"മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
പെൺജീവികൾ ഉത്‌പാദിപ്പിക്കുന്ന '''അണ്ഡമാണ് (ovum)''' '''മുട്ടയായി''' മാറുന്നത്. ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സം‌യോജനം നടന്ന [[സിക്താണ്ഡം]] കൂടിയാണ് '''മുട്ട (egg)'''. ഇണചേരാത്ത സാഹചര്യങ്ങളിലും മുട്ടയുണ്ടാകാറുണ്ട്. ഇവയിൽ സിക്താണ്ഡമില്ല, അതിനാൽ വിരിയാറുമില്ല. സാധാരണ [[ഷഡ്പദം|ഷഡ്പദങ്ങളും]], [[ഉരഗം|ഉരഗങ്ങളും]], [[ഉഭയജീവി|ഉഭയജീവികളും]], [[പക്ഷി|പക്ഷികളും]] ഇണചേർന്ന് മുട്ടയിട്ട് അവ വിരിയിച്ചാണ്‌ പ്രത്യുത്പാദനം സാധ്യമാക്കുന്നത്. ആവശ്യമായ ഭൗതിക വ്യവസ്ഥയിൽ മുട്ടയിലെ സിക്താണ്ഡം ഭ്രൂണമാവുകയും വളർന്ന് ഭൂമിയിൽ ജീവിക്കാൻ അനുയോജ്യമായ കഴിവുകൾ നേടുകയും ചെയ്യുന്നു. പക്ഷികളുടേയും ഉരഗങ്ങളുടേയും മുട്ടകൾക്ക് സാധാരണയായി അമിനോയിറ്റുകളുടെ സം‌രക്ഷണ കവചം ഉണ്ടാകാറുണ്ട്. അതിനുള്ളിലായി ഒരു നേർത്ത സ്തരവും മുട്ടക്കുള്ളിലെ ഭ്രൂണത്തെ സം‌രക്ഷിക്കുന്നു. ചില [[സസ്തനി|സസ്തനികളും]] മുട്ടയിട്ടാണ്‌ പ്രത്യുത്പാദനം നടത്തുന്നത്. അവയെ [[മോണോട്രീം]] എന്നു വിളിക്കുന്നു. പല ജീവികളുടേയും മുട്ട [[മനുഷ്യൻ]] ആഹാരമായി ഉപയോഗിക്കുന്നു.<br />
മുട്ടയെ ജീവന്റെ ഒരു സമ്പൂർണ്ണപായ്ക്കറ്റ് എന്നു വിളിക്കാം. പൊടിപോലുമില്ലാത്ത ഒരു ഭ്രൂണത്തേയും അതിനു പൂർണ്ണവളർച്ചയിലേക്കെത്താനാവശ്യമായ മുഴുവൻ പോഷക ഇനങ്ങളേയുംപോഷകങ്ങളേയും ഭദ്രമായി ഇണക്കിയൊതുക്കിയ ഒന്നാണ് മുട്ട. പൊതുവേ ഫാമുകളിൽ ഇണചേരാതെ വളരുന്ന മുട്ടക്കോഴികളുടെ മുട്ടയിൽ സിക്താണ്ഡമോ ഭ്രൂണമൊ ഇല്ല. അതിനാൽ ഇവ വിരിയിക്കാനാവില്ല. മുട്ടകൾ പല വലിപ്പത്തിലും നിറത്തിലും കാണാറുണ്ട്. കാടപ്പക്ഷികളുടെ മുട്ട വലിപ്പത്തിൽ ചെറുതാണെങ്കിലും പോഷകമൂല്യത്തിൽ മികച്ചു നിൽക്കുന്നു.
==മുട്ടയുടെ ഗുണങ്ങൾ==
മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം [[ആൽബുമിൻ|ഒവാൽബുമിൻ]] എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും മികച്ച ഗുണനിലവാരമുള്ളതുമായ [[മാംസ്യം|പ്രോട്ടീനാണ്]] മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട്തന്നെ [[ബോഡി ബിൽഡിങ്ങ്]] പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവരും അത്ലറ്റുകളും മുട്ടവെള്ള ധാരാളമായി കഴിക്കാറുണ്ട്.
"https://ml.wikipedia.org/wiki/മുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്