"ധ്രുവനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,247 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
==ഭാരതീയ ഐതിഹ്യം==
ധ്രുവനക്ഷത്രത്തെ സംബന്ധിച്ച് ഭാരതീയമായ ഒരു ഐതിഹ്യം നിലവിലുണ്ട്. ഉഗ്രതപസ്സുചെയ്ത ധ്രുവൻ എന്ന രാജകുമാരനിൽ സംപ്രീതനായ [[വിഷ്ണു|മഹാവിഷ്ണു]] ധ്രുവനെ ആകാശത്തിൽ അഗ്രഗണ്യമായ സ്ഥാനത്തിരുത്തിയെന്നും മറ്റു നക്ഷത്രങ്ങളെല്ലാം ധ്രുവനെ ചുറ്റിക്കൊണ്ടിരിക്കണമെന്ന് അനുശാസിച്ചു എന്നുമാണ് ഈ ഐതിഹ്യം.<ref>{{cite book|url=https://books.google.co.in/books?id=AUVActACLHkC&pg=PT216|page=216|title=The Complete Idiot's Guide to Hinduism, 2nd Edition: A New Look at the World’s Oldest Religion|author=Linda Johnsen|publisher=Penguin|accessdate=5 May 2009}}</ref><ref>{{cite book|title=Mythology of Vishnu and His Incarnations|url=https://books.google.co.in/books?id=_XrFh2S8nlEC|author=Manohar Laxman Varadpande|publisher=Gyan Publishing House|year=2009|page=38}}</ref><ref>{{cite book|url=https://books.google.co.in/books?id=BRnpDAAAQBAJ|title=Harivamsha|page=21|author=Bibek Debroy|publisher=Penguin UK|accessdate=9 September 2016}}</ref>
 
==പുരസ്സരണവും ധ്രുവനക്ഷത്രവും==
ഭൂമിയുടെ പരിക്രമണാക്ഷത്തിനുചുറ്റും ഭ്രമണാക്ഷം [[വിഷുവങ്ങളുടെ പുരസ്സരണം|അയനം അഥവാ പുരസ്സരണം]] ചെയ്യുന്നതിനാൽ ഒരേ നക്ഷത്രത്തിനു നേരേ ആയിരിക്കില്ല എപ്പോഴും ഭൂമിയുടെ അക്ഷം ചൂണ്ടിനില്ക്കുന്നത്. അതിനാൽ, ഒരേ നക്ഷത്രമായിരിക്കില്ല എല്ലാക്കാലത്തും ധ്രുവനക്ഷത്രമായി കാണപ്പെടുന്നത്. അയനത്തിന്റെ ഫലമായി ഭൗമ അക്ഷത്തിന്റെ അഗ്രം ആകാശത്തിൽ ഒരു സാങ്കല്പിക വൃത്തം സൃഷ്ടിക്കുന്നു. ഈ അഗ്രത്തിന് ഒരു വൃത്തപഥം പൂർത്തിയാക്കാൻ ഏതാണ്ട് 25,800 വർഷം വേണ്ടിവരും. ഇക്കാരണത്താൽ ഭൂമിയുടെ ഉത്തരധ്രുവത്തിനു മുകളിലായി, ഈ വൃത്തപഥത്തിലോ അടുത്തോ ഉള്ള ദീപ്തിയാർന്ന നക്ഷത്രങ്ങളെ ഓരോ കാലത്തും ധ്രുവനക്ഷത്രമായിപരിഗണിക്കുന്നു. ദീർഘകാലം ധ്രുവസ്ഥാനത്തിനടുത്ത് പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഇല്ലാത്ത അവസ്ഥയും ഉണ്ടാകും.
 
ധ്രുവനക്ഷത്രങ്ങളെക്കുറിച്ച് ലഭ്യമായ അറിവുകളനുസരിച്ച്, [[വ്യാളം (നക്ഷത്രരാശി)|വ്യാളം രാശിയിലെ]] [[തുബൻ]] (α -Draconis) ആയിരുന്നു ബി.സി. 2500-ൽ ധ്രുവനക്ഷത്രം. ക്രിസ്തുവർഷാരംഭത്തിൽ ധ്രുവസ്ഥാനത്തു നിന്നത് [[ലഘുബാലു]] ഗണത്തിലെ [[കൊക്കാബ്]] എന്ന നക്ഷത്രമായിരുന്നു. ഇതേ ഗണത്തിലെ പൊളാരിസ് ആണ് ഇപ്പോഴത്തെ ധ്രുവനക്ഷത്രം. ഏതാണ്ട് 2100-ാമാണ്ട് വരെ പൊളാരിസ് നമ്മുടെ ധ്രുവനക്ഷത്രമായി തുടരും, 25,800 വർഷങ്ങൾക്കുശേഷം വീണ്ടും പൊളാരിസിന്റെ സ്ഥാനം ഭൂമിയുടെ അക്ഷത്തിനു നേരേ വരികയും അതു ധ്രുവനക്ഷത്രമായി മാറുകയും ചെയ്യും.<ref name="maths">{{cite web | url=https://nrich.maths.org/6867 | title=Ancient Astronomical Terms|accessdate=5 ജൂൺ 2018}}</ref><ref "Kreisberg">{{Cite book|url=https://books.google.de/books?id=BOMzDwAAQBAJ&pg=SA4-PA20&lpg=SA4-PA20&dq=thuban+location+in+sky+20346&source=bl&ots=VcEv6LGywn&sig=fl37x53cCUilHGTheAKHnezBBf4&hl=en&sa=X&ved=0ahUKEwickZLA6LvbAhWcOsAKHZsTB6M4ChDoAQg9MAA#v=onepage&q&f=false|title=Spirits in Stone: The Secrets of Megalithic America|last1=Kreisberg|first1=Glenn|publisher=Simon and Schuster|year=2018|pages=4-20|accessdate=5 June 2018}}</ref> ഇതിനിടെ സുമാർ 5,000 വർഷം കഴിഞ്ഞ് [[കൈകവസ്]] രാശിയിലെ [[അൽഡെറാമിൻ]] (α Cephei) നക്ഷത്രവും എ.ഡി. 12,000-ൽ [[അയംഗിതി]] രാശിയിലെ [[അഭിജിത് (നക്ഷത്രം)|അഭിജിത്]] (Vega) നക്ഷത്രവും ധ്രുവസ്ഥാനത്തു വരുമെന്നു കണക്കാക്കപ്പെടുന്നു.
 
==പ്രാധാന്യം==
പ്രാചീനകാലം മുതൽത്തന്നെ ശാസ്ത്രജ്ഞർ ധ്രുവനക്ഷത്രത്തിന് ഏറെ പ്രാധാന്യം നല്കിയിരുന്നു. ഭൂമിശാസ്ത്രപഠനങ്ങളും നാവികയാത്രകളും ഈ നക്ഷത്രത്തെ ആശ്രയിച്ചു നടത്തിയിരുന്നു. നാവികർ ദിശ മനസ്സിലാക്കുന്നതിനും അക്ഷാംശം നിർണയിക്കുന്നതിനും ഈ നക്ഷത്രത്തെയാണ് ആശ്രയിച്ചത്.
 
==അവലംബം==
{{Reflist}}
 
{{സർവ്വവിജ്ഞാനകോശം|ധ്രുവനക്ഷത്രം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3127270" എന്ന താളിൽനിന്ന് ശേഖരിച്ചത്