"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
എന്നാൽ ആധുനിക പരിഷ്‌കൃത സമൂഹങ്ങളിൽ, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളിൽ, വ്യക്തികൾ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു. ഇതിനെ '''ലിവിങ് ടുഗെതർ (Living Together)''' എന്ന് പറയുന്നു. ഇന്ത്യയിലും ധാരാളം മനുഷ്യർ ലിവിങ് ടുഗെതർ, '''കോഹാബിറ്റേഷൻ (Cohabitation)''' തുടങ്ങിയ രീതികൾ അവലംബിക്കാറുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിയുടെ സങ്കീർണതകളും ന്യൂനതകളും, മതാചാരങ്ങൾക്കും ജാതിക്കും കൊടുക്കുന്ന പ്രാധാന്യം, വ്യക്തി സ്വാതന്ത്ര്യത്തിന് മേൽ ഉള്ള കടന്നുകയറ്റം, വിവാഹത്തിന്റെ സാമ്പത്തിക ചിലവുകൾ, സ്ത്രീധനവും മഹറും മറ്റുമാണ് പാരമ്പര്യ വിവാഹം ഒഴിവാക്കുവാനായി അവർ ചൂണ്ടിക്കാട്ടുന്നത്. ലിംഗസമത്വമില്ലായ്‌മ പോലെയുള്ള പരമ്പരാഗത കുടുംബവ്യവസ്ഥയുടെ പല പ്രശ്നങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.
 
ഒരേസമയം ഒന്നിലധികം ഭാര്യമാരെയും ഭർത്താക്കന്മാരേയും അംഗീകരിക്കുന്ന ഗോത്രങ്ങളും മതങ്ങളും ഇന്നും നിലവിലുണ്ട്. ഉദാഹരണത്തിന് ഇസ്ലാം മതത്തിൽ പുരുഷന് ഒരേസമയം നാല് സ്‌ത്രീകളെ വരെ വിവാഹം ചെയ്യാവുന്നതാണ്.
 
പ്രായപൂർത്തി ആകാത്ത കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ '''ശൈശവ വിവാഹം (Child marriage)''' എന്നറിയപ്പെടുന്നു. ബാലവിവാഹവും, നിർബന്ധിത വിവാഹവും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ശൈശവവിവാഹം നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ശൈശവവിവാഹത്തിന് ഇരയായ കുട്ടിയുമായി പ്രായപൂർത്തിയായ പങ്കാളി നടത്തുന്ന ലൈംഗികബന്ധം ഗുരുതരമായ ബാലപീഡനത്തിന്റെ വകുപ്പിൽ ആണ് നമ്മുടെ രാജ്യത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്