"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
| Mount =
}}
'''ഹനുമാൻ''' അല്ലെങ്കിൽ '''ആഞ്ജനേയൻ''', [[രാമായണം|രാമായണത്തിലെ]] പ്രധാന കഥാപാത്രമായ ഒരു വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് [[ചിരഞ്ജീവി|സപ്തചിരംജീവി]]കളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. [[പരമശിവൻ]] തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് [[ശിവപുരാണം|ശിവപുരാണവും]] [[ദേവീഭാഗവതം|ദേവീഭാഗവതവും]] പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശിവാനുഗ്രഹത്താൽ വാനരസ്ത്രീയായ അഞ്ജനക്ക് ഹനുമാൻ മകനായി ജനിച്ചു എന്നാണ് ഐതീഹ്യം. [[ശ്രീരാമൻ|ശ്രീരാമസ്വാമി]]യുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു.
 
[[രാക്ഷസൻ|രാക്ഷസരാജാവായ]] [[രാവണൻ|രാവണന്റെ]] തടവിൽ നിന്നും [[ശ്രീരാമൻ|രാമന്റെ]] ഭാര്യയായ [[സീത|സീതയെ]] കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ [[ലക്ഷ്മണൻ|ലക്ഷ്മണനെ]] സുഖപ്പെടുത്തുന്നതിനായി ഹനുമാൻ [[ഹിമാലയം|ഹിമാലയത്തിലേക്കു]] പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമാന്ഹനുമദ്‌ ബാധകമല്ലെന്നുമാണ്ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.
 
അഞ്ചു തലകളുള്ള ഹനുമാന്റെ വിരാട്രൂപം "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. [[വരാഹം|വരാഹമൂർത്തി]] വടക്കും, [[നരസിംഹം|നരസിംഹമൂർത്തി]] തെക്കും, [[ഗരുഡൻ]] പശ്ചിമദിക്കും, [[ഹയഗ്രീവൻ]] ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള പഞ്ചമുഖംഅഞ്ചുമുഖം ആണ് ഇത്. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് സർവരക്ഷാകരമാണ് എന്നാണ് ഹിന്ദു വിശ്വാസം. അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ.
 
രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല. {{തെളിവ്}}
വരി 31:
 
== പേരിനു പിന്നിൽ ==
സൂര്യനെ ചുവന്ന പഴം ആണെന്നു വിചാരിച്ച് ഹനുമാൻ കഴിക്കാനായി ആകാശത്തേക്ക് കുതിച്ചെന്നും അപ്പോൾ ഇന്ദ്രൻ വജ്രായുധം ഹനുമാന്റെ മേൽ പ്രയോഗിച്ചതായി ഐതിഹ്യം ഉണ്ട്.... അപ്പോൾ ഹനുവിൽ ( താടിയിൽ) മുറിവേറ്റതു കൊണ്ട് ഹനുമാൻ എന്നറിയപ്പെട്ടു. ആഞ്ജനേയൻ (അഞ്ജനയുടെ പുത്രൻ), മാരുതി തുടങ്ങിയ പേരുകളിലും ഹനുമാൻ അറിയപ്പെടുന്നു.
 
== ജീ‍വിതം ==
 
=== മാതാപിതാക്കൾ ===
[[അഞ്ജന]] എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. [[പരമശിവൻ|ശിവന്റെ]] ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നുവാനരവീരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
 
കേസരിയോടൊത്ത് അഞ്ജന, [[ശിവൻ]] തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. <ref>ഹനുമാൻ ചാലീസ, 'തുളസീദാസ് '</ref>
"https://ml.wikipedia.org/wiki/ഹനുമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്