"ജോളി അബ്രഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
എറണാകുളം ജില്ലയിലെ കുമ്പളത്താണു്ശ്രീ ജോളി ഏബ്രഹാം ജനിച്ചു വളർന്നതു്<ref>https://www.malayalachalachithram.com/profiles.php?i=584</ref>. ചലച്ചിത്രപിന്നണിഗാനരംഗത്തു് ‘ചട്ടമ്പിക്കല്യാണി’ എന്ന ചിത്രത്തിലൂടെ 1973-ൽ കടന്നു വന്നു. കുട്ടിക്കാലത്ത് തന്നെ പാടിത്തുടങ്ങിയ മകനിൽ ഒരു ഗായകൻ ഉണ്ടെന്നുള്ള വിവരം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. പാട്ടുകൾ പാടിത്തുടങ്ങുന്നത് തേവര സേക്രഡ് ഹാർട്ടു് ഹൈസ്കൂളിൽ പഠിക്കുന്നകാലത്താണ്.
ശാസ്ത്രീയസംഗീതപഠനത്തിന്റെ തുടക്കം ശ്രീ കുമ്പളം ബാബുരാജിന്റെ അടുത്തായിരുന്നു. പിന്നീടു് പള്ളുരുത്തി നടേശൻ ഭാഗവതരുടെ കീഴിലും. എഴുപതുകളുടെ ആദ്യം കോളേജ് യുവജനോത്സവവേദികളിൽ സ്ഥിരമായി സമ്മാനങ്ങൾ വാങ്ങി ഒരു നല്ല ഗായകൻ എന്ന പേരെടുത്തു. പിന്നെ ഗാനമേളകളുടെ തിരക്കായി.<ref>https://m3db.com/lyric-singer/846</ref>
HMV ക്രിസ്തീയഭക്തിഗാനങ്ങൾ റിക്കോഡിൽ ഇറക്കിതുടങ്ങിയ അക്കാലത്തു് ഒരു ക്രിസ്തുമസ് സമയത്തു് 2 പാട്ടുകൾ പാടുവാൻ അവസരം ലഭിച്ചു. വളരെ ശ്രദ്ധിക്കപ്പെട്ട ആ റക്കോഡിൽ മറ്റു രണ്ടു പാട്ടുകൾ പാടിയതു് ശ്രീ യേശുദാസ് ആയിരുന്നു. . ആയിടയ്ക്ക് അദ്ദേഹത്തിനു് മദ്രാസിൽ സംഗീതവുമായി തന്നെ ബന്ധപ്പെട്ട ഒരു ജോലി ശരിയായി.
1973-ൽ ഒരു ഗാനമേളയിലെ പാട്ടുകേട്ടു് ശ്രീ ശ്രീകുമാരൻ തമ്പി തന്റെ അടുത്ത ചിത്രമായ‘ചട്ടമ്പിക്കല്യാണി’യിൽ പാട്ടു പാ‍ടാൻ ക്ഷണിച്ചതു ആണ് ചലച്ചിത്രസംഗീതലോകത്തേക്കു് വഴിതുറന്നത്. അതിൽ പ്രേംനസീറിനു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി അർജ്ജുനൻ മാസ്റ്റർ സംഗീതം ചെയ്ത “ജയിക്കാനായ് ജയിച്ചവൻ ഞാൻ” എന്ന പാട്ടു് അക്കാലത്തെ ഹിറ്റായിരുന്നു. പിന്നെ ‘പഞ്ചമി’ തുടങ്ങി ധാരാളം ചിത്രങ്ങളിൽ അദ്ദേഹം പാടി.
 
"https://ml.wikipedia.org/wiki/ജോളി_അബ്രഹാം" എന്ന താളിൽനിന്ന് ശേഖരിച്ചത്