"ദക്ഷിണാമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
ബ്രഹ്മജ്ഞാനം സൂചിപ്പിക്കുന്ന [[ഹസ്തമുദ്ര|ഹസ്തമുദ്രയാണ്]] ദക്ഷിണാമൂർത്തിയുടെ ചിന്മുദ്ര. [[ജപമാല]] കയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂർത്തിഭേദങ്ങളായ ശാരദ, ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. മഹേശൻ, മഹായോഗി, പശുപതി തുടങ്ങിയ ശിവതത്ത്വഭേദങ്ങളും ദക്ഷിണാമൂർത്തിഭേദത്തിനു സമാനമായ തത്ത്വം ഉൾക്കൊള്ളുന്നു. ദക്ഷിണാമൂർത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂർത്തിഭേദങ്ങൾക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.
 
ശിവക്ഷേത്രങ്ങളിൽ ചിലത് ദക്ഷിണാമൂർത്തി ക്ഷേത്രമാണ്. ഉദാഹരണമായി, [[ചൊവ്വര ചിദംബരസ്വാമിക്ഷേത്രംചിദംബരസ്വാമി ക്ഷേത്രം|ചൊവ്വര ചിദംബരേശ്വരം ശിവക്ഷേത്രത്തിലെ]] മൂർത്തി ദക്ഷിണാമൂർത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദർഭത്തിലും ദക്ഷിണാമൂർത്തിയെ സ്മരിക്കുന്ന പതിവുണ്ട്. ദക്ഷിണാമൂർത്ത്യുപനിഷത്ത്, ദക്ഷിണാമൂർത്തിസ്തവം തുടങ്ങിയ അനേകം കൃതികളിൽ ദക്ഷിണാമൂർത്തിയുടെ വർണന കാണാം. ദക്ഷിണാമൂർത്തിയെ പ്രകീർത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തിസ്തവമാണ് ഇവയിൽ പ്രമുഖം.
 
==ദക്ഷിണാമൂർത്ത്യുപനിഷത്ത്==
"https://ml.wikipedia.org/wiki/ദക്ഷിണാമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്