"എം.ആർ.ഐ. സ്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 28:
==പ്രവർത്തനരീതി ==
[[File:PrecessingProtonMalayalam.png|thumb|പുരസ്സരണത്തിലുള്ള പ്രോട്ടോൺ. കാന്തികമണ്ഡലത്തിന്റെ പ്രഭാവമാണ് പുരസ്സരണത്തിന് കാരണം.]]
[[File:PrecessingProtonsMalayalam.png|thumb|400px|left|ശക്‌തിയേറിയ ഈ കാന്തികമണ്ഡലത്തിൽ കുറെ എണ്ണം പ്രോട്ടോണുകൾ കാന്തികമണ്ഡലത്തിന് നേരെയും കുറെ എണ്ണം എതിരായും നിൽക്കുന്നു. കാന്തികമണ്ഡലത്തിന് നേരെ നിൽക്കുന്ന എണ്ണം എതിരെ നിൽക്കുന്നവയെക്കാൾ അല്പം കൂടുതൽ ആയിരിയ്ക്കും. അധികമായുള്ള ഈ പ്രോട്ടോണുകൾ ഈ മേഖലയ്ക്ക് ഒരു ചെറിയ കാന്തികശക്തി നൽകുന്നു. ചുറ്റുമുള്ള കാന്തികമണ്ഡലവുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് വളരെ നിസ്സാരമാണെങ്കിലും ഈ കാന്തികപ്രഭാവം അളന്നെടുക്കാൻ സാധിച്ചാൽ ഇവയിലെ പ്രോട്ടോണുകളുടെ എണ്ണത്തിന്റെ ഒരു കണക്ക് ഉണ്ടാക്കിയെടുക്കാൻ സാധിയ്ക്കും.]]
 
മനുഷ്യശരീരത്തിലെ ജലാംശം, കൊഴുപ്പ് എന്നീ ഘടകങ്ങളിൽ ഉള്ള ഹൈഡ്രജൻ ആറ്റങ്ങളുടെ കേന്ദ്രത്തിൽ ഒരു [[പ്രോട്ടോൺ]] ആണുള്ളത്. ശരീരത്തിന്റെ ഒരോ ചെറിയ അംശത്തിലും (ഇതിനെ ഒരു [[Voxel | വോക്സെൽ]] (voxel) എന്ന് വിളിയ്ക്കുന്നു) ഇത്തരം അനേക ദശലക്ഷം പ്രോട്ടോണുകൾ കാണപ്പെടുന്നു. ഈ പ്രോട്ടോണുകൾക്ക് [[Spin (physics) | സ്പിൻ]] എന്ന ഒരു [[Quantum mechanics | ക്വാണ്ടം മെക്കാനിക്കൽ]] സ്വഭാവം ഉണ്ട്(ഇതിനെ ഭ്രമണം എന്ന് വിളിയ്ക്കാമെങ്കിലും ശരിയ്ക്കും നമ്മൾ ഉദ്ദേശിയ്ക്കുന്ന തരം ഭൗതികഭ്രമണമല്ല ഇത്.) ഈ സ്പിൻ'ന്റെ ദിശ മുകളിലേയ്ക്കോ താഴേയ്‌ക്കോ ആകാം. ഇവയുടെ ദിശയ്ക്കനുസൃതമായി അവയ്‌ക്കൊരു [[Magnet | കാന്തികസ്വഭാവം]] ഉണ്ടാകും. അതായത് ഓരോ പ്രോട്ടോണും ഒരു [[Magnet |കാന്തം]] പോലെ പ്രവർത്തിയ്ക്കുന്നു. പൊതുവെ ഒരു വോക്സെലിൽ ഉള്ള പ്രോട്ടോണുകൾ പല ദിശകളിൽ സ്പിൻ ചെയ്യുന്നതിനാൽ അവയുടെ കാന്തികദിശകളും പല വഴിയ്ക്കായിരിയ്ക്കും. അതിനാൽ അവയുടെ കാന്തികസ്വഭാവങ്ങൾ പരസ്പരം ക്യാൻസൽ ചെയ്തു പോകുന്നു. അതിനാൽ ആ വോക്സെലിന് ആകെ നോക്കുമ്പോൾ കാന്തികസ്വഭാവം ഒന്നും കാണില്ല.
"https://ml.wikipedia.org/wiki/എം.ആർ.ഐ._സ്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്