"അച്ചായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പദോൽപ്പത്തി
വരി 2:
[[കേരളം|കേരളത്തിലെ]] [[കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ|സുറിയാനി ക്രിസ്ത്യാനികളെ]] സൂചിപ്പിക്കുന്ന പദമാണ് '''അച്ചായൻ'''. സുറിയാനി ക്രിസ്ത്യാനികളെ വേർതിരിച്ചറിയാൻ പുതുക്രിസ്ത്യാനികൾ അവരെ അച്ചായന്മാർ എന്നാണ് വിളിക്കാറുള്ളത്.<ref name="viking">{{cite book|title=Caste, its twentieth century avatar|url=https://books.google.com/books?id=fG7aAAAAMAAJ|year=1996|publisher=Viking|page=274|quote=It is interesting to note that the Neo-Christians used kinship terms in addressing the Syrians (something not done in the case of non-Christian upper castes) such as Achayan.}}</ref> കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ പരസ്പരം സംബോധന ചെയ്യാനും അച്ചായൻ എന്ന പദം ഉപയോഗിക്കുന്നു.<ref name="SinghIndia2001">{{cite book|author1=Kumar Suresh Singh|author2=Anthropological Survey of India|title=People of India|url=https://books.google.com/books?id=jRIwAQAAIAAJ|year=2001|publisher=Anthropological Survey of India|isbn=978-81-85938-88-2|page=1427|quote=The Syrian Christian formally call themselves Suryani Christian. They address one another as Achayan.}}</ref> അച്ചായൻ എന്നതിന്റെ സ്ത്രീലിംഗരൂപമാണ് അച്ചായത്തി. <ref name="timesofindia">{{cite news|title=Alina Padikkal looks stunning in 'Achayathi' attire|url=https://timesofindia.indiatimes.com/tv/news/malayalam/alina-padikkal-looks-stunning-in-achayathi-attire/articleshow/63577686.cms|accessdate=2019 ഏപ്രിൽ 15|newspaper=Times of India|quote=Alina has always called herself a proud 'Kottayamkari Achayathi' , the colloquial usage for Christian women from Kottayam.|archiveurl=https://web.archive.org/web/20190415105856/https://timesofindia.indiatimes.com/tv/news/malayalam/alina-padikkal-looks-stunning-in-achayathi-attire/articleshow/63577686.cms|archivedate=2019 ഏപ്രിൽ 15}}</ref>
 
==പദോൽപ്പത്തി==
അച്ചായൻ എന്ന പദത്തിന്റെ ഉദ്ഭവത്തിന് ക്രിസ്തുമതവുമായി ബന്ധമൊന്നുമില്ല. സംഘകാല തമിഴ് കൃതികളിൽ രാജാക്കന്മാരെയും സൈനികരെയും വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു കാണുന്നുണ്ട്.<ref name="Ramanujan1975">{{cite book|author=A. K. Ramanujan|title=The interior landscape: love poems from a classical Tamil anthology|url=https://books.google.com/books?id=XkbrAAAAIAAJ|date=1 January 1975|publisher=Indiana University Press|isbn=978-0-253-20185-0|page=79}}</ref> പ്രാകൃതഭാഷാ പദമായ അജ്ജായ എന്നതാണ് പഴന്തമിഴിൽ അച്ചായർ എന്നായി മാറിയത്. കീഴടക്കാനാവാത്തത്, അജയ്യമായത് എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം.<ref name="Śaṅkuṇṇināyar1995">{{cite book|author=Eṃ. Pi Śaṅkuṇṇināyar|title=Points of Contact Between Prakrit and Malayalam|url=https://books.google.com/books?id=NnxjAAAAMAAJ|year=1995|publisher=International School of Dravidian Linguistics|isbn=978-81-85692-13-5|page=108}}</ref> പിൽക്കാലത്ത് ഈ പദം സുറിയാനി ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്ന പദമായി മാറിയത് എങ്ങനെയെന്നത് ഇന്നും അജ്ഞാതമാണ്.
{{Quote|<poem>ആറരൺ കടന്തതാർ അരുംതകൈപ്പിൻ
പീടുചേർന്ത് '''അച്ചായ'''പ്പെരുംപടൈ അണ്ണൽ
അറംപുരി അന്തണർ വഴിമൊഴിന്തു ഒഴുകി,
ഞാലം നിൻവഴി ഒഴുകപ്പാടൽ ചാൻറു,</poem>|ഐങ്കുറുനൂറു, 209<ref name="Ramanujan1975"/>}}
==സംസ്കാരത്തിൽ==
 
അനൗദ്യോഗിക സംഭാഷണങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു കാണുന്ന ഈ വിളിപ്പേര് മധ്യതിരുവതാംകൂറിൽ നിന്നുള്ള എഴുത്തുകാരുടെ സാഹിത്യ കൃതികളിലും ധാരാളമായി കാണുന്നുണ്ട്, പ്രത്യേകിച്ചും സക്കറിയ, [[അരുന്ധതി റോയ്]], എബ്രഹാം മാത്യു എന്നിവരുടെ കഥകളിൽ.
 
"https://ml.wikipedia.org/wiki/അച്ചായൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്