"എം.ആർ.ഐ. സ്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,946 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
===പ്രോട്ടോൺ ഡെൻസിറ്റി വെയ്റ്റഡ് (PD)===
[[File:T1t2PD.jpg|thumb|PD വെയ്റ്റഡ്, T1 വെയ്റ്റഡ്, T2 വെയ്റ്റഡ് ഇമേജുകളുടെ ഉദാഹരണങ്ങൾ]]
മുകളിൽ വിവരിച്ച പ്രകാരം ഇത്തരം ഇമേജുകൾ ആയിരുന്നു ഒരു കാലത്ത് അടിസ്ഥാന എം.ആർ ഇമേജുകൾ. ഓരോ വോക്സെലിലുമുള്ള പ്രോട്ടോണുകളുടെ എണ്ണത്തിന് ആനുപാതികമായാണ് ഈ ഇമേജുകളിലെ ഓരോ പിക്സലിന്റേയും കറുപ്പ്/വെളുപ്പ്/ചാരനിറം(ഗ്രേ-സ്കെയിൽ, സാധാരണയായി 0 മുതൽ 255 വരെയുള്ള വിലകളായി രേഖപ്പെടുത്തുന്നു. സാധാരണയായി 0 എന്നത് കറുപ്പും 255 എന്നത് വെളുപ്പും ഇടയിലുള്ള വിലകൾ ചാരനിറത്തിന്റെ പല ഷേഡുകളും ആയി സ്‌ക്രീനിൽ കാണുന്നു). പൊതുവേ ശരീരത്തിലെ വോക്‌സ്‌ലുകളിലെ പ്രോട്ടോണുകളുടെ എണ്ണത്തിൽ അത്രയ്ക്കധികം വ്യത്യാസം കാണപ്പെടാത്തതിനാൽ ഇത്തരം ഇമേജുകളുടെ കോൺട്രാസ്റ്റ് അത്ര നന്നായിരിയ്ക്കില്ല. എന്നിരുന്നാലും കാൽമുട്ടിന്റെയും മറ്റും പഠനത്തിന് ഇത്തരം ഇമേജുകൾ ഉപയോഗിയ്ക്കാറുണ്ട്.<ref>{{cite book |last1=McRobbie |first1=Donald W.|first2 = Elizabeth A. |last2=Moore|first3 = Martin J. |last3=Graves |first4 = Martin R. |last4=Prince | title=MRI from Picture to Proton |publisher=Cambridge University Press |location=Cambridge, UK|date=2003|url=https://books.google.de/books?id=gfuO6NK_InkC|pages=35|quote="Of course we have been making some very sweeping statements about contrast, and PD scans do have some useful clinical applications; for example, in the knee you can distinguish articular cartilage from the cortical bone and menisci "}}</ref>
 
===T1 വെയ്റ്റഡ്===
 
ഇങ്ങനെ ട്രാൻസ്വേഴ്‌സൽ പ്രതലത്തിൽ നിന്നും ആക്സ്യൽ ദിശയിലേക്കുള്ള അവയുടെ കാന്തികപ്രഭാവത്തിന്റെ വളർച്ചയെ T1 റിലാക്സേഷൻ എന്ന് വിളിയ്ക്കുന്നു. ഇതിനു വേണ്ട സമയത്തെ T1 എന്ന പ്രതീകം കൊണ്ട് സൂചിപ്പിയ്ക്കുന്നു. ശരീരത്തിലെ ഓരോ തരം ഘടകങ്ങളിൽ ഉള്ള പ്രോട്ടോണുകൾക്കും ഈ സമയം വ്യത്യസ്തമായിരിയ്ക്കും. ജലം, കൊഴുപ്പ്, അസ്ഥി തുടങ്ങിയ ഓരോ ഭാഗത്തെയും പ്രോട്ടോണുകൾ വ്യത്യസ്ത വേഗതയിൽ ആണ് പൂർവാവസ്ഥ കൈവരിയ്ക്കുക. അതായത് ഈ സമയത്ത് അവയുടെ അവസ്ഥയുടെ ഒരു വിതരണം എടുത്താൽ വ്യത്യസ്ത ശരീരഘടകങ്ങൾ തമ്മിൽ നല്ല വ്യത്യാസമുള്ള (അഥവാ ഉയർന്ന കോൺസ്ട്രാസ്റ്റ് ഉള്ള) ഇമേജുകൾ ഉണ്ടാക്കി എടുക്കാൻ സാധിയ്ക്കും. ഇത്തരം ഇമേജുകളെ T1 വെയ്റ്റഡ് ഇമേജുകൾ എന്നു വിളിയ്ക്കുന്നു. ഇത്തരം ഇമേജുകളിൽ ജലം മുതലായ ദ്രാവകഘടകങ്ങൾ വളരെ കറുത്ത നിറത്തിലും കൊഴുപ്പ് അടങ്ങിയ ഭാഗങ്ങൾ താരതമ്യേന വെളുത്ത നിറത്തിലും കാണും.
 
