"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
==ആർത്തവവും ലൈംഗികബന്ധവും==
ശരിയായ ശുചിത്വം പാലിച്ചാൽ ആർത്തവ സമയത്ത് ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുകയില്ല. എന്നാൽ ഈ സമയത്ത് അണുബാധ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. സാധാരണ ഗതിയിൽ അമ്ലഗുണമുള്ള യോനിയിലെ പിഎച്ച് ആർത്തവ സമയത്ത് ഉയർന്നിരിക്കും. ഗർഭാശയമുഖം (സർവിക്സ്) പതിവിലും താഴ്ന്ന സ്ഥാനത്തായിരിക്കും കാണപ്പെടുന്നത്, എന്ടോമെട്രിയം എന്ന ഗർഭാശയത്തിന്റെ ഉൾപ്പാളി ഇളകിയ നിലയിലായിരിക്കും, ഗർഭാശയത്തിലേയ്ക്ക് തുറക്കുന്ന ഭാഗം രക്തത്തെ പുറന്തള്ളാൻ കുറച്ചൊന്നു വികസിച്ചായിരിക്കും കാണപ്പെടുന്നത്. ഇക്കാരണങ്ങളാൽ പുറമേ നിന്നുള്ള രോഗാണുക്കൾക്ക്രോഗാണുക്കൾ നേരിട്ട് ശരീരത്തിലേക്ക്ശരീരത്തിനുള്ളിലേക്ക് കടക്കാനുള്ള സാദ്ധ്യത കൂടുതലായിരിക്കും, പ്രത്യേകിച്ച് പങ്കാളിക്ക് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾരോഗാണുബാധകൾ ഉണ്ടെങ്കിൽ സ്ത്രീയിലേക്ക് ഇവ വേഗം പടരാം. അതിനാൽ ഗർഭനിരോധന ഉറ (Condom) ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷിതമായ ലൈംഗിക ബന്ധമാണ് ഈ സമയത്ത് അഭികാമ്യം. സ്ത്രീകൾ ഉപയോഗിക്കുന്നസ്ത്രീകൾക്കുള്ള ഉറയും അണുബാധ തടയാൻ ഏറെ ഫലപ്രദമാണ് <ref>[http://www.beautyepic.com/facts-and-myths-about-menstruation/ മാനസികാവസ്ഥയെക്കുറിച്ചുള്ള വസ്തുതകളും മിഥ്യയും]</ref>. ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആർത്തവരക്തസ്രാവം പെട്ടെന്ന് നിലയ്ക്കാൻ കാരണമായേക്കാം. [[രതിമൂർച്ഛ|രതിമൂർച്ഛയിലെത്തുന്നത്]] ഗർഭാശയം സങ്കോചിച്ച് എൻഡോമെട്രിയൽ ആവരണത്തെ പുറന്തള്ളുന്നത് എളുപ്പത്തിലാക്കുമെന്നും, വേദന കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. <ref>{{cite web|title=WAYS TO SHORTEN A MENSTRUAL CYCLE|url=http://www.livestrong.com/article/179464-ways-to-shorten-a-menstrual-cycle}}</ref>
 
==ആർത്തവത്തോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ==
വരി 66:
 
==ആർത്തവവിരാമം==
ഏകദേശം 35 വയസ്സാവുമ്പോൾ ഹോർമോൺ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുന്നു. ഏകദേശം ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവവിരാമം സംഭവിച്ചതായി കണക്കാക്കാറുള്ളു. 45 വയസ്സിനും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു. ആർത്തവ വിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. അമിതമായ ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, വിഷാദം, പെട്ടെന്നുള്ള കോപം എന്നിവ ഉണ്ടാകാം. പലരുടേയും ധാരണപോലെ ആർത്തവവിരാമം സ്ത്രൈണഒരിക്കലും സ്ത്രീ ലൈംഗികതയുടെ അവസാനമല്ല. എന്നാൽ ചിലരിൽ യോനിയിൽ നനവ്/ ലൂബ്രിക്കേഷൻ കുറയുക, അണുബാധ, ലൈംഗിക ബന്ധത്തിൽ വേദന, അതേത്തുടർന്ന് ലൈംഗിക വിരക്തി എന്നിവ അനുഭവപ്പെടാം. ആർത്തവ വിരാമത്തിന് ശേഷം ലൈംഗിക ഉത്തേജനമുണ്ടാകാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. രതിപൂർവലീലകൾക്ക് ധാരാളം സമയം ചെലവഴിക്കുന്നത് യോനിയിൽ സ്വാഭാവികമായ വഴുവഴുപ്പ് ഉണ്ടാകുന്നതിന് സഹായിക്കുന്നു. ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ, ഹോർമോൺ ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നത് യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. പതിവായ സംഭോഗം യോനിയുടെ സ്വാഭാവികമായ ആകൃതി, ഈർപ്പം, ആരോഗ്യം എന്നിവ നിലനിർത്താൻ സഹായിക്കുന്നു. ആർത്തവ വിരാമത്തോടെ യോനിയിലെ പി എച്ച് മാറുന്നതിനാൽ അണുബാധ ബാധിച്ചവർ ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, 7 മണിക്കൂർ ഉറക്കം, സന്തോഷകരമായ മാനസികാവസ്ഥ, ശരിയായ ലൈംഗികജീവിതം തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണ്. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ്, കാൽസ്യം അടങ്ങിയ ആഹാരം തുടങ്ങിയവ ഈ ഘട്ടത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ്. <ref name="vns2">page 104, All about human body, Addone Publishing Group</ref>
 
== ആർത്തവവുമായി ബന്ധപെട്ട തെറ്റിദ്ധാരണകൾ ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്