർഭസ്ഥ ശിശുവിന് വളർച്ച ഘട്ടങ്ങളും മരണവും മരണാനന്തരജീവിതവും ഖുർആൻ വിവരിക്കുന്നുണ്ട്. അവ ഓരോന്നും ആധുനിക ആധുനികലോകം ബുദ്ധിപരമായി തെളിയിക്കുകയും ഖുർആൻ പറഞ്ഞിട്ടുള്ള ആശയങ്ങൾ സമ്മതിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
*ഖുർആനിനോട് തുല്യമായ ഒരു ഗ്രന്ഥം അതിനുമുമ്പോ ശേഷമോ അവതരിച്ചിട്ടില്ല. എഴുത്തും വായനയും പരിചയവുമില്ലാത്ത ഒരു നബിയുടെ സാഹിത്യ സമ്പൂർണ്ണമായ ഒരു ഗ്രന്ഥം പുറത്തുവരുമ്പോൾ ബുദ്ധിയും ചിന്തയും ഉള്ളവർ ഖുർആനിൻറെ അമാനുഷികത അംഗീകരിക്കുന്നു.
*ഖുർആന് ഉള്ളടക്കം മനുഷ്യജീവിതത്തിന് ലക്ഷ്യവും മാർഗ്ഗവും ആകുന്നു. ജനനം മുതൽ മരണം വരെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ മേഖലകളെയും ചൂഴ്ന്നു നിൽക്കുന്ന പ്രായോഗികമായ ചർച്ചകളും നിർദ്ദേശങ്ങളുമാണ് അത് വരച്ചുകാണിക്കുന്നത്.
*നൂറ്റാണ്ടുകളായി അറബ് സാഹിത്യ ഗ്രന്ഥത്തിൽ പ്രശസ്തി പിടിച്ചുപറ്റിയ ബാനത്ത് സുആദ് പോലെയുള്ള സാഹിത്യങ്ങളുടെ രചയിതാക്കൾ ഖുർആനും പ്രവാചക ജീവിതവും അത്ഭുതത്തോടെ നോക്കി കാണുകയും അനുയായികളുമായി മാറുകയും ചെയ്തു. പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിൻറെ ഏകത്വവും അസ്തിത്വവും അംഗീകരിക്കുന്ന ജനസമൂഹങ്ങളെ വാർത്തെടുക്കാൻ ഖുർആൻ ആശയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
*ഖുർആനോട് ആശയത്തിലും സാഹിത്യ മേന്മയിലും അവതരണ ശൈലിയിലും സമമായ ഒരു ഗ്രന്ഥം കൊണ്ടുവരാൻ അന്ത്യനാൾ വരെയുള്ള ഒരാൾക്കും സാധിക്കുകയില്ല എന്ന് അല്ലാഹു പ്രഖ്യാപിച്ച് ആ വെല്ലുവിളി ഇന്നും മുഴങ്ങി കേൾക്കുകയാണ്.
* അനുമാനങ്ങളും ഗണിച്ചു പറയലല്ല ഖുർആനിലെ ശൈലി. പ്രത്യുത സുനിശ്ചിതമായ തത്ത്വങ്ങളും അതിലേക്കു വഴിതെളിക്കുന്ന റൂട്ടുകളും ആണ്. ഊഹാപോഹങ്ങൾ ഇല്ല അന്ധവിശ്വാസങ്ങൾ ഇല്ല. അർത്ഥവും നിമിത്തവും വിവരിച്ചുകൊണ്ടുള്ള ശൈലിയാണ് ഖുർആൻ സ്വീകരിച്ചിട്ടുള്ളത്.
*ഇഞ്ചിൽ(ബൈബിൾ) തൗറാത്ത് (തോറ) തുടങ്ങിയത് വേദഗ്രന്ഥങ്ങൾ പോലെയല്ല. ഹൃദിസ്ഥമാക്കാൻ സാധിക്കുന്ന വിധമാണ് ഖുർആൻ നിലകൊള്ളുന്നത്.
* കൃത്രിമങ്ങളും മാറ്റത്തിരുത്തലുകളും നടക്കാത്ത കണിശത ഖുർആനിലെ പ്രത്യേകതയാണ്. അവതരിച്ച വചനങ്ങളെല്ലാം അപ്പപ്പോൾതന്നെ നബിയും അനുയായികളും മനപാഠമാക്കുകയും ഭദ്രമായി അത് സൂക്ഷിച്ചു നിലനിർത്തുകയും ചെയ്തതിനാൽ ഖുർആനിലെ സുരക്ഷിതത്വത്തിൽ ആശങ്കയില്ല.
 
== ചിത്രശാല ==
<gallery>
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്