"മത്സ്യം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 111:
==മത്സ്യാവതാരം മനുവിനു നൽകിയ ഉപദേശവും മനുവിന്റെ പ്രാർഥനയും==
 
സത്യവ്രതൻ ഭഗവാനോട് പറഞ്ഞു : " ഭഗവാനേ , അനാദിയാണ് അവിദ്യ . അവിദ്യാബാധകൊണ്ട് ആത്മ സ്വരൂപം അറിയുന്നില്ല . ദേഹവും ഇന്ദ്രിയങ്ങളുമാണ് ആത്മാവെന്ന് തെറ്റിദ്ധരിക്കുന്നു . പുണ്യ പാപകർമ്മങ്ങൾ ചെയ്യുന്നു . സംസാരദുഃഖം തുടർന്നും അനുഭവിക്കുന്നു . ജീവാത്മാക്കളുടെ പുണ്യംകൊണ്ട് നിന്തിരുവടിയെ ശരണം പ്രാപിക്കാനിടവരുന്നു . അവർക്ക് ശാശ്വതമായ ആനന്ദം ലഭിക്കുന്നു . ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഞങ്ങളിപ്പോൾ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു . ഞങ്ങളെ ഈ സംസാരസമുദ്രത്തിൽനിന്ന് കര കയറ്റേണമേ . അങ്ങ് പരമഗുരുവാണ് . പുണ്യപാപകർമ്മഫലങ്ങൾ അനുഭവിക്കാനാണ് പ്രാണികൾ ജനിക്കുന്നത് . അവർ ആത്മസ്വരൂപം അറിയുന്നില്ല . സ്വസ്വരൂപമായ ആനന്ദത്തെ മറയ്ക്കുന്ന വിഷയങ്ങൾ സുഖകരമാണ് എന്ന് അവർ ധരിക്കുന്നു . സുഖഭോഗങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്നു . അതിനുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്നു . ലൗകികകർമ്മങ്ങളും വൈദികകർമ്മങ്ങളും ചെയ്യുന്നത് സുഖമുണ്ടാകാനാണ് . എന്നാൽ ദുഃഖമാണ് അനുഭവം . വിഷയങ്ങളാണ് സുഖത്തിനാധാരം എന്ന തെറ്റായ തോന്നൽ ഭക്തിയുണ്ടായാൽ നശിക്കുന്നു . അങ്ങയെ സേവിക്കുന്നതിൽ ഞങ്ങൾക്ക് ആനന്ദമുണ്ടാകുന്നു . കർമ്മ വാസനാരുപമായ ഞങ്ങളുടെ ഹൃദയഗ്രന്ഥികളെ നശിപ്പിച്ചാലും അങ്ങ് ഞങ്ങളുടെ പരമഗുരുവാണ് . വെളളിയിലോ സ്വർണ്ണത്തിലോ പറ്റിയ ചെളി തീയിലിട്ടു പഴുപ്പിച്ചാൽ നീങ്ങിപ്പോകും . പല ജന്മങ്ങളിൽ ചെയ്ത കർമ്മഫലങ്ങൾകൊണ്ടുണ്ടായ വാസന എന്ന ചെളി ഞങ്ങളുടെ ഹൃദയങ്ങളിൽ വ്യാപിച്ച് ആത്മസ്വരൂപത്തെ മറച്ചിരിക്കുന്നു . അജ്ഞാനരൂപമായ ഈ അന്ധകാരം അങ്ങയുടെ ഭജനയാകുന്ന തീയുടെ സഹായത്താൽ നശിപ്പിക്കേണമേ . ഇരുട്ടു മാറാൻ വെളിച്ചം വേണം . യജ്ഞവും ദാനവും ഭജനയ്ക്കുപകരിക്കും . എങ്കിലും അവ അജ്ഞാനാന്ധകാരത്തെ അകറ്റുന്നില്ല . ഞങ്ങൾക്ക് അങ്ങയുടെ പാദപദ്മങ്ങളിൽ ഭക്തിയുണ്ടാകേണമേ . അങ്ങെല്ലാത്തിനും സമർത്ഥനാണ് . നാശമില്ലാത്തവനാണ് . ഗുരുക്കന്മാരുടേയും ഗുരുവാണ് . പരമ ഗുരുവാണ്
 
==പ്രളയം മറ്റ് ഐതിഹ്യങ്ങൾ==
"https://ml.wikipedia.org/wiki/മത്സ്യം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്