"മത്സ്യം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65:
18 മഹാപുരാണങ്ങളിൽ വച്ച് പതിനാറാമത്തെ പുരാണമാണ് മത്സ്യപുരാണം . പ്രാചീനവും , പ്രാമാണികവും പ്രാധാന്യവുമുള്ള ഈ പുരാണം മറ്റു പുരാണങ്ങളെപ്പോലെയല്ല . ഇതര പുരാണങ്ങളിലെ കാര്യങ്ങൾ പോലും ഇതിൽ വിശദീകരിച്ചിരിക്കുന്നു . ബ്രഹ്മപുരാണം , വായുപുരാണം എന്നിവയാണ് ഇതിനു തത്തുല്യമായ മറ്റു പുരാണങ്ങൾ . മഹാവിഷ്ണു തന്റെ മത്സ്യാവതാര രൂപത്തിൽ ആദിമ മനുഷ്യനായ വൈവസ്വത മനുവിന് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ഇതിവൃത്തമെന്നാണ് സൂതമുനി പറയുന്നത് .
 
'''ശ്ളോകസംഖ്യയും പുരാണഘടനയും'''
 
ഈ പുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട് . മൊത്തത്തിൽ 291 അദ്ധ്യായങ്ങളും 14000 ശ്ളോകങ്ങളും ഈ പുരാണത്തിനുണ്ട് . ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് ഒന്നാം നൂറ്റാണ്ടു ആണെന്ന് കരുതപ്പെടുന്നു .
 
'''ആഖ്യാനം കാലഘട്ടം'''
 
കാര്യങ്ങൾ വളച്ചുകെട്ടിലാതെ പറഞ്ഞിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത . നൈമിശാരണ്യത്തിൽ വച്ച് സൂതപൗരാണികൻ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം .മനുവും വിഷ്ണുവിന്റെ അവതാരമായ മത്സ്യവുമായുള്ള സംഭാഷണത്തോടെ പുരാണം ആരംഭിക്കുന്നു .
"https://ml.wikipedia.org/wiki/മത്സ്യം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്