"മമ്മൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== കുടുംബവും, ആദ്യകാല ജീവിതവും ==
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. [[കോട്ടയം]] ജില്ലയിലെ [[വൈക്കം|വൈക്കത്തിനടുത്തുള്ള]] [[ചെമ്പ്, കോട്ടയം ജില്ല|ചെമ്പ്]] എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ [[മുസ്ലീം]] കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ [[ഇബ്രാഹിംകുട്ടി (നടൻ)|ഇബ്രാഹിംകുട്ടി]], സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. [[ആലപ്പുഴ ജില്ല]]യിലെ [[എരമല്ലൂർ|എരമല്ലൂരിനടുത്തുള്ള]] [[ചന്തിരൂർ|ചന്തിരൂരിലായിരുന്നു]] (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. [[കൊച്ചി|കൊച്ചിയിലെ]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ് മമ്മൂട്ടി [[ബിരുദം]] നേടിയത്. തുടർന്ന് [[എറണാകുളം|എറണാകുളത്തുള്ള]] ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, [[മഞ്ചേരി|മഞ്ചേരിയിൽ]] അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name=PNM/> 1971ൽ പ്രദർശനത്തിനെത്തിയ [[അനുഭവങ്ങൾ പാളിച്ചകൾ]] ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. [[എം.ടി. വാസുദേവൻ നായർ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത [[ദേവലോകം (ചലച്ചിത്രം)|ദേവലോകം]] എന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം<ref name=mam012df>{{cite web | title = മമ്മൂട്ടി ജീവചരിത്രം | url = https://web.archive.org/web/20181012133206/http://mammootty.com/biography | publisher = മമ്മൂട്ടി ഔദ്യോഗിക വെബ് വിലാസം | accessdate = 2019-05-15}}</ref> എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. [[കെ. ജി. ജോർജ്]] സംവിധാനം ചെയ്ത [[മേള (ചലച്ചിത്രം)|മേള]] എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ ''[[യവനിക]]'', 1987ൽ [[ജോഷി]] സംവിധാനം ചെയ്ത ''[[ന്യൂ ഡൽഹി (ചലച്ചിത്രം)|ന്യൂ ഡൽഹി]]'' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. . 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, [[ദുൽഖർ സൽമാൻ]] എന്നു പേരുള്ള ഒരു മകനും ഉണ്ട്.<ref name=movieraga23>{{cite web | title = മമ്മൂട്ടി | url = https://web.archive.org/web/20190410034447/http://movies.deepthi.com/malayalam/actors/mammootty.html | publisher = മുവീരാഗ | accessdate = 2019-05-15}}</ref> അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്.
 
==സിനിമാ ജീവിതം==
"https://ml.wikipedia.org/wiki/മമ്മൂട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്