"മൊയാരത്ത് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 19:
പ്രമുഖ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമര]] സേനാനിയും എഴുത്തുകാരനുമായിരുന്നു '''മൊയാരത്ത് ശങ്കരൻ'''(ഓഗസ്റ്റ് 1889 - 12 മേയ് 1948). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്സുകാരനായി]] രാഷ്ട്രീയജീവിതം ആരംഭിച്ചു. കേരളത്തിലെ കോൺഗ്രസിന്റെ ആദ്യകാല ചരിത്രം രചിച്ചത് മൊയാരത്താണ്. പിന്നീട് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടിയുടെ]] നേതാക്കളിലൊരാളായിത്തീർന്നു. കോട്ടയം കുടുംബത്തിന്റെ സൈനികരായിരുന്നു കുടുംബത്തിലെ മുൻതലമുറക്കാരെങ്കിലും സാമ്പത്തികമായി വളരെ മുന്നിലായിരുന്നില്ല. സാഹിത്യവാസനയുള്ള ബാലനായിരുന്നു ശങ്കരൻ. കുമാരനാശാന്റെ പ്രത്യേക അഭിനന്ദനത്തിനു പാത്രമായിട്ടുണ്ട് അദ്ദേഹം.
സവർണ്ണകുടുംബത്തിലായിരുന്നു ജനനമെങ്കിലും, സവർണ്ണമേധാവിത്വത്തെ അദ്ദേഹം വെറുത്തിരുന്നു. പതിനാലാം വയസ്സിൽതന്നെ നാട്ടിലെ
കേരളകേസരി എന്നൊരു പത്രം നടത്തിയിരുന്നു. നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചപ്പോൾ ഒളിവിൽ പോയെങ്കിലും അവിടെ നിന്നും അറസ്റ്റിലായി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് ഏറെ വൈകാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനം വന്ന കാലത്ത്, പോലീസിന്റെ പിടിയലകപ്പെട്ടു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പോരാടിയ ഭയമില്ലാത്ത പോരാളി. നാടുവാഴിത്വത്തിനും, സവർണ്ണമേധാവിത്വത്തിനുമെതിരേ സമരം ചെയ്ത നായകൻ, പ്രതിഭാശാലിയായ എഴുത്തുകാരൻ,പത്രപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു ഇദ്ദേഹം. 1948 മെയ് 13 ന് മൊയാരത്ത് ശങ്കരൻ അന്തരിച്ചു.
|