"ബ്ലൂറിഡ്ജ് മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox mountain range|name=ബ്ലൂറിഡ്ജ് മലനിരകൾ|photo=Rainy Blue Ridge-27527.jpg|photo_size=350|photo_caption=The Blue Ridge Mountains as seen from the [[Blue Ridge Parkway]] near [[Mount Mitchell]] in [[North Carolina]]|country=United States|state=[[North Carolina]]|state1=[[Virginia]]|state2=[[Tennessee]]|state3=[[Maryland]]|state4=[[Pennsylvania]]|state5=[[West Virginia]]|state6=[[South Carolina]]|state7=[[Georgia (U.S. state)|Georgia]]|parent=Appalachian Mountains|highest=[[Mount Mitchell]]|elevation_ft=6684|coordinates={{coord|35|45|53|N|82|15|55|W|type:mountain_scale:100000|format=dms|display=inline,title}}|geology=granite|geology1=gneiss|geology2=limestone|period=|orogeny=Grenville orogeny|area_mi2=|length_mi=|width_mi=|length_orientation=|width_orientation=|map_image=Appalachian_map.svg|map_caption=Appalachian Mountains}}'''ബ്ലൂറിഡ്ജ് മലനിരകൾ''' ബൃഹത്തായ [[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേച്ചിയൻ മലനിരകളുടെ]] ഒരു ഭൂപ്രകൃതിശാസ്ത്രപരമായ പ്രവിശ്യയാണ്. കിഴക്കൻ ഐക്യനാടുകളിൽ സ്ഥിതിചെയ്യുന്ന ഇത് [[മെരിലാൻ‌ഡ്|മേരിലാന്റ്]], [[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീനിയ]], കോമൺവെൽത്ത് ഓഫ് വിർജീനിയ, [[വടക്കൻ കരോലിന]], [[തെക്കൻ കരൊലൈന|തെക്കൻ കരോലിന]], [[ടെന്നസി|ടെന്നസീ]], [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയ]] എന്നീ സംസ്ഥാനങ്ങളിലൂടെ തെക്കൻ പെൻസിൽവാനിയിയിൽനിന്ന് 550 മൈലുകൾ തെക്കുപടിഞ്ഞാറേയ്ക്ക് വ്യാപിച്ചുകിടക്കുന്നു.<ref name="USGS-Geographical Names Information System">{{cite web|url=https://geonames.usgs.gov/apex/f?p=138:3:0::NO::P3_FID%2CP3_TITLE:1023842%2CBlue+Ridge|title=Blue Ridge|accessdate=December 19, 2018|publisher=U.S. Geological Survey}}</ref> വടക്കും തെക്കുമുള്ള ഭൂപ്രകൃതിശാസ്ത്രപരമായ മേഖലകളെ ഉൾക്കൊണ്ടിരിക്കുന്ന ഈ പ്രവിശ്യ, റോണോക്ക് നദീവിടവിനടുത്തുവച്ച് വിഭജിക്കപ്പെടുന്നു.<ref name="USGS-Water">{{cite web|url=http://water.usgs.gov/GIS/metadata/usgswrd/XML/physio.xml|title=Physiographic divisions of the conterminous U. S.|accessdate=December 6, 2007|publisher=U.S. Geological Survey}}</ref> ബ്ലൂറിഡ്ജിനു പടിഞ്ഞാറും അപ്പലേച്ചിയന്റെ മുഖ്യഭാഗത്തിനുമിടയിലായി അപ്പലേച്ചിയൻ നിരകളിലെ വടക്ക് റിഡ്ജ് ആന്റ് വാലി പ്രവിശ്യ പടിഞ്ഞാറൻ അതിരായി സ്ഥിതിചെയ്യുന്നു.
 
അകലെനിന്നു വീക്ഷിക്കുമ്പോൾ നീല നിറത്തിലാണ് ബ്ലൂ റിഡ്ജ് മലനിരകൾ കാണപ്പെടുന്നത്.  ഈ പ്രദേശത്തെ സസ്യങ്ങൾ ഉയർ‌ന്ന അളവിൽ അന്തരീക്ഷത്തിലേയ്ക്കു വമിപ്പിക്കുന്ന ഐസോപ്രീൻ സംയുക്തങ്ങൾ<ref>{{cite book|url=https://books.google.com/books?id=0X4cQus2gz8C&pg=PA261&lpg=PA261&dq=blue+mountains+chemical+terpene&source=bl&ots=63vLtifwvN&sig=KuXHhVicUbP5J34jwoLExlMBLUA&hl=en&ei=-ALLSdB_0eqVB73p_d8J&sa=X&oi=book_result&resnum=6&ct=result#PPA261,M1|title=Invitation To Organic Chemistry|author=Johnson, A. W|date=1998|publisher=Jones & Bartlett Learning|isbn=978-0-7637-0432-2|page=261}}</ref> മൂടൽമഞ്ഞുപോലെ പരക്കുന്നതാണ്  ബ്ലൂ റിഡ്ജ് മലനിരകൾക്കു നീല വർണ്ണം തോന്നിപ്പിക്കുന്നതിന്റെ കാരണം.<ref>{{cite web|url=http://www.nps.gov/blri/faqs.htm|title=Blue Ridge Parkway, Frequently Asked Questions|accessdate=December 29, 2007|last=|first=|authorlink=|year=2007|publisher=National Park Service|coauthors=}}</ref>
 
ബ്ലൂ റിഡ്ജ് പ്രവിശ്യയുടെ പരിധിയിൽ രണ്ടു പ്രധാന ദേശീയോദ്യാനങ്ങളാണുള്ളത് - വടക്കൻ ഭാഗത്തുള്ള ഷെനാൻഡോ ദേശീയോദ്യാനവും തെക്കൻ ഭാഗത്തുള്ള ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് ദേശീയോദ്യാനങ്ങളുമാണിവ. ഇതുകൂടാതെ ജോർജ്ജ് വാഷിങ്ടൺ ആന്റ് ജെഫേഴ്സൺ ദേശീയ വനങ്ങൾ, ചെറോക്കി ദേശീയവനം, പിസ്ഗാഹ് ദേശീയ വനം, നന്തഹാല ദേശീയ വനം, ചട്ടഹൂച്ചീ ദേശീയ വനം എന്നിവയും ഈ പ്രവിശ്യയുടെ ഭാഗങ്ങളാണ്. രണ്ടു ദേശീയോദ്യാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 469 മൈൽ (755 കിലോമീറ്റർ) നീളം വരുന്ന നയനമനോഹരമായ ബ്ലൂ റിഡ്ജ് പാർക്വേയും ബ്ലൂറിഡ്ജ് പ്രവിശ്യക്കുള്ളിൽ  നിലനിൽക്കുന്നത്.
"https://ml.wikipedia.org/wiki/ബ്ലൂറിഡ്ജ്_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്