"രോഗീലേപനകൂദാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ആസന്നമരണനായ ഒരു വിശ്വാസിക്ക് ക്രൈസ്തവ പുരോഹിതന്‍ നല്കുന്ന അവസാനശുശ്രൂഷ. രോഗീലേപനം (Annointing of the Sick) എന്ന പേരാണ് ഇതിന് ഏറ്റവും അനുയോജ്യമെന്ന് [[രണ്ടാം വത്തിക്കാന്‍ സൂനഹദോസ്|രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍]] പരാമര്‍ശമുണ്ടായി. ഒന്‍പതാം ശതകത്തിലുണ്ടായ 'കരോലിംഗ്കരോളിനിയന്‍' പരിഷ്കരണത്തിന്നവോത്ഥാനത്തിന് (Carolingian Renaissance) ശേഷം സ്വര്‍ഗത്തിലേക്കുള്ള യാത്രയ്ക്കുതകുന്ന 'പാഥേയം' ആയ പാപമോചനം, തൈലാഭിഷേകം, കുര്‍ബാനാനുഭവം എന്നിവ ലഭിക്കാതെ ആരും മരണകവാടത്തിലേക്കു പ്രവേശിപ്പിക്കാന്‍ ഇടയാകരുതെന്ന് സഭാധികാരികള്‍ അനുശാസിച്ചു. തന്‍മൂലം അന്ത്യകൂദാശ ഏറ്റവും ഒടുവില്‍ ചെയ്യേണ്ട സഭാശുശ്രൂഷയായി പരിണമിച്ചു. ആരാധനയെപ്പറ്റിയുള്ള 1963-ലെ നിയമാവലിയില്‍ ഇപ്രകാരം പറയുന്നു:-- വാര്‍ധക്യമോ, രോഗമോ മൂലം മരണം ആസന്നം എന്നു കരുതുമ്പോള്‍ ആണ് അന്ത്യകൂദാശ സ്വീകരിക്കാനുള്ള അനുയോജ്യമായ സമയം.
 
തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം. തൈലലേപന ശുശ്രൂഷയുടെയും തദവസരത്തില്‍ നടത്തുന്ന പ്രാര്‍ഥനയുടെയും പ്രധാനോദ്ദേശ്യം ആസന്നമരണന്റെ പാപമോചനവും രോഗശാന്തിയും ആകുന്നു എന്ന അഭിപ്രായത്തില്‍ പൌരസ്ത്യ-പാശ്ചാത്യ ക്രൈസ്തവസഭകള്‍ യോജിക്കുന്നു. രോഗികള്‍ക്കായുള്ള ഈ വിശുദ്ധകര്‍മം [[ബൈബിള്‍]]-[[പുതിയ നിയമം|പുതിയ നിയമത്തിന്]] അനുസൃതമാണ്. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ വളരെയധികം രോഗികളെ അപ്പോസ്തലന്മാര്‍ തൈലലേപനം നല്കി സുഖപ്പെടുത്തി (മര്‍ക്കോ. 6:13) എന്നു കാണുന്നു. അപ്പോസ്തലനായിരുന്ന യാക്കോബ് "നിങ്ങളില്‍ രോഗിയായ ഒരുവനുണ്ടെങ്കില്‍ അവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ അവനുവേണ്ടി പ്രാര്‍ഥിക്കുകയും അവന്റെമേല്‍ കര്‍ത്താവിന്റെ നാമത്തില്‍ തൈലാഭിഷേകം നടത്തുകയും ചെയ്യട്ടെ. (യാക്കോബ് 5:14) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/രോഗീലേപനകൂദാശ" എന്ന താളിൽനിന്ന് ശേഖരിച്ചത്