"എം.ആർ.ഐ. സ്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 49:
[[File:T1RelaxationMalayalam.gif|thumb|500px|<math>T_1</math> റിലാക്സേഷൻ പ്രക്രിയ. റേഡിയോ പൾസ് നിറുത്തിയതിന് ശേഷം ആക്സ്യൽ ദിശയിലുള്ള കാന്തികത പൂജ്യത്തിൽ നിന്നും മാക്സിമം വിലയിലേയ്ക്ക് എക്സ്പൊണെൻഷ്യൽ ആയി വളരുന്നു. വിവിധ ശരീരകലകൾക്ക് ഈ വളർച്ചയുടെ വേഗത വ്യത്യസ്തമായിരിയ്ക്കും. ഈ വ്യത്യാസം മൂലം അവയുടെ ആക്സ്യൽ ദിശയിലുള്ള കാന്തികത അളന്നു രേഖപ്പെടുത്തിയാൽ അധികം കോൺട്രാസ്റ്റ് ഉള്ള ഒരു ഇമേജ് ലഭിയ്ക്കുന്നു.]]
[[File:T1 relaxation.jpg|thumb | <math>T_1</math> റിലാക്സേഷൻ]]
സ്കാനറിലെ പ്രധാന കാന്തികമണ്ഡലത്തിന്റ ദിശ അതിൽ കിടക്കുന്ന രോഗിയുടെ തല/പാദം ദിശയ്ക്ക് സമാന്തരമാണ്(അതായത് ടേബിളിനു സമാന്തരം).<ref>{{cite book |last1=Westbrook|first1=Catherine |first2 = Carolyn |last2=Kaut Roth| title=MRI in Practice |publisher=Wiley-Blackwell|date=2011|url=https://books.google.de/books?id=BAZVxm3j4NcC&pg=RA1-PA128#v=onepage&q&f=false|pages=317}}</ref><ref>{{cite web|url=http://www.sprawls.org/mripmt/MRI02/index.html |title=M |publisher=Sprawls Education Foundation|accessdate=2019-05-08}}</ref> അതിനാൽ ശരീരത്തിലെ പ്രോട്ടോണുകളും ഈ ദിശയിൽ തിരഞ്ഞു സ്ഥിതി ചെയ്യുന്നു. ഒന്നുകിൽ അതിന് നേരെയോ അല്ലെങ്കിൽ എതിരായോ. അതിനു ലംബമായി പ്രോട്ടോണുകളൊന്നും കാണില്ല. ഈ ദിശയെ [[Anatomical terms of location|ആക്സ്യൽ ദിശ]] എന്ന് വിളിയ്ക്കുന്നു. ഇതിന് ലംബമായുള്ള പ്രതലത്തെ [[അക്ഷതലം|ട്രാൻസ്വേഴ്‌സൽ പ്രതലം]] എന്ന് വിളിയ്ക്കുന്നു. മുകളിലെ വിവരണത്തിൽ ആക്സ്യൽ ദിശയിൽ നിൽക്കുന്ന പ്രോട്ടോണുകളെ (കൃത്യമായി പറഞ്ഞാൽ, പ്രോട്ടോണുകളുടെ സ്പിന്നുകളെ) റേഡിയോ ഊർജം ഉപയോഗിച്ച് ട്രാൻസ്വേഴ്‌സൽ പ്രതലത്തിലേയ്ക്ക് ചെരിച്ചു നിർത്തിയാണ് എം.ആർ സിഗ്നൽ ഉണ്ടാക്കിയെടുക്കുന്നത് എന്ന് കണ്ടു. ഇങ്ങനെ ട്രാൻസ്വേഴ്‌സൽ പ്രതലത്തിൽ ഉള്ള പ്രോട്ടോണുകളുടെ കാന്തികമണ്ഡലം (അഥവാ സ്പിൻ ദിശ) പുറത്തുനിന്നുള്ള റേഡിയോ ഊർജം നിലയ്ക്കുമ്പോൾ തിരികെ ആക്സ്യൽ ദിശയിലേക്ക് തിരിച്ചു പോകും. അവ ട്രാൻസ്വേഴ്‌സൽ പ്രതലത്തിൽ നിൽക്കുമ്പോൾ ട്രാൻസ്വേഴ്‌സൽ പ്രതലത്തിലുള്ള അവയുടെ കാന്തികപ്രഭാവം ഏറ്റവും കൂടുതലും, ആക്സ്യൽ ദിശയിലുള്ള കാന്തിക പ്രഭാവം ഏറ്റവും കുറവും (പൂജ്യം) ആയിരിയ്ക്കും. എന്നാൽ അവ ആക്സ്യൽ ദിശയിലേക്ക് തിരിച്ചു പോകുമ്പോൾ ആക്സ്യൽ ദിശയിലുള്ള അവയുടെ കാന്തികപ്രഭാവം ക്രമേണ കൂടിവരും. [[എക്സ്പോണെൻഷ്യൽ വളർച്ച | എക്സ്പൊണെൻഷ്യൽ]] ആയിട്ടാണ് ഇത് കൂടുന്നത്. ഇങ്ങനെ കൂടി അത് തുടക്കത്തിലുള്ള അവസ്ഥയിൽ എത്തും (പൂർണമായും ആക്സ്യൽ ദിശയിൽ) (<math>M_z</math>).
