"നോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 5:
 
==ഇന്ത്യ==
ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ നോട്ട സംവിധാനം ഏർപ്പെടുത്തണമെന്ന് [[ഇലക്ഷൻ കമ്മീഷൻ|കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ]] 2009ൽ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയോട്]] ആവശ്യപ്പെടുകയുണ്ടായി, എന്നാൽ കേന്ദ്ര സർക്കാർ ഈ നിർദ്ദേശത്തെ എതിർക്കുകയായിരുന്നു.<ref name=aljazeera>{{cite news|title=സ്ട്രോങ് ഇന്ത്യ പോൾ റിയാക്ഷൻ ഓൺലൈൻ|url=http://archive.is/ZcL1S|publisher=അൽജസീറ|date=04 ഒക്ടോബർ 2015}}</ref> [[പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്|പ്യൂപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്]] എന്ന സർക്കാരേതിര സംഘടന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നിർദ്ദേശത്തെ പിന്താങ്ങിക്കൊണ്ട് സുപ്രീം കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി സമർപ്പിച്ചിരുന്നു.<ref name=express>{{cite news|title=റൈറ്റ് ഓഫ് നെഗറ്റീവ് വോട്ടിംഗ്|url=http://archive.is/5zsqz|publisher=ഇന്ത്യൻ എക്സ്പ്രസ്സ്|date=04 ഒക്ടോബർ 2015|last=സോളി|first=സൊറാബ്ജി}}</ref>
 
27 സെപ്തംബർ 2013 ന് ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ നൺ ഓഫ് ദ എബൗ എന്ന സംവിധാനം കൂടി നടപ്പിലാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇതു സഹായകരമാവും എന്നൊരു നിരീക്ഷണം കൂടി സുപ്രീംകോടതി നടത്തിയിരുന്നു. നിലവിലുള്ള സംവിധാനത്തെ മാറ്റം വരുത്തുവാൻ ഇത് ഉതകുമെന്നും, നല്ല സ്ഥാനാർത്ഥികളെ മാത്രം തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ നിർബന്ധിതരാവുമെന്നും സുപ്രീംകോടതി പ്രത്യേക വിധിന്യായത്തിലൂടെ അഭിപ്രായപ്പെട്ടു.<ref name=deccan>{{cite news|title=എസ്സ്.സി.ലാൻഡ്മാർക്ക് ജഡ്ജ്മെന്റ്-വോട്ടേഴ്സ് ഗെറ്റ് റൈറ്റ് ടു റിജക്ട്.|url=http://archive.is/ah1FR|publisher=ഡെക്കാൺ ക്രോണിക്കിൾ|date=04 ഒക്ടോബർ 2015}}</ref>
"https://ml.wikipedia.org/wiki/നോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്