"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
'''സ്തനം''' എന്നത് സസ്തനികളുടെ നെഞ്ചിനോട് ചേർന്ന് കാണുന്ന വീർത്ത അവയവം ആണ്‌. ബഹുവചനം സ്തനങ്ങൾ. ഇംഗ്ലീഷ് : Breasts. [[സസ്തനി]] എന്ന പേരിന്റെ അർത്ഥം തന്നെ സ്തനങ്ങളോട് കൂടിയത് എന്നാണ്‌. [[മലയാളം|മലയാളത്തിൽ]] മുല എന്നും പര്യായമുണ്ട്. ഗ്രാമീണഭാഷയിൽ അമ്മിഞ്ഞ എന്നു വിവക്ഷിക്കുന്നതും മുലകളെയാണ്.
 
[[സസ്തനി|സസ്തനികൾ]] അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക. ഈ കുഞ്ഞുങ്ങൾക്ക് ആദ്യകാലങ്ങളിൽ വളരാനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് മുലയൂട്ടുന്നതിലൂടെയാണ്‌. മനുഷ്യ സ്ത്രീക്ക് ഒരു ജോഡി സ്ത്നമാണ്‌ ഉണ്ടാവുക. മറ്റു മൃഗങ്ങൾക്ക് കൂടുതൽ എണ്ണം ഉണ്ടാവാറുണ്ട്. ആൺ വർഗ്ഗങ്ങൾക്കും സ്തനങ്ങൾ ഉണ്ടാവും. എന്നാൽ ഇത് പുർണ്ണ വളർച്ച പ്രാപിക്കാത്തെ അവസ്ഥയിലായിരുക്കും. ഗൈനക്കോമേസ്റ്റിയ എന്ന അവസ്ഥയിൽ ആണിന്‌ സ്തനവളർച്ച ഉണ്ടാകാറുണ്ട്. മനുഷ്യനിൽ [[നപുംസകം|ട്രാൻസ്ജെൻഡറുകൾക്കും]] സ്തനങ്ങൾ ഉണ്ട്. സ്തനങ്ങളിൽ പാലുല്പാദിപ്പിക്കാനുള്ള ഗ്രന്ഥികൾ ആണ്‌ മാംസപേശികൾക്കൊപ്പം അധികമായി ഉണ്ടാവുക. മനുഷ്യരിൽ ലിംഗഭേദം കൂടാതെ മിക്കവർക്കും രതികേളികളിലെലൈംഗിക ഉത്തേജനം നൽകുന്നതിലെ അവിഭാജ്യ ഘടകവുമാണ്‌ ഇവ. [[സ്തനാർബുദം]] സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കണ്ടു വരുന്നു. വിദേശ രാജ്യങ്ങളിൽ സതനങ്ങളുടെ രൂപഭംഗി വർദ്ധിപ്പിക്കനുള്ള ഇം‌പ്ലാന്റ് ചികിത്സക്ക് വൻ പ്രചാരം ലഭിച്ചിട്ടുണ്ട്. <ref> [http://www.beverlyhillsphysicians.com/resources/evolution_breast_implants.php വിവിധ സ്തന ഇമ്പ്ലാന്റുകളെക്കുറിച്ച് ശേഖരിച്ച തിയ്യതി 2007-04-25] </ref>
 
 
 
 
 
