"ധ്രുവനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) wikidata interwiki
വരി 12:
ഭൂമിയുടെ പരിക്രമണാക്ഷത്തിനുചുറ്റും ഭ്രമണാക്ഷം [[വിഷുവങ്ങളുടെ പുരസ്സരണം|അയനം അഥവാ പുരസ്സരണം]] ചെയ്യുന്നതിനാൽ ഒരേ നക്ഷത്രത്തിനു നേരേ ആയിരിക്കില്ല എപ്പോഴും ഭൂമിയുടെ അക്ഷം ചൂണ്ടിനില്ക്കുന്നത്. അതിനാൽ, ഒരേ നക്ഷത്രമായിരിക്കില്ല എല്ലാക്കാലത്തും ധ്രുവനക്ഷത്രമായി കാണപ്പെടുന്നത്. അയനത്തിന്റെ ഫലമായി ഭൗമ അക്ഷത്തിന്റെ അഗ്രം ആകാശത്തിൽ ഒരു സാങ്കല്പിക വൃത്തം സൃഷ്ടിക്കുന്നു. ഈ അഗ്രത്തിന് ഒരു വൃത്തപഥം പൂർത്തിയാക്കാൻ ഏതാണ്ട് 25,800 വർഷം വേണ്ടിവരും. ഇക്കാരണത്താൽ ഭൂമിയുടെ ഉത്തരധ്രുവത്തിനു മുകളിലായി, ഈ വൃത്തപഥത്തിലോ അടുത്തോ ഉള്ള ദീപ്തിയാർന്ന നക്ഷത്രങ്ങളെ ഓരോ കാലത്തും ധ്രുവനക്ഷത്രമായിപരിഗണിക്കുന്നു. ദീർഘകാലം ധ്രുവസ്ഥാനത്തിനടുത്ത് പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഇല്ലാത്ത അവസ്ഥയും ഉണ്ടാകും.
 
ധ്രുവനക്ഷത്രങ്ങളെക്കുറിച്ച് ലഭ്യമായ അറിവുകളനുസരിച്ച്, [[വ്യാളം (നക്ഷത്രരാശി)|വ്യാളം രാശിയിലെ]] [[ഠുബാൻതുബൻ]] (α -Draconis) ആയിരുന്നു ബി.സി. 2500-ൽ ധ്രുവനക്ഷത്രം. ക്രിസ്തുവർഷാരംഭത്തിൽ ധ്രുവസ്ഥാനത്തു നിന്നത് [[ലഘുബാലു]] ഗണത്തിലെ [[കൊക്കാബ്]] എന്ന നക്ഷത്രമായിരുന്നു. ഇതേ ഗണത്തിലെ പൊളാരിസ് ആണ് ഇപ്പോഴത്തെ ധ്രുവനക്ഷത്രം. ഏതാണ്ട് 2100-ാമാണ്ട് വരെ പൊളാരിസ് നമ്മുടെ ധ്രുവനക്ഷത്രമായി തുടരും, 25,800 വർഷങ്ങൾക്കുശേഷം വീണ്ടും പൊളാരിസിന്റെ സ്ഥാനം ഭൂമിയുടെ അക്ഷത്തിനു നേരേ വരികയും അതു ധ്രുവനക്ഷത്രമായി മാറുകയും ചെയ്യും. ഇതിനിടെ സുമാർ 5,000 വർഷം കഴിഞ്ഞ് [[കൈകവസ്]] രാശിയിലെ [[അൽഡെറാമിൻ]] (α Cephei) നക്ഷത്രവും എ.ഡി. 12,000-ൽ [[അയംഗിതി]] രാശിയിലെ [[അഭിജിത് (നക്ഷത്രം)|അഭിജിത്]] (Vega) നക്ഷത്രവും ധ്രുവസ്ഥാനത്തു വരുമെന്നു കണക്കാക്കപ്പെടുന്നു.
 
==പ്രാധാന്യം==
"https://ml.wikipedia.org/wiki/ധ്രുവനക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്