"മൗര്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 205:
 
== അധഃപതനം ==
കലിംഗയുദ്ധത്തിലെത്തിനിന്ന തുടർച്ചയായ യുദ്ധങ്ങളിലൂടെ വളർത്തപ്പെട്ട മൗര്യ സാമ്രാജ്യം 232ബി സി യിൽ അശോകന്റെ വിടവാങ്ങലിനു ശേഷം തകർന്നു തുടങ്ങി.
മൗര്യരുടെ ഒരു സേനാനായകനായിരുന്ന പുഷ്യാമിത്രശുംഗനാണ്‌ അവസാന മൗര്യചക്രവർത്തിയായിരുന്ന [[ബൃഹദ്രഥൻ|ബൃഹദ്രഥനെ]] വധിച്ച് സാമ്രാജ്യത്തിന്‌ അന്ത്യം വരുത്തിയത്. പുഷ്യാമിത്രൻ ഒറ്റദിവസം കൊണ്ട് സാമ്രാജ്യസ്ഥാപനം നടത്തുകയായിരുന്നില്ല. അവസാനത്തെ തലമുറകളായി രാജകീയ ഭരണം ശക്തമായിരുന്നില്ല. പുരോഹിത വർഗ്ഗമായ ബ്രാഹ്മണന്മാരുടെ ശക്തമായ എതിർപ്പുകൾ അശോകന്റെ കാലത്തു തന്നെ ഉദിച്ചു വന്നിരുന്നു. ബുദ്ധ മത പ്രചരണം നടത്തിയതും വിദ്യാഭ്യാസം സാധാരണ ജനങ്ങൾക്കിടയിലേയ്ക്ക് എത്തിക്കാൻ ശ്രമിച്ചതും അവർക്ക് ഇഷ്ടമായിരുന്നില്ല. മാത്രവുമല്ല ശിക്ഷാ നിയമങ്ങൾ ഏകീകരിക്കാൻ ശ്രമിച്ച അശോകന് വീണ്ടും ഈ വർഗ്ഗത്തിന്റെ മുറുമുറുപ്പ് ക്ഷണിച്ചു വരുത്തുകയായിരുന്നു. അന്നു വരെ കുറ്റകൃത്യങ്ങൾക്ക് ജാതി അനുസരിച്ച് കാഠിന്യം ഏറിയും കുറഞ്ഞുമായിരുന്നു ഇരുന്നത്. ബ്രാഹ്മണർക്ക് എന്നും ലളിതമായ ശിക്ഷകൾ ആയിരുന്നു നൽകപ്പെട്ടിരുന്നത്.
===ബ്രാഹ്മണിക പ്രതികരണം ====
അശോകന്റെ നയങ്ങളുടെ ഫലമായി ബ്രാഹ്മണിക പ്രതികരണം ആരംഭിച്ചു.മൃഗങ്ങളെ കൊല്ലുന്നതു നിരോധിച്ചതും അപഹാസ്യങ്ങളായ ചടങ്ങുകളെ പരിഹസിച്ചതും ബ്രാഹ്മണരുടെ എതിർപ്പിന് ഇടയാക്കി.ബുദ്ധമതത്തിന്റെയും അശോകന്റെയും യാഗ വിരുദ്ധ സമീപനം ബ്രാഹ്മണരുടെ വരുമാനത്തെ ബാധിച്ചു.
====സാമ്പത്തിക അരക്ഷിതാവസ്ഥ ====
ഭീമമായ സൈനിക ചെലവും ഉദ്യോഗസ്ഥവൃന്ദത്തിനുള്ള വേതനങ്ങളും മൗര്യസാമ്രാജ്യത്തിന് സാമ്പത്തികമായി ഒരു സങ്കീർണ്ണ അവസ്ഥ സൃഷ്ടിച്ചു. ബുദ്ധ സന്ന്യാസിമാർക്ക് ഒരുപാട് ദാനം അശോകൻ നൽകിയിരുന്നു അത് ഖജനാവ് കാലിയാക്കി. അവസാന ഘട്ടത്തിൽ ചെലവിനായി സ്വർണ്ണം കൊണ്ടുള്ള വിഗ്രഹങ്ങൾ ഒരുക്കേണ്ടി വന്നു.
====അടിച്ചമർത്തുന്ന ഭരണം ====
പ്രവശ്യകളിലെ പീഡന ഭരണം മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചക്ക് കാരണമായി.
====ഉത്തര പശ്ചിമ അതിർത്തിയുടെ അവഗണന ====
ഗോത്ര ജനത ആയ സ്കിധിയർ മൗര്യ സാമ്രാജ്യത്തിന് ഭീഷണി ആയിത്തീർന്നു.
മൗര്യരുടെ ഒരു സേനാനായകനായിരുന്നഒരുസേനാനായകനായിരുന്ന പുഷ്യാമിത്രശുംഗനാണ്‌ അവസാന മൗര്യചക്രവർത്തിയായിരുന്ന [[ബൃഹദ്രഥൻ|ബൃഹദ്രഥനെ]] വധിച്ച് സാമ്രാജ്യത്തിന്‌ അന്ത്യം വരുത്തിയത്. പുഷ്യാമിത്രൻ ഒറ്റദിവസം കൊണ്ട് സാമ്രാജ്യസ്ഥാപനം നടത്തുകയായിരുന്നില്ല. അവസാനത്തെ തലമുറകളായി രാജകീയ ഭരണം ശക്തമായിരുന്നില്ല. പുരോഹിത വർഗ്ഗമായ ബ്രാഹ്മണന്മാരുടെ ശക്തമായ എതിർപ്പുകൾ അശോകന്റെ കാലത്തു തന്നെ ഉദിച്ചു വന്നിരുന്നു. ബുദ്ധ മത പ്രചരണം നടത്തിയതും വിദ്യാഭ്യാസം സാധാരണ ജനങ്ങൾക്കിടയിലേയ്ക്ക് എത്തിക്കാൻ ശ്രമിച്ചതും അവർക്ക് ഇഷ്ടമായിരുന്നില്ല. മാത്രവുമല്ല ശിക്ഷാ നിയമങ്ങൾ ഏകീകരിക്കാൻ ശ്രമിച്ച അശോകന് വീണ്ടും ഈ വർഗ്ഗത്തിന്റെ മുറുമുറുപ്പ് ക്ഷണിച്ചു വരുത്തുകയായിരുന്നു. അന്നു വരെ കുറ്റകൃത്യങ്ങൾക്ക് ജാതി അനുസരിച്ച് കാഠിന്യം ഏറിയും കുറഞ്ഞുമായിരുന്നു ഇരുന്നത്. ബ്രാഹ്മണർക്ക് എന്നും ലളിതമായ ശിക്ഷകൾ ആയിരുന്നു നൽകപ്പെട്ടിരുന്നത്.
 
മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അതിന്റെ സ്ഥാനത്ത് വിവിധ രാജവംശങ്ങൾ ഉടലെടുത്തു. പുഷ്യാമിത്രശുംഗൻ, ഉത്തരേന്ത്യയിലും മദ്ധ്യേന്ത്യയിലും വ്യാപിച്ച [[ശുംഗസാമ്രാജ്യം]] സ്ഥാപിച്ചു. വടക്കു പടിഞ്ഞാറു ഭാഗത്തും ഉത്തരേന്ത്യയിലും [[ഇന്തോ-ഗ്രീക്ക് സാമ്രാജ്യം]] നൂറോളം വർഷക്കാലം ഭരണം നടത്തി<ref name=ncert6-8/>.
"https://ml.wikipedia.org/wiki/മൗര്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്