"എം.ആർ.ഐ. സ്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,513 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
പൂർവസ്ഥിതി പ്രാപിയ്ക്കാനുള്ള പ്രോട്ടോണുകളുടെ കഴിവ് അവ അടങ്ങിയിട്ടുള്ള തന്മാത്രകളുടെ സ്വഭാവത്തെ അനുസരിച്ചു ഇരിയ്ക്കുന്നു. ജലം, കൊഴുപ്പ് തുടങ്ങിയ ശരീരഘടകങ്ങളിൽ അടങ്ങിയിട്ടുള്ള പ്രോട്ടോണുകൾ വ്യത്യസ്ത വേഗതകളിലാണ് റേഡിയോ പൾസ്‌ നിറുത്തിയാൽ പൂർവസ്ഥിതിയെ പ്രാപിയ്ക്കുക. ഇതിനനുസരിച്ച് T1-വെയ്റ്റഡ്, T2-വെയ്റ്റഡ് എന്നീ രണ്ടു തരം എം.ആർ ഇമേജുകൾ കൂടെ ഉണ്ടാക്കി എടുക്കാവുന്നതാണ്.<ref name="AdvanceImageProcessing"/> ഇമേജ് എടുക്കേണ്ട ശരീരത്തിന്റെ ഭാഗം, ഇമേജിന്റെ ഉദ്ദേശം എന്നിവ അനുസരിച്ചാണ് ഏതു തരം ഇമേജ് എടുക്കണം എന്ന് തീരുമാനിയ്ക്കുന്നത്.
 
==വിവിധ തരം എം.ആർ ഇമേജുകൾ==
 
===പ്രോട്ടോൺ ഡെൻസിറ്റി വെയ്റ്റഡ് (PD)===
[[File:T1t2PD.jpg|thumb|PD വെയ്റ്റഡ്, T1 വെയ്റ്റഡ്, T2 വെയ്റ്റഡ് ഇമേജുകളുടെ ഉദാഹരണങ്ങൾ]]
മുകളിൽ വിവരിച്ച പ്രകാരം ഇത്തരം ഇമേജുകൾ ആയിരുന്നു ഒരു കാലത്ത് അടിസ്ഥാന എം.ആർ ഇമേജുകൾ. ഓരോ വോക്സെലിലുമുള്ള പ്രോട്ടോണുകളുടെ എണ്ണത്തിന് ആനുപാതികമായാണ് ഈ ഇമേജുകളിലെ ഓരോ പിക്സലിന്റേയും കറുപ്പ്/വെളുപ്പ്/ചാരനിറം(ഗ്രേ-സ്കെയിൽ, സാധാരണയായി 0 മുതൽ 255 വരെയുള്ള വിലകളായി രേഖപ്പെടുത്തുന്നു. സാധാരണയായി 0 എന്നത് കറുപ്പും 255 എന്നത് വെളുപ്പും ഇടയിലുള്ള വിലകൾ ചാരനിറത്തിന്റെ പല ഷേഡുകളും ആയി സ്‌ക്രീനിൽ കാണുന്നു). പൊതുവേ ശരീരത്തിലെ വോക്‌സ്‌ലുകളിലെ പ്രോട്ടോണുകളുടെ എണ്ണത്തിൽ അത്രയ്ക്കധികം വ്യത്യാസം കാണപ്പെടാത്തതിനാൽ ഇത്തരം ഇമേജുകളുടെ കോൺട്രാസ്റ്റ് അത്ര നന്നായിരിയ്ക്കില്ല. എന്നിരുന്നാലും കാൽമുട്ടിന്റെയും മറ്റും പഠനത്തിന് ഇത്തരം ഇമേജുകൾ ഉപയോഗിയ്ക്കാറുണ്ട്.
 
