"എം.ആർ.ഐ. സ്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

609 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
എന്നാൽ റേഡിയോ പൾസ് പുറപ്പെടുവിയ്ക്കുമ്പോൾ ഇവ എല്ലാം ഒരുമിച്ച് ട്രാൻസ്വേഴ്‌സൽ പ്രതലത്തിലേക്ക് ചെരിയുന്നതിനോടൊപ്പം ഇവയുടെ ഫേസുകൾ എല്ലാം ഒരുമിച്ച് ചേരുന്നു. അതായത് ഇപ്പോൾ ഇവ പുരസ്സരണ വൃത്തത്തിൽ ഒരുമിച്ചുകൂടിയായിട്ടാണ് പുരസ്സരണം നടത്തുക. അതിനാൽ അവയുടെ ട്രാൻസ്വേഴ്‌സൽ പ്രതലത്തിലെ ആകെ കാന്തികത (<math>M_xy</math>) ഓരോ പ്രോട്ടോണുകളുടെയും വ്യക്തിഗത ട്രാൻസ്വേഴ്‌സൽ കാന്തികതകളുടെ തുകയായിരിയ്ക്കും. എന്നാൽ റേഡിയോ പൾസ് നിലയ്ക്കുന്നതോടെ ഇവ ആക്സ്യൽ ദിശയിലേക്ക് തിരിച്ചു പോകുന്നതോടൊപ്പം തന്നെ വ്യത്യസ്ത ഫേസുകളിൽ എത്തിച്ചേരുകയും ചെയ്യും.<ref name="MIT_MR">{{cite web|url=http://web.mit.edu/hst.583/www/course2001/LECTURES/physics_1_notes.pdf |title=Basic Principles of Magnetic Resonance |publisher=MIT |accessdate=2019-05-04}}</ref> അതായത് പുരസ്സരണവൃത്തത്തിൽ ഒന്നിച്ചു പുരസ്സരണം നടത്തിയിരുന്ന ഇവ പല വേഗതയിലായി ഫേസ് നഷ്ടപ്പെട്ട് പുരസ്സരണവൃത്തത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുന്നു. ഇതിനാൽ ഇവയുടെ ട്രാൻസ്വേഴ്‌സൽ കാന്തികതകൾ പല ദിശയിൽ ആയിത്തീരുകയും അവ തമ്മിൽ കൂട്ടി കിട്ടുന്ന ആകെ ട്രാൻസ്വേഴ്‌സൽ കാന്തികത പൂജ്യം ആയിത്തീരുകയും ചെയ്യും. ഇങ്ങനെ ട്രാൻസ്വേഴ്‌സൽ കാന്തികത മാക്സിമം വിലയിൽ നിന്നും (റേഡിയോ പൾസ് നിറുത്തിയ നിമിഷം) ക്രമേണ പൂജ്യം ആയിത്തീരുന്നു പ്രക്രിയയാണ് <math>T_2</math> റിലാക്സേഷൻ. ഇതും എക്സ്പോണെൻഷ്യൽ വേഗതയിലാണ് നടക്കുക. ഇതിന് വേണ്ട സമയത്തെ <math>T_2</math> എന്ന് രേഖപ്പെടുത്തുന്നു.
 
<math>T_1</math> സമയവുമായി തട്ടിച്ചു നോക്കുമ്പോൾ <math>T_2</math> സമയം വളരെ കുറവാണ്. അതായത് ട്രാൻസ്വേഴ്‌സൽ പ്രതലത്തിലെ കാന്തികത വളരെ പെട്ടെന്ന് ഇല്ലാതായി തീരുന്നു. ശരീരത്തിലെ വിവിധ ടിഷ്യുകളിലെ പ്രോട്ടോണുകൾ വിവിധ <math>T_2</math> സമയങ്ങളിലാണ് <math>M_xy</math> കാന്തികത നഷ്ടപ്പെടുത്തുന്നത്. തൽഫലമായി റേഡിയോ പൾസ് നിറുത്തിയ ശേഷം ഇവയുടെ വിതരണത്തിന്റെ ഒരു ഇമേജ് എടുക്കുകയാണെങ്കിൽ ഇത് മറ്റൊരു തരം ജൈവ വിവരം ആണ് ഈ ഇമേജുകളിൽ കാണാൻ കഴിയുക. ജലാംശം, സെറിബ്രൽ സ്പൈൻ ഫ്ലൂയിഡ് തുടങ്ങിയവ വെളുത്ത നിറത്തിലും കൊഴുപ്പ് തുടങ്ങിയവ ചാരനിറത്തിലും കാണാൻ കഴിയും.<ref name="Harward_MR">{{cite web|url=http://www.med.harvard.edu/AANLIB/basicsMR.html |title=Basic proton MR imaging |publisher=harvard medical school|accessdate=2019-05-04}}</ref> ഇത്തരം ഇമേജുകളെ <math>T_2</math> വെയ്റ്റഡ് എന്ന് വിളിയ്ക്കുന്നു. <math>T_1</math> ഇമേജുകൾ ആന്തരികാവയവങ്ങളുടെ ഘടന മനസ്സിലാക്കാനാണ് ഉപയോഗിയ്ക്കുന്നത് എന്ന് കണ്ടല്ലോ. <math>T_2</math> ഇമേജുകൾ ശരീരത്തിലെ ആന്തരികക്ഷതങ്ങളും മറ്റു പാത്തോളജിക്കൽ വിവരങ്ങളും കണ്ടെത്താനാണ് ഉപയോഗിയ്ക്കുന്നത്.<ref>{{cite book |last1=McRobbie |first1=Donald W.|first2 = Elizabeth A. |last2=Moore|first3 = Martin J. |last3=Graves |first4 = Martin R. |last4=Prince | title=MRI from Picture to Proton |publisher=Cambridge University Press |location=Cambridge, UK|date=2003|url=https://books.google.de/books?id=gfuO6NK_InkC|pages=33|quote=" On these scans fluids have the highest intensity, and water- and fat-based tissues are mid-grey. T2 images are often thought of as ‘pathology’ scans because collections of abnormal fluid are bright against the darker normal tissue. So for example the meniscal tear in the knee shows up well because the synovial fluid in the tear is brighter than the cartilage"}}</ref><ref name="ChavhanBabyn2009">{{cite journal|last1=Chavhan|first1=Govind B.|last2=Babyn|first2=Paul S.|last3=Thomas|first3=Bejoy|last4=Shroff|first4=Manohar M.|last5=Haacke|first5=E. Mark|title=Principles, Techniques, and Applications of T2*-based MR Imaging and Its Special Applications|journal=RadioGraphics|volume=29|issue=5|year=2009|pages=1433–1449|issn=0271-5333|doi=10.1148/rg.295095034|pmid=19755604|pmc=2799958}}</ref>
 
==എം.ആർ.ഐ സ്കാനറിന്റെ ഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3126730" എന്ന താളിൽനിന്ന് ശേഖരിച്ചത്