വിവിധ ശരീരകലകളുടെ T1, T2 റിലാക്സേഷൻ സമയങ്ങൾ (1.5 ടെസ്‌ല കാന്തികമണ്ഡലത്തിൽ) താഴെക്കൊടുത്തിരിയ്ക്കുന്ന പട്ടികയിൽ കാണാം.<ref name="itis">{{cite web|url=https://itis.swiss/virtual-population/tissue-properties/database/relaxation-times/ |title=Relaxation Times |publisher= IT'IS Foundation, Switzerland |accessdate=2019-05-03}}</ref>
{| border="2" cellpadding="4" align=center
|+ <small>T1, T2 റിലാക്സേഷൻ സമയങ്ങൾ, 1.5 ടെസ്‌ല കാന്തികമണ്ഡലത്തിൽ.</small>
|-
! style="background:#ffdead;" | ശരീരകല
| style="background:#ffdead;" | <center>'''T1 (ms)'''
| style="background:#ffdead;" | <center>'''T2 (ms)'''
|-
! style="background:#efefef;" | മസ്സിൽ
| style="background:#efefef;" | <center>870
| style="background:#efefef;" | <center>47
|-
! style="background:#efefef;" | കരൾ
| style="background:#efefef;" | <center>490
| style="background:#efefef;" | <center>43
|-
! style="background:#efefef;" | വൃക്ക
| style="background:#efefef;" | <center>650
| style="background:#efefef;" | <center>58
|-
! style="background:#efefef;" | ഗ്രേ മാറ്റർ
| style="background:#efefef;" | <center>920
| style="background:#efefef;" | <center>100
|-
! style="background:#efefef;" | വൈറ്റ് മാറ്റർ
| style="background:#efefef;" | <center>790
| style="background:#efefef;" | <center>92
|-
! style="background:#efefef;" | ശ്വാസകോശം
| style="background:#efefef;" | <center>830
| style="background:#efefef;" | <center>80
|-
! style="background:#efefef;" | സെറിബ്രൽ സ്പൈൻ ഫ്ലൂയിഡ്
| style="background:#efefef;" | <center>2,400
| style="background:#efefef;" | <center>160
|}
<br>
 
 
==എം.ആർ.ഐ സ്കാനറിന്റെ ഭാഗങ്ങൾ ==
 
===ഗ്രേഡിയൻറ്===
[[File:ZGradient.jpg | thumb | കാന്തികമണ്ഡലത്തിൽ ഗ്രേഡിയന്റ് കൊണ്ടുവന്നപ്പോൾ (ആക്സ്യൽ ദിശയിൽ). കാന്തികമണ്ഡലത്തിന്റെ ശക്തി തലഭാഗത്ത് കൂടുതലും പാദത്തിന്റെ ഭാഗത്തു കുറവുമാണ്.]]
 