 
ഇങ്ങനെ ട്രാൻസ്വേഴ്‌സൽ പ്രതലത്തിൽ നിന്നും ആക്സ്യൽ ദിശയിലേക്കുള്ള അവയുടെ കാന്തികപ്രഭാവത്തിന്റെ വളർച്ചയെ <math>T_1</math> റിലാക്സേഷൻ എന്ന് വിളിയ്ക്കുന്നു. ഇതിനു വേണ്ട സമയത്തെ <math>T_1</math> എന്ന പ്രതീകം കൊണ്ട് സൂചിപ്പിയ്ക്കുന്നു. ശരീരത്തിലെ ഓരോ തരം ഘടകങ്ങളിൽ ഉള്ള പ്രോട്ടോണുകൾക്കും ഈ സമയം വ്യത്യസ്തമായിരിയ്ക്കും. ജലം, കൊഴുപ്പ്, അസ്ഥി തുടങ്ങിയ ഓരോ ഭാഗത്തെയും പ്രോട്ടോണുകൾ വ്യത്യസ്ത വേഗതയിൽ ആണ് പൂർവാവസ്ഥ കൈവരിയ്ക്കുക. അതായത് ഈ സമയത്ത് അവയുടെ ആക്സ്യൽ കാന്തികതകളുടെ ഒരു വിതരണം എടുത്താൽ വ്യത്യസ്ത ശരീരഘടകങ്ങൾ തമ്മിൽ നല്ല വ്യത്യാസമുള്ള (അഥവാ ഉയർന്ന കോൺസ്ട്രാസ്റ്റ് ഉള്ള) ഇമേജുകൾ ഉണ്ടാക്കി എടുക്കാൻ സാധിയ്ക്കും. ഇത്തരം ഇമേജുകളെ <math>T_1</math> വെയ്റ്റഡ് ഇമേജുകൾ എന്നു വിളിയ്ക്കുന്നു. ഇത്തരം ഇമേജുകളിൽ ജലം, സെറിബ്രൽ സ്പൈൻ ഫ്ലൂയിഡ് മുതലായ ദ്രാവകഘടകങ്ങൾ വളരെ കറുത്ത നിറത്തിലും കൊഴുപ്പ് അടങ്ങിയ ഭാഗങ്ങൾ താരതമ്യേന വെളുത്ത നിറത്തിലും കാണും. ആന്തരികാവയവങ്ങളുടെ അനാട്ടമി(ഘടന) മനസ്സിലാക്കാനാണ് ഇത്തരം ഇമേജുകൾ കൂടുതലായും ഉപയോഗിയ്ക്കുന്നത്.<ref>{{cite book |last1=McRobbie |first1=Donald W.|first2 = Elizabeth A. |last2=Moore|first3 = Martin J. |last3=Graves |first4 = Martin R. |last4=Prince | title=MRI from Picture to Proton |publisher=Cambridge University Press |location=Cambridge, UK|date=2003|url=https://books.google.de/books?id=gfuO6NK_InkC|pages=32|quote="They are often known as ‘anatomy scans’, as they show most clearly the boundaries between different tissues"}}</ref>
"https://ml.wikipedia.org/wiki/എം.ആർ.ഐ._സ്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്