== പരിണാമം ==
Line 39 ⟶ 35:
സ്തനങ്ങൾക്ക്‌ മുലയൂട്ടുക മാത്രമല്ല കർത്തവ്യം. മറിച്ച്‌ ലൈംഗിക കേളികളിലും ഇണയെ ആകർഷിക്കുന്നതിലും അതിന്‌ സ്വാധീനമുണ്ട്‌. പുരുഷന്മാർ സ്വാഭാവികമായും വലിയ സ്തനങ്ങളുള്ള സ്ത്രീകളെ തിരഞ്ഞെടുത്തിരുന്ന പുരാതനകാലത്ത്‌ നിലനിൽപിനും പിൻതലമുറകളെ സൃഷ്ടിക്കുവാനും വലിപ്പമുള്ള ഈ അവയവങ്ങൾ സ്ത്രീകളുടെ ആവശ്യമായിരുന്നു. സ്ത്രീകളുടെ മുലകളിൽ മുലപ്പാൽ ഗ്രന്ഥികളേക്കാൾ അധികം കൊഴുപ്പ്‌ അടിഞ്ഞുകൂടുന്നതും ആകാരം വരുന്നതും ഇതിനു കാരണമായി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. മറ്റു മൃഗങ്ങളുടേതു പോലെ ആവശ്യം കഴിഞ്ഞാൽ ചുരുങ്ങുന്ന തരമല്ല സ്ത്രീകളുടെ സ്തനങ്ങൾ എന്നത് മേൽ പറഞ്ഞതിനു ഉപോല്ഫലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പരന്ന നെഞ്ചുള്ള പെണ്ണുങ്ങൾക്ക് എതിർലിംഗാനുരാഗികളായ ആണുങ്ങളെ ആകർഷിക്കാനുള്ള കഴിവില്ലെന്നാണ്‌ ആദ്യകാലത്തെ ചില പഠനങ്ങളും തെളിയിക്കുന്നത്. എന്നാൽ ചെറിയ സ്തനങ്ങളിൽ സംവേദനം നൽകുന്ന നാഡീ ഞരമ്പുകൾ അല്പ സ്ഥലത്തായി കേന്ദ്രീകരിച്ചിരിക്കുന്നത് മുഖേന അവർക്ക് കൂടുതലായി ലൈംഗികാസ്വാദനം ലഭിച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
 
പരിണാമത്തിനു മുൻപ് ആണുങ്ങൾ വേട്ടയാടിയിരുന്നതും അത് കൂടുതൽ ആണുങ്ങൾക്ക് മാത്രം ഭക്ഷണം ലഭിക്കൻ ഇടയാക്കിയിരുന്നുമിരിക്കാം. ഇവർ വേട്ടകഴിഞ്ഞ് തിരിച്ചെത്തിയശേഷം സ്ത്രീകൾക്ക് ഭക്ഷണം വിതരണം നടത്തയിരിക്കാം. ഇതിൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന സ്ത്രീകൾക്ക് കൂടുതൽ ഭക്ഷണം സമ്മാനവുമായും ലഭിച്ചിരിക്കാം. ഇത് ആണിനെ ആകർഷിക്കാനുള്ള പെണ്ണിന്റെ കഴിവിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. അതിനാൽ തന്നെ സ്ത്രീയുടെ ബുദ്ധി മണ്ഡലത്തിൽ വലിയ സ്തനത്തോടുള്ള ആഭിമുഖ്യം കൂടിയിരിക്കണം. എന്നാൽ സ്ത്രീക്ക് മാത്രമല്ല, പുരുഷന്മാരുടേയും ട്രാൻസ്ജെൻഡറുകളുടേയും സ്തനങ്ങൾക്കും രതികേളികളിൽലൈംഗികാസ്വാദനത്തിൽ സുപ്രധാന പങ്കുണ്ട്. സ്തനങ്ങളിൽ സ്പർശിക്കുന്നതും ലാളിക്കുന്നതും ഇവർക്കും ലൈംഗിക ഉത്തേജനം നൽകാറുണ്ട്.
 
