"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
മൂന്നാം നൂറ്റാണ്ടിൽ [[അലെമാന്നി]], [[ഫ്രാങ്ക്സ്]], [[ചാറ്റി]], [[സാക്സൺ|സാക്സണുകൾ]], [[ഫ്രിസി]], [[സികാംബ്രി]], [[തുറിങ്ങി]] തുടങ്ങിയ ഒരുപാട് പൂർവ ജർമ്മൻ ഗോത്രങ്ങൾ ഉടലെടുക്കുകയുണ്ടായി. 260ഓടു കൂടി ജനങ്ങൾ റോമൻ നിയന്ത്രിത ഭൂമി കയ്യേറാൻ തുടങ്ങി. 375 ലെ [[ഹുൺ]] അധിനിവേശങ്ങൾക്കും 395 ലെ റോമൻ തകർച്ചയെ തുടർന്നും ജർമ്മൻ ഗോത്രങ്ങൾ കൂടുതലായി ദക്ഷിണ-പൂർവ ദിക്കുകളിലേക്ക് നീങ്ങാൻ തുടങ്ങി. സമകാലികമായി ഇന്നത്തെ ജർമ്മനിയിൽ വലിയ ഗോത്രങ്ങൾ ഉടലെടുക്കുകയും അവ ചെറിയ ഗോത്രങ്ങളെ പകരം വക്കുകയും ചെയ്തു. [[മെറോവിന്ജിയൻ കാലഘട്ടം|മെറോവിന്ജിയൻ കാലഘട്ടത്തോടെ]] [[ആസ്ട്രേഷ്യ]], നോയ്സ്ട്രിയ, അക്വിറ്റെയിൻ തുടങ്ങിയവ കീഴടക്കിയ ഫ്രാങ്കുകൾ ഫ്രാൻസിന്റെ മുന്നോടിയായ ഫ്രാങ്കിഷ് രാജ്യം സ്ഥാപിച്ചു. വടക്കൻ ജർമ്മനി സാക്സണുകളും സ്ലാവുകളും ആണ് ഭരിച്ചിരുന്നത്.
 
== വിശുദ്ധ റോമൻ സാമ്രാജ്യംറോമാസാമ്രാജ്യം ==
{{main|വിശുദ്ധ റോമാസാമ്രാജ്യം}}
[[File:Lucas Cranach d.Ä. - Martin Luther, 1528 (Veste Coburg).jpg|thumb|upright=0.7|[[Martin Luther]] (1483–1546) initiated the [[Protestant Reformation]].]]
എഡി 800 ൽ ഫ്രാങ്കുകളുടെ രാജാവായിരുന്ന മഹാനായ [[Charlemagne |ഷാർലെമെയിൻ]] ചക്രവർത്തിയാകുകയും [[Carolingian Empire|കരോലിന്ഗിയൻ സാമ്രാജ്യം]] സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 843 ൽ അത് അവകാശികൾക്ക് വിഭജിക്കപ്പെട്ടു. അതിലെ കിഴക്കൻ ഭാഗമാണ് പിന്നീട് വിശുദ്ധ റോമാ സാമ്രാജ്യമായി നിലനിന്നത്. ഏതാണ്ട് 900 വർഷത്തോളം ജർമനിയുടെ ചരിത്രം [[Holy Roman Empire|വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ]] ചരിത്രവുമായി കൂടിപിണഞ്ഞാണ് കിടന്നത്. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അതിരുകൾ [[Eider River|ഐദെർ നദി]] മുതൽ [[Mediterranean|മെഡിറ്ററേനിയൻ]] തീരം വരെ വ്യാപിച്ചു കിടന്നു.
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്