===T1 വെയ്റ്റഡ്===
 
സ്കാനറിലെ പ്രധാനപ്പെട്ട കാന്തികമണ്ഡലത്തിന്റ ദിശ അതിൽ കിടക്കുന്ന രോഗിയുടെ തല/പാദം ദിശയ്ക്ക് സമാന്തരമാണ്. (അതായത് ടേബിളിനു സമന്തരം). അതിനാൽ ശരീരത്തിലെ പ്രോട്ടോണുകളും ഈ ദിശയിൽ തിരഞ്ഞു സ്ഥിതി ചെയ്യുന്നു. ഒന്നുകിൽ അതിന് നേരെയോ അല്ലെങ്കിൽ എതിരായോ. അതിനു ലംബമായി പ്രോട്ടോണുകളൊന്നും കാണില്ല. ഈ ദിശയെ ആക്സ്യൽ ദിശ എന്ന് വിളിയ്ക്കുന്നു. ഇതിന് ലംബമായുള്ള പ്രതലത്തെ ട്രാൻസ്വേഴ്‌സൽ പ്രതലം എന്ന് വിളിയ്ക്കുന്നു. മുകളിലെ വിവരണത്തിൽ ആക്സ്യൽ ദിശയിൽ നിൽക്കുന്ന പ്രോട്ടോണുകളെ (കൃത്യമായി പറഞ്ഞാൽ, പ്രോട്ടോണുകളുടെ സ്പിന്നുകളെ) റേഡിയോ ഊർജം ഉപയോഗിച്ച് ട്രാൻസ്വേഴ്‌സൽ പ്രതലത്തിലേയ്ക്ക് ചെരിച്ചു നിർത്തിയാണ് എം.ആർ സിഗ്നൽ ഉണ്ടാക്കിയെടുക്കുന്നത് എന്ന് കണ്ടു. ഇങ്ങനെ ട്രാൻസ്വേഴ്‌സൽ പ്രതലത്തിൽ ഉള്ള പ്രോട്ടോണുകളുടെ കാന്തികമണ്ഡലം (അഥവാ സ്പിൻ ദിശ) പുറത്തുനിന്നുള്ള റേഡിയോ ഊർജം നിലയ്ക്കുമ്പോൾ തിരികെ ആക്സ്യൽ ദിശയിലേക്ക് തിരിച്ചു പോകും. അവ ട്രാൻസ്വേഴ്‌സൽ പ്രതലത്തിൽ നിൽക്കുമ്പോൾ ട്രാൻസ്വേഴ്‌സൽ പ്രതലത്തിലുള്ള അവയുടെ കാന്തികപ്രഭാവം ഏറ്റവും കൂടുതലും, ആക്സ്യൽ ദിശയിലുള്ള കാന്തിക പ്രഭാവം ഏറ്റവും കുറവും (പൂജ്യം) ആയിരിയ്ക്കും. എന്നാൽ അവ ആക്സ്യൽ ദിശയിലേക്ക് തിരിച്ചു പോകുമ്പോൾ ആക്സ്യൽ ദിശയിലുള്ള അവയുടെ കാന്തികപ്രഭാവം ക്രമേണ കൂടിവരും.(എക്സ്പൊണെൻഷ്യൽ ആയിട്ടാണ് ഇത് കൂടുന്നത്). ഇങ്ങനെ കൂടി അത് തുടക്കത്തിലുള്ള അവസ്ഥയിൽ എത്തും (പൂർണമായും ആക്സ്യൽ ദിശയിൽ).
 
ഇങ്ങനെ ട്രാൻസ്വേഴ്‌സൽ പ്രതലത്തിൽ നിന്നും ആക്സ്യൽ ദിശയിലേക്കുള്ള അവയുടെ കാന്തികപ്രഭാവത്തിന്റെ വളർച്ചയെ T1 റിലാക്സേഷൻ എന്ന് വിളിയ്ക്കുന്നു. ഇതിനു വേണ്ട സമയത്തെ T1 എന്ന പ്രതീകം കൊണ്ട് സൂചിപ്പിയ്ക്കുന്നു. ശരീരത്തിലെ ഓരോ തരം ഘടകങ്ങളിൽ ഉള്ള പ്രോട്ടോണുകൾക്കും ഈ സമയം വ്യത്യസ്തമായിരിയ്ക്കും. ജലം, കൊഴുപ്പ്, അസ്ഥി തുടങ്ങിയ ഓരോ ഭാഗത്തെയും പ്രോട്ടോണുകൾ വ്യത്യസ്ത വേഗതയിൽ ആണ് പൂർവാവസ്ഥ കൈവരിയ്ക്കുക. അതായത് ഈ സമയത്ത് അവയുടെ അവസ്ഥയുടെ ഒരു വിതരണം എടുത്താൽ വ്യത്യസ്ത ശരീരഘടകങ്ങൾ തമ്മിൽ നല്ല വ്യത്യാസമുള്ള (അഥവാ ഉയർന്ന കോൺസ്ട്രാസ്റ്റ് ഉള്ള) ഇമേജുകൾ ഉണ്ടാക്കി എടുക്കാൻ സാധിയ്ക്കും. ഇത്തരം ഇമേജുകളെ T1 വെയ്റ്റഡ് ഇമേജുകൾ എന്നു വിളിയ്ക്കുന്നു. ഇത്തരം ഇമേജുകളിൽ ജലം മുതലായ ദ്രാവകഘടകങ്ങൾ വളരെ കറുത്ത നിറത്തിലും കൊഴുപ്പ് അടങ്ങിയ ഭാഗങ്ങൾ താരതമ്യേന വെളുത്ത നിറത്തിലും കാണും.
 
==എം.ആർ.ഐ സ്കാനറിന്റെ ഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3126500" എന്ന താളിൽനിന്ന് ശേഖരിച്ചത്