"ശിവഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commonscat|Sivagiri}}
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
കർക്കടക മാസത്തിലെ കറുത്തവാവു ദിവസം ധാരാളം പേർ വർക്കല പാപനാശം കടപ്പുറത്ത് ശ്രാദ്ധമൂട്ടാനായി വന്നു ചേരാറുണ്ടായിരുന്നു. ഇന്നും ആ ആചാരം നിലനിൽക്കുന്നുണ്ട്. 1904 ലെ കർക്കിടകവാവു ദിവസം (മലയാള മാസം 1079 കർക്കിടകം 28) കടൽ‌പ്പുറത്ത് ശ്രാദ്ധമൂട്ടുന്നതിനു പകരം തന്റെ അനുയായികൾ മഠത്തിൽ വന്നു ചേരുന്നതിനായി നാരായണഗുരു ആവശ്യപ്പെട്ടു. വന്നവരുടെ പൂർവികർക്കായി ശ്രാദ്ധകർമ്മങ്ങളെല്ലാം അവിടെവച്ച് അദ്ദേഹം തന്റെ ശിഷ്യന്മാരെക്കൊണ്ട് യഥാവിധി ചെയ്യിച്ചു. അങ്ങനെ അവിടം നാരായണഗുരുവിന്റെ അനുയായികൾക്കും ശിഷ്യന്മാർക്കും ഒത്തുചേരാനുള്ള ഒരു കേന്ദ്രമായി മാറി.
 
രണ്ടു കൊല്ലത്തിനു ശേഷം പാവപ്പെട്ട കുട്ടികൾക്ക് പഠിയ്ക്കാനായി ഒരു വിദ്യാലയവും ആ കുന്നിനടുത്ത് താമസിച്ചിരുന്ന ദളിത് ജനവിഭാഗങ്ങളിലെ മുതിർന്നവർക്ക് വിദ്യാഭ്യാസം നൽകാനായി ഒരു നിശാപഠനശാലയും നാരായണഗുരു ശിവഗിരിയിൽ സ്ഥാപിച്ചു. 1907ൽ അവിടെ ഒരു ശിവക്ഷേത്രത്തിന്റെ പണി ആരംഭിച്ചു. 1908ൽ ചിങ്ങമാസത്തിലെ ചതയദിനത്തിൽ (മലയാള വർഷം 1084) ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിനു ശാരദാഒരു സരസ്വതീ ക്ഷേത്രത്തിനുള്ള പണി ആരംഭിയ്ക്കുകയും ചെയ്തു. ഇതാണ് ശാരദാമഠം. 1912 ൽ (മലയാള വർഷം 1087) മേടം 19, 20, 21 തീയതികളിൽ വർക്കല ശിവഗിരിയിൽ വച്ച് എസ് എൻ ഡീ പീ യുടെ ഒമ്പതാം വാർഷികയോഗവും ശാരദാമഠത്തിലെ സരസ്വതി പ്രതിഷ്ഠയും ഒരുമിച്ച് നടത്തി. അനേകായിരമാൾക്കാർ ആ പ്രതിഷ്ഠാ കർമ്മത്തിലും സമ്മേളനത്തിലും സംബന്ധിയ്ക്കുകയുണ്ടായി. <ref>{{cite book |last= സാനു|first= എം കേ|coauthors= |title= ശ്രീനാരായണഗുരുസ്വാമി (ജീവചരിത്രം) |publisher= എച്&സീ ബുക്സ്|year= 2007 |month= നവംബർ|isbn= }}</ref>
 
==ശിവഗിരി തീർത്ഥാടനം==
"https://ml.wikipedia.org/wiki/ശിവഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്