"മണിപ്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആഖ്യാനശൈലി: അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
[[വേശ്യ|വേശ്യകളെയും]], [[ദേവദാസി|ദേവദാസികളേയും]] അധികമായി വർണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ കൂടുതലും കൃതികൾ<ref>മലയാള സാഹിത്യം ; സാഹിത്യകാരന്മാർ. വിജയൻ കുന്നൂമ്മക്കര. തിരൂരങ്ങാടി ബുക് സ്റ്റാൾ. താൾ 9.</ref> ദേവതാസ്തുതി, രാജസ്തുതി, ദേശവർണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു.
 
മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത്‌ [[ഉണ്ണുനീലിസന്ദേശം]] ആണ്. 14-ആം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട [[ലീലാതിലകം]] ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. "ഭാഷാസംസ്ക്രുതയോഗോമണിപ്രവാളംഭാഷസംസ്കൃത തയോഗോമണിപ്രവാളം" എന്നതാണു മണിപ്രവാളത്തിന്റെ ലക്ഷണം.മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം പ്രതിപാദിക്കുന്നു. കേരളത്തിലെ തദ്ദേശീയ ഭാഷ തമിഴ് ആയിരുന്നു എന്ന് ലീലാതിലകം പ്രതിപാദിക്കുന്നു. മണിപ്രവാള കവിതാശൈലിയെ ലീലാതിലക പ്രതിപാദിക്കുന്നു. ഇതിന്റെ കർത്താവാരെന്ന്‌ നിശ്ചയിക്കുവാനായിട്ടില്ലെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‌ "[[ശിൽപം]]" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങൾ ഉണ്ട്‌.
കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന തോലനാണു ആദ്യത്തെ മണിപ്രവാളകവിയായി പരിഗണിക്കപ്പെടുന്നത്. 'ക്രമദീപിക', ആട്ടപ്രകാരം' ഇവയാണു അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.ചമ്പുക്കളും സന്ദേശകാവ്യങ്ങളും ആണു ഈ ഭാഷാപ്രസ്ഥാനത്തിലെ പ്രധാന വിഭാഗങ്ങൽ.
മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പു' എന്നിവയും വളരെ പ്രശസ്തമാണ്‌.
"https://ml.wikipedia.org/wiki/മണിപ്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്