"രോഗീലേപനകൂദാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
ആസന്നമരണനായ ഒരു വിശ്വാസിക്ക് ക്രൈസ്തവ പുരോഹിതന് നല്കുന്ന അവസാനശുശ്രൂഷ. കത്തോലിക്കാ സഭയുടെ ഏഴു കൂദാശകളുടെ പട്ടികയില്‍
തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം. തൈലലേപന ശുശ്രൂഷയുടെയും തദവസരത്തില്‍ നടത്തുന്ന പ്രാര്‍ഥനയുടെയും പ്രധാനോദ്ദേശ്യം ആസന്നമരണന്റെ പാപമോചനവും രോഗശാന്തിയും ആകുന്നു എന്ന അഭിപ്രായത്തില്‍ പൌരസ്ത്യ-പാശ്ചാത്യ ക്രൈസ്തവസഭകള്‍ യോജിക്കുന്നു. രോഗികള്‍ക്കായുള്ള ഈ വിശുദ്ധകര്‍മം [[ബൈബിള്‍]]-[[പുതിയ നിയമം|പുതിയ നിയമത്തിന്]] അനുസൃതമാണ്. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ വളരെയധികം രോഗികളെ അപ്പോസ്തലന്മാര് തൈലലേപനം നല്കി സുഖപ്പെടുത്തി (മര്‍ക്കോ. 6:13) എന്നു കാണുന്നു. അപ്പോസ്തലനായിരുന്ന യാക്കോബ് "നിങ്ങളില്‍ രോഗിയായ ഒരുവനുണ്ടെങ്കില്‍ അവന് സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ അവനുവേണ്ടി പ്രാര്‍ഥിക്കുകയും അവന്റെമേല്‍ കര്‍ത്താവിന്റെ നാമത്തില്‍ തൈലാഭിഷേകം നടത്തുകയും ചെയ്യട്ടെ. (യാക്കോബ് 5:14) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
|