"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
 
==ആർത്തവവിരാമം==
ഏകദേശം 35 വയസ്സാവുമ്പോൾ ഹോർമോൺ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുന്നു. ഏകദേശം ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവവിരാമം സംഭവിച്ചതായി കണക്കാക്കാറുള്ളു. 45 വയസ്സിനും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു. ആർത്തവ വിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. അമിതമായ ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, വിഷാദം, പെട്ടെന്നുള്ള കോപം എന്നിവ ഉണ്ടാകാം. പലരുടേയും ധാരണപോലെ ആർത്തവവിരാമം ഒരിക്കലും സ്ത്രീ ലൈംഗികതയുടെ അവസാനമല്ല. എന്നാൽ ചിലരിൽ യോനിയിൽ നനവ്/ ലൂബ്രിക്കേഷൻ കുറയുക, അണുബാധ, ലൈംഗിക ബന്ധത്തിൽ വേദന അതേത്തുടർന്ന് ലൈംഗിക വിരക്തി എന്നിവ അനുഭവപ്പെടാം. ആർത്തവ വിരാമത്തിന് ശേഷം ലൈംഗിക ഉത്തേജനമുണ്ടാകാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. രതിപൂർവലീലകൾക്ക് ധാരാളം സമയം ചെലവഴിക്കുന്നത് യോനിയിൽ സ്വാഭാവികമായ വഴുവഴുപ്പ് ഉണ്ടാകുന്നതിന് സഹായിക്കുന്നു. ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ, ഹോർമോൺ ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നത് യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. പതിവായ സംഭോഗം യോനിയുടെ സ്വാഭാവികമായ ആകൃതി, ഈർപ്പം, ആരോഗ്യം എന്നിവ നിലനിർത്താൻ സഹായിക്കുന്നു. ആർത്തവ വിരാമത്തോടെ യോനിയിലെ പി എച്ച് മാറുന്നതിനാൽ അണുബാധ ബാധിച്ചവർഉള്ളവർ ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, 7 മണിക്കൂർ ഉറക്കം, സന്തോഷകരമായ മാനസികാവസ്ഥ, ശരിയായ ലൈംഗികജീവിതം തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണ്. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ് തുടങ്ങിയവ ഈ ഘട്ടത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ്. <ref name="vns2">page 104, All about human body, Addone Publishing Group</ref>
 
== ആർത്തവവുമായി ബന്ധപെട്ട തെറ്റിദ്ധാരണകൾ ==
ആർത്തവവുമായി ബന്ധപ്പെട്ടു ധാരണം തെറ്റിദ്ധാരണകൾ പല നാടുകളിലുമുണ്ട്. ഇത് പലപ്പോഴും സ്ത്രീകളുടെ ജീവിതം ദുഷ്ക്കരമാക്കാനും അനാരോഗ്യകരമായ ശീലങ്ങളിലേക്കും വഴി വെക്കാറുണ്ട്. നേപ്പാളിൽ ആർത്തവക്കാരായ യുവതികളെ വീടുകളിൽ നിന്നും അകലെമാറിഅകലെ 'ചൌപഡി' എന്ന ചെറിയ മൺകുടിലിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇവിടെ വച്ച് അപകടങ്ങളിൽപ്പെട്ടുപാമ്പുകടിയേറ്റും അപകടങ്ങളിൽപ്പെട്ടും ധാരാളം യുവതികൾ മരണപ്പെട്ടിട്ടുണ്ട്മരണപ്പെടാറുണ്ട്.<ref>{{Cite web|url=https://www.asianetnews.com/news/woman-dies-after-being-exiled-to-outdoor-hut-during-her-period|title=ആർത്തവ അശുദ്ധി; വീടിന് പുറത്ത് നിർത്തിയ യുവതി തണുത്ത് മരവിച്ച് മരിച്ചു|access-date=|last=|first=|date=|website=|publisher=}}</ref> ആർത്തവക്കാരായ സ്ത്രീകൾ പലചില ഭക്ഷണപദാർഥങ്ങളുംഭക്ഷണപദാർഥങ്ങൾ കഴിക്കാൻ പാടില്ല, വ്യായാമം ചെയ്യാൻ പാടുള്ളതല്ല, ആർത്തവക്കാർ സ്പർശിച്ചാൽ തുളസി, വേപ്പ്, വെറ്റില മുതലായവ കരിഞ്ഞു പോകും, ആർത്തവക്കാരുടെ ശരീരത്ത് നെഗറ്റീവ് ഊർജ്ജം ഉണ്ട്, ആർത്തവ സമയത്ത് ശരീര താപനില കൂടുതലാണ്, ആർത്തവരക്തം അപകടകരമാണ് തുടങ്ങി പല തെറ്റിദ്ധാരണകളും ആർത്തവവുമായി ബന്ധപെട്ടു കാണാം. എന്നാൽ ഇവയ്ക്കൊനും ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4408698/|title=Menstruation related myths in India: strategies for combating it|access-date=|last=|first=|date=|website=|publisher=}}</ref>
 
== പരിണാമം ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്