"അന്തർദേശഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
(Internal combustion engines).
[[File:Arbeitsweise Zweitakt.gif|thumb|250px|right|അന്തർദഹനയന്ത്രം]]
റോഡു ഗതാഗതത്തിലെ നവാഗതർ അന്തർദഹന യന്ത്രങ്ങളാണ്. [[ജർമനി|ജർമനിയിലെ]] [[കാൾ ബെൻസ്|കാൾ ബെൻസും]] (Karl Benz)<ref>http://www.3wheelers.com/benz.html</ref> ഗോട്ട്ലിക് ഡെയിംലറും (Gottick Daimier) ഈ മാതിരി യന്ത്രങ്ങൾ കണ്ടുപിടിച്ചു. ബെൻസ് 1885-ലും ഡെയിംലർ 1886-ലും പുതിയ യന്ത്രം ഘടിപ്പിച്ച വണ്ടികൾ റോഡിലൂടെ ഓടിച്ചതോടെ റോഡുഗതാഗതത്തിന്റെ സുവർണകാലം ഉദ്ഘാടിതമായി. ജർമൻകാരുടെ ഈ കണ്ടുപിടിത്തം ആദ്യമായി പ്രയോജനപ്പെടുത്തിയത് [[ഫ്രാൻസ്]] ആണ്. അവർ 1887-ൽ പെട്രോൾകൊണ്ട് ഓടിക്കാവുന്ന യന്ത്രം ഘടിപ്പിച്ച ഒരു ബോട്ട്, സീൻ (Seine) നദിയിൽ ഓടിച്ചു. ഫ്രഞ്ചുഗവേഷണങ്ങളുടെ ഫലമായാണ് പുതിയ മോട്ടോർ യന്ത്രത്തിന് ക്ലച്ച് (clutch), ഗിയർ (gear), ഡിഫറൻഷ്യൽ (differential), കൌണ്ടർഷാഫ്റ്റ് (counter shaft) തുടങ്ങിയ സംവിധാനങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ലോകം ഈ മാതിരി ഒരു വാഹനത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നു വേണം കരുതാൻ; അത്രമാത്രം ശീഘ്രഗതിയിലായിരുന്നു അതിന്റെ പ്രചാരവും വളർച്ചയും. രണ്ടു നിലകളുള്ള ഒരു ബസ് പുതിയ പെട്രോൾ എൻജിൻ ഘടിപ്പിച്ച് 1904-ൽ ലണ്ടൻവീഥികളിൽ ഓടുകയുണ്ടായി എന്നു പറയുമ്പോൾ ഇതിനു മറ്റൊരു തെളിവ് ആവശ്യമില്ലതന്നെ
 
==ട്രാമും ട്രോളിയും==
"https://ml.wikipedia.org/wiki/അന്തർദേശഗതാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്