മറ്റൊരു സിദ്ധാന്തപ്രകാരം സ്തനങ്ങൾ വികസിച്ചത്‌ കുഞ്ഞുങ്ങൾ പാലുകുടിക്കുന്ന സമയത്ത്‌ അവരുടെ മൂക്ക്‌ അടഞ്ഞ്‌ ശ്വാസം മുട്ടാതിരിക്കാനായിട്ടാണ്‌ എന്നാണ്‌. കുഞ്ഞുങ്ങൾക്ക്‌ മറ്റു ജന്തുക്കളുടേതു പോലെ നീണ്ട താടിയെല്ലില്ലാത്തതാണ്‌ ഈ ശ്വാസം മുട്ടൽ ഉണ്ടാവാനുള്ള കാരണം, സ്തനങ്ങൾക്ക്‌ വേണ്ട വലിപ്പം ഇല്ലെങ്കിൽ കുട്ടികളുടെ മൂക്ക്‌ അമ്മയുടെ ശരീരത്തിൽ അമർന്ന് ശ്വാസം മുട്ടൽ ഉണ്ടാകാം. <ref>[http://cas.bellarmine.edu/tietjen/images/breasts.htm സ്തനങ്ങളുടെ പരിണാമത്തെ പറ്റി പ്രൊഫ: എഡ്വേർഡ് മില്ലർ എഴുതിയ ലേഖനം. ശേഖരിച്ചത് 2007=04-25] </ref>
Line 86 ⟶ 82:
[[പ്രമാണം:Macierzynstwo_1902.jpg|thumb|250px| മുലയൂട്ടുന്ന അമ്മ. മാസിയേര് സിനെസ്താവിന്റെ ചിത്രം.]]
 
സ്തനങ്ങൾ സ്ത്രീത്വത്തിന്‌ അഴകായാണ്‌ എല്ലാ രാജ്യങ്ങളിലും കരുതുന്നത്. അവയുടെ രൂപഭംഗിയിൽ പ്രത്യേകശ്രദ്ധചെലുത്തുന്നത് പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് പാശ്ചാത്യ രാജ്യങ്ങളിൽമധികമഅയിരാജ്യങ്ങളിൽ അധികമായി കണ്ടു വരുന്നു. പ്ലാസ്റ്റിക് സർജറമ്യിലൂടെസർജറിലൂടെ ആകാര സൗഷ്ടവം ഉള്ള സ്തനങ്ങൾ സൃഷ്ടിക്കാനും ഇമ്പ്ലാന്റ് എന്നറിയപ്പെടുന്ന സിലിക്കൺ ദ്രവം സ്പോഞ്ച് രൂപത്തിൽ കയറ്റി തൂങ്ങിയ മുലകളെ യവ്വനയുക്തമാക്കാനും നിരവധി പേർ ഇന്ന് കാശു ചിലവിടുന്നുണ്ട്.<ref> [http://www.plasticsurgery4u.com/procedure_folder/breast_reduction/photographs_healing.html പ്ലാസ്റ്റിക് സർജറി ഫോർ യൂ വിൽ നിന്ന്/ ശേഖരിച്ചത് 2007-04-25 </ref> എന്നാൽ ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അത്ര വ്യാപകമായിട്ടില്ല. സ്തനങ്ങളുടെ ഞെട്ട് ഒഴികെയുള്ള പ്രദർശനം (കടൽത്തീരങ്ങളിലും മറ്റും) അമേരിക്കയിലും മറ്റും സ്വീകര്യമാണെങ്കിൽ അല്പം മാറിടം പ്രദർശിപ്പിക്കുന്നത് [[ഇന്ത്യ]] പോലുള്ള രാജ്യങ്ങളിൽ സിനിമയിലൊഴികെ അസഭ്യമായി പരിഗണിക്കപ്പെട്ടേക്കാം. അമേരിക്കയിൽ സ്തനങ്ങൾ പ്രദർശിപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന സ്ട്രീക്കിങ്ങുകാരും ഉണ്ട്.
 
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെട്ടിരുന്ന ശില്പങ്ങളും ചിത്രങ്ങളും സ്ത്രീകളുടെ സ്തനങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ളവയാണ്‌. നഗ്നതയിലും സൗന്ദര്യമുൾക്കൊള്ളുവാനുള്ള കലാകാരന്മാരുടെ രീതിയാണ്‌ അത് കാണിക്കുന്നത്.
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്