ശരീരത്തിലെ ഓരോ ഭാഗത്തുമുള്ള പ്രോട്ടോണുകളെ പടിപടിയായി മാത്രമേ ഉത്തേജിപ്പിയ്ക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം തിരിച്ചു വരുന്ന റേഡിയോ ഊർജം എവിടെ നിന്നാണെന്ന് കൃത്യമായി കണ്ടുപിടിയ്ക്കാൻ സാധ്യമല്ല. ഇതിനായി സ്കാൻ ചെയ്യേണ്ട ഭാഗത്തെ പല സ്ലൈസുകൾ ആയി സങ്കൽപ്പിച്ച് ഓരോ സ്ലൈസുകൾക്കും ഓരോ പുരസ്സരണ ആവൃത്തിയിലുള്ള റേഡിയോ പൾസുകൾ പുറപ്പെടുവിയ്ക്കുന്നു. പ്രോട്ടോണുകളുടെ പുരസ്സരണ ആവൃത്തി അവ സ്ഥിതി ചെയ്യുന്ന കാന്തികമണ്ഡലത്തിന്റെ ശക്തിയെ ആശ്രയിച്ചിരിയ്ക്കുന്നു.<ref>{{cite book |last1=McRobbie |first1=Donald W.|first2 = Elizabeth A. |last2=Moore|first3 = Martin J. |last3=Graves |first4 = Martin R. |last4=Prince | title=MRI from Picture to Proton |publisher=Cambridge University Press |location=Cambridge, UK|date=2003|url=https://books.google.de/books?id=gfuO6NK_InkC|pages=110|quote="In a simple picture we can think of the spins as rotating at the Larmor or resonance frequency which is also the frequency of the MR signal given approximately by the equation Frequency = 42 X magnetic field where frequency is in megahertz (MHz) and magnetic field is in tesla (T). "}}</ref> എം.ആർ.ഐ സ്കാനറിലെ കാന്തികമണ്ഡലത്തിന്റെ ശക്തി എല്ലായിടത്തും ഒന്ന് തന്നെയായതിനാൽ എല്ലാ പ്രോട്ടോണുകൾക്കും ഒരേ പുരസ്സരണ ആവൃത്തി തന്നെയായിരിയ്ക്കും. ഇതിനെ മറികടക്കാനായി, ശരീരത്തിന്റെ ഓരോ സ്ലൈസുകൾ വരുന്ന സ്ഥലത്ത് വ്യത്യസ്ത കാന്തികശക്തി വരുത്താനായി കാന്തത്തിന്റെ സ്വാഭാവികമണ്ഡലത്തിൽ മറ്റൊരു കാന്തം ഉപയോഗിച്ച് ഒരു [[ഗ്രേഡിയന്റ്]] കൊണ്ടുവരുന്നു. ഈ അവസ്ഥയിൽ ശരീരത്തിന്റെ സ്കാൻ ചെയ്യപ്പെടുന്ന ഭാഗത്തിന്റെ ഒരറ്റത്ത് ഏറ്റവും കൂടുതൽ കാന്തികശക്തിയും മറുവശത്ത് ഏറ്റവും കുറഞ്ഞ കാന്തികശക്തിയും ആയിരിയ്ക്കും. ഇടയിലുള്ള ഓരോ സ്ലൈസുകൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങളിൽ ക്രമേണ കുറഞ്ഞു വരുന്ന തരത്തിലുള്ള കാന്തികമണ്ഡലം ഉണ്ടാക്കിയെടുക്കുന്നു(ഈ അവസ്ഥയിൽ കാന്തികമണ്ഡലത്തിന്റെ ശക്തി ഒരു കുന്നിന്റെ ഉയരം എന്ന പോലെ ഇരിയ്ക്കും). ഇതുപോലെ തന്നെ ഒരേ സ്‌ലൈസിനുള്ളിൽ തന്നെ ഓരോ വരിയിലും നിരയിലും(അതായത് ഓരോ വോക്സെലിലും) വ്യത്യസ്ത കാന്തികശക്തി ഉണ്ടെങ്കിലേ വരുന്ന റേഡിയോ ഊർജം കൃത്യമായി അതാതിന്റെ സ്ഥാനത്ത് വെയ്ക്കാൻ സാധിയ്ക്കൂ. ചുരുക്കത്തിൽ പറഞ്ഞാൽ ഇങ്ങനെ റേഡിയോ ഊർജത്തിന്റെ സ്ഥാനം വ്യക്തമായി കണ്ടെത്താൻ മൂന്നു ദിശയിലും വ്യത്യസ്ത ഗ്രേഡിയന്റുകൾ ഉപയോഗിച്ച് കാന്തികമണ്ഡലത്തിന്റെ ശക്തി വ്യത്യാസപ്പെടുത്തേണ്ടതുണ്ട്.<ref>{{cite book |last1=McRobbie |first1=Donald W.|first2 = Elizabeth A. |last2=Moore|first3 = Martin J. |last3=Graves |first4 = Martin R. |last4=Prince | title=MRI from Picture to Proton |publisher=Cambridge University Press |location=Cambridge, UK|date=2003|url=https://books.google.de/books?id=gfuO6NK_InkC|pages=110|quote="Three sets of gradient coils, Gx , Gy and Gz , are included in the MR system."}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3126518" എന്ന താളിൽനിന്ന് ശേഖരിച്ചത്