"പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 67:
ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളവും പെരിന്തൽമണ്ണക്കടുത്താണ്. ആസ്പത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു{{fact}}. നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്. കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇഎസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു.
 
അങ്ങാടിപ്പുറമാണ്‌ പഴയ പട്ടണം. ഇവിടെയാണ് വള്ളുവനാടിന്റെ കേന്ദ്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രം. വീരരാഘവപട്ടയത്തിന് വള്ളുവകോനാതിരി സാക്ഷിയായി. അക്കാലം തൊട്ടേ വള്ളുവനാടിന്റെ തലസ്ഥാനമായി വളർന്നു. റയിൽവേ,പോളിടെക്നിക് കോളേജ്, തിരൂർ റോഡ് എന്നിവ അങ്ങാടിപ്പുറത്താണ്. അങ്ങാടിപ്പുറം ഇന്ന് പഞ്ചായത്ത് ആസ്ഥാനമാണ്. വള്ളുവകോനാതിരിയുടെ സൈനികത്തലവനായ കക്കൂത്ത് നായർ അഭ്യാസപയറ്റ് നടത്തിപ്പോന്ന സ്ഥലങ്ങൾ പെരും തല്ല് മണ്ണ് എന്നറിയപ്പെട്ടു. പാതായിക്കര മന പ്രശസ്തമാണ് .ലോകകമ്മ്യൂണിസ്റ്റായ ഇഎംഎസ്ന്റെ നാടാണ് ഏലംകുളം ഗ്രാമം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമുണ്ട്. മുസ്ലിം ലീഗിനും. സ്വാതന്ത്രസമരക്കാലത്ത് മാപ്പിള ലഹളക്കാർ ഇവിടത്തെ ബ്രിട്ടീഷ് സർക്കാർസ്ഥാപനങ്ങൾ ധീരമായി ആക്രമിച്ചു. വേറെ ഭരണം പ്രഖ്യാപിച്ചു.
മുസ്ലിം മാപ്പിളമാരാണ് ഭൂരിഭാഗവും.1980നു ശേഷം ഗൾഫ്ബൂംകാലത്ത് ഇവിടെ വലിയ തോതിൽ വികസനമുണ്ടായി.
കേരളത്തിൽ തന്നെ ഏറ്റവും
കൂടുതൽബസ്റൂട്ടുകളുടെ ഒരു സംഗമ സ്ഥാനമാണ് പെരിന്തൽമണ്ണ- അങ്ങാടിപ്പുറം.ഇതുകൊണ്ടാവാംസ്വകാര്യ ആശുപത്രികൾ വൻതോതിൽ വളർന്ന് മെഡിസിറ്റിയായി മാറി പെരിന്തൽമണ്ണ. ചുറ്റും ചെറിയ ഭംഗിയുള്ള കുന്നുകളുള്ളതിനാൽ സുഖകരമായ കാലാവസ്ഥയാണ്. ജലക്ഷാമവും കുറവാണ്.
നഗരം മുഴുവൻ മുകളിൽ നിന്ന് കാണാവുന്നസാമൂതിരിരാജാവ് കൊടികുത്തിയമല ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. നഗരകേന്ദ്രത്തിലെ സൗകര്യപ്രദമായ പഴയ ബസ്സ്റ്റാന്റ് ഓർമയായി. മനഴി സ്മാരകടെർമിനൽ,KSRTC, തറയിൽ എന്നീ ബസ് സ്റ്റാന്റുകൾ ഉണ്ട്.നഗരത്തിന് കൂടുതൽ വികസന സാധ്യത നൽകുന്ന ബൈപാസ് റോഡുകളുണ്ട്. EMS, KSRTC, ജയിൽ റോഡ് സെൻട്രൽ, ബൈപാസ് ജം., മൗലാന - ടൗൺ പള്ളി, അൽശിഫ ബൈപാസ്, KC തിയേറ്റർ, കക്കൂത്ത്, ജൂബിലി ,സിവിൽ സ്റ്റേഷൻ,പോളിടെക്നിക് - മേൽപാലം -റെയിൽവേ സ്റ്റേഷൻ, മാനത്ത് മംഗലം എന്നിങ്ങനെ നഗര ഭാഗങ്ങൾ...
{{commonscat|Perinthalmanna}}
{{kerala-geo-stub}}
"https://ml.wikipedia.org/wiki/പെരിന്തൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്