"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 260:
ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം. സൗദിയിലെ പാരമ്പര്യമനുസരിച്ച്, രാഷ്ട്ര സ്ഥാപകൻ [[അബ്ദുൽ അസീസ് അൽ സൗദ്]] രാജാവിന്റെ മക്കളിലൊരാളാണ് ഭരണാധികാരികളാകുന്നത്. രാജഭരണത്തിന്റേയും പ്രതീകാത്മക [[ജനാധിപത്യം|ജനാധിപത്യത്തിന്റേയും]] പരമോന്നത അധികാരസ്ഥാനങ്ങൾ ഒരാൾ തന്നെ വഹിക്കുന്നതാണ് സൗദി അറേബ്യയിലെ ഭരണസമ്പ്രദായം. അതിനാൽ [[രാജാവ്‌]] തന്നെയാണ്‌ ഇവിടെ [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയും]] ആകുന്നത്. ആധുനിക സൗദി രാജകുടുംബ സ്ഥാപകൻ സൗദ് രാജാവിന്റെ മക്കളും കൊച്ചുമക്കളും ഉൾപ്പെടുന്ന [[അലിജൻസ് കൗൺസിൽ]] ആണ് കിരീടധാരണം ഉൾപ്പെടെയുള്ള രാജ്യത്തെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത്.<ref name=alleigance>[http://www.economist.com/node/16588422 അലീജൻസ് കൗൺസിൽ] ദ ഇക്കോണമിസ്റ്റ് എന്ന പത്രത്തിൽ വന്ന വാർത്ത - ശേഖരിച്ചത് 15 ജൂലൈ 2012 </ref>
 
[[സല്മാൻ അബ്ദുൾ അസീസ് രാജാവ്|സല്മാൻ അബ്ദുൾ അസീസ് രാജാവിന്റെ]] ഭരണത്തിനു കീഴിൽ ആണ് രാജ്യം ഇപ്പോൾ നില കൊള്ളുന്നത്‌. അടുത്ത കിരീട അവകാശി നിലവിൽ ഉപപ്രധാനമന്ത്രിയായ മുഖ്-രിൻമുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ആണ്. ഭരണനിർവഹണത്തിന്റെ കാര്യക്ഷമതക്ക് വേണ്ടി രാജ്യത്തെ 13 മേഖലകളായി തിരിച്ചിട്ടുണ്ട്. സൗദ്‌ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ഇവിടങ്ങളിൽ മേഖലാ ഗവർണർമാരായും നിയമിച്ചിട്ടുണ്ട്. മതനിയന്ത്രണങ്ങളും രാജവാഴ്ചയും നിലവിലുള്ള സൗദി അറേബ്യയിൽ നിലവിൽ പകുതി തദ്ദേശസ്ഥാപനങ്ങളിലേക്കു മാത്രമാണ് വോട്ടെടുപ്പ്. ബാക്കി രാജാവിന്റെ നാമനിർദ്ദേശമാണ്. [[ഖുർആൻ|ഖുർആനാണ്]] രാജ്യത്തെ ഭരണഘടന. ഇസ്ലാമിക [[ശരീഅത്ത്‌|ശരിഅത്ത്]] ആണ് നിയമവ്യവസ്ഥയുടെ അടിസ്ഥാനം. മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ എന്ന് തുടങ്ങുന്ന ദേശഭക്തി നിറഞ്ഞ ഗാനമാണ് സൗദി ദേശീയഗാനം<ref name=anthem>[http://nationalanthems.me/saudi-arabia-an-nasheed-al-wataniy/ മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ സൗദി അറേബ്യയുടെ ദേശീയ ഗാനം - ശബ്ദം,വരികൾ] </ref>.
 
=== പ്രധാന ഭരണ വിഭാഗങ്ങൾ ===
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്