"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
}}
<!-- [[ചിത്രം:Ambalappuzha_3.jpg|thumb|right|300px|അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം]] -->
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ([[കേരളം]], [[ഇന്ത്യ]]) [[അമ്പലപ്പുഴ|അമ്പലപ്പുഴയിൽ]] സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് '''അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''. [[ശ്രീകൃഷ്ണൻ|പാർത്ഥസാരഥി]] സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത് <ref>ടെമ്പിൾസ് ആൻഡ് ലെജെൻഡ്സ് ഓഫ് കേരളാ -- കെ.ആർ. വൈദ്യനാഥൻ</ref>. ലോകപ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|അമ്പലപ്പുഴ പാൽപ്പായസവും]], [[വേലകളി|അമ്പലപ്പുഴ വേലകളിയും]] ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന [[ചെമ്പകശ്ശേരി|ചെമ്പകശ്ശേരിയിലെ]] ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ ക്രി.വർഷം 1545-ലാണ് (കൊ.വർഷം 720) അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് [[മൂലം (നക്ഷത്രം)|മൂലം നാളിൽ]] [[ചമ്പക്കുളം]] [[പമ്പാനദി|പമ്പാനദിയിൽ]] [[ചമ്പക്കുളം മൂലം വള്ളംകളി|രാജപ്രമുഖൻ വള്ളംകളി]] 1545-മുതൽ അരങ്ങേറുന്നത് <ref>http://www.alappuzhaonline.com/champakulammoolam-boatrace.htm</ref>. ഉപദേവതകളായി [[ശിവൻ]], [[ഗണപതി]], [[അയ്യപ്പൻ]], [[ഭദ്രകാളി]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. [[മീനം|മീനമാസത്തിൽ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] ആറാട്ടായി പത്തുദിവസം ഉത്സവം ക്ഷേത്രത്തിലുണ്ട്. ഇവയിൽ ഒമ്പതാം ദിവസമാണ് ഏറ്റവും വിശേഷം. [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ മഹാക്ഷേത്രം.
{{വൃത്തിയാക്കേണ്ടവ}}
 
== ഐതിഹ്യം ==
ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാൽ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ [[ഓടക്കുഴൽ]] ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.
 
[[അമ്പലപ്പുഴ|അമ്പലപ്പുഴയിൽ]] പ്രസിദ്ധമായ [[ഐതിഹ്യം|ഐതിഹ്യമാണ്]] [[നാറാണത്തുഭ്രാന്തൻ]] നടത്തിയ പ്രതിഷ്‌ഠ. പ്രതിഷ്‌ഠാസമയത്ത് [[അഷ്ടബന്ധം]] ഉറയ്ക്കാതെ [[തന്ത്രി|തന്ത്രിമാർ]] (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോൾ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന [[മത്സ്യം|മീൻ]] ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാൻ ([[താംബൂലം]]) തുപ്പി [[വിഗ്രഹം]] ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്‌ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് [[അമ്പലപ്പുഴ|അമ്പലപ്പുഴയെന്നും]] പേരുവന്നെന്നും പറയപ്പെടുന്നു.
 
[[ചിത്രം:Ampalappuzha Srikrishna temple.jpg|400px|thumb|left|അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും ക്ഷേത്രക്കുളവും]]