"ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added content
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Added small content
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
}}
 
ലൈംഗികബന്ധമുൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ പകരുന്ന അസുഖങ്ങളെ '''ഗുഹ്യരോഗങ്ങൾ''', '''ലൈംഗികബന്ധത്തിലൂടെ പകരുന്ന അസുഖങ്ങൾ''', '''ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ (Sexually transmitted diseases- STDs )''' എന്നൊക്കെ വിവക്ഷിക്കാറുണ്ട്. അസുഖമുണ്ടാകാതെ തന്നെ രോഗാണുബാധയുണ്ടാകാനും, മറ്റൊരാൾക്ക് രോഗാണുബാധ പകർന്നുകൊടുക്കാനും സാധിക്കുമെന്നതിനാൽ അവസാനത്തെ പേരാണ് കൂടുതൽ അനുയോജ്യം എന്നാണ് നിലവിലുള്ള വിദഗ്ദ്ധമതം. HIV/ എയ്ഡ്സ്, HPV മൂലമുള്ളമൂലം സ്ത്രീകളിൽ ഗർഭാശയമുഖ കാൻസർ, പുരുഷന്മാരിൽ ലിംഗമൂത്രനാളീ കാൻസർ, ഗൊണേറിയ, ഹെർപ്പിസ്, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് (ഹെപ്പറ്റെറ്റിസ് ബി) തുടങ്ങിയവ ഉദാഹരണങ്ങളാണ്. അണുമുക്തമാക്കാത്ത സിറിഞ്ചും സൂചിയുമുപയോഗിച്ചു മയക്കുമരുന്ന് കുത്തിവെക്കുക, പ്രസവം, മുലയൂട്ടൽ, അംഗീകാരമില്ലാത്ത ബ്ലഡ്‌ ബാങ്കുകൾ വഴി രക്തം സ്വീകരിക്കുക എന്നിവയിലൂടെയും ഇത്തരം രോഗം പകരാം. രക്തം പൊടിയാൻ സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ പല്ല് തേക്കുന്ന ബ്രഷ്, ഷേവിങ് ബ്ലേഡ് എന്നിവ ഉപയോഗിക്കുന്നതും രോഗം പടരാൻ കാരണമാകാം. പുകയില ഉത്പന്നങ്ങൾ (സിഗരറ്റ്, ബീഡി etc) ഉപയോഗിക്കുന്നവരിൽ രോഗ പ്രധിരോധ ശേഷി കുറയുന്നത് മൂലം ഇത്തരം രോഗാണുക്കൾ വേഗം പടരാം. ലൈംഗിക ഭാഗങ്ങൾ വെറുതേ തമ്മിൽ ഉരസിയാൽ പോലും HPV അണുബാധ പകരാം.
 
നൂറ്റാണ്ടുകളായി ഇത്തരം അസുഖങ്ങളെപ്പറ്റി മനുഷ്യർക്ക് അറിവുണ്ട്. ഇത്തരം അസുഖങ്ങളെപ്പറ്റി പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് [[venereology|വെനറോളജി]].
വരി 23:
 
 
രോഗവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക (Safe sex), ഉറ (Condom) ഉപയോഗിക്കുക, അണുവിമുക്തമാക്കിയ സിറിഞ്ചുകളും സൂചികളും മാത്രം ഉപയോഗിക്കുക, മറ്റുള്ളവരുടെ ഷേവിങ് ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കാതിരിക്കുക, രോഗാണുവാഹകർ രക്തദാനം ചെയ്യാതിരിക്കുക, പുകയിലപുകയിഉത്പന്നങ്ങൾ ഉപയോഗം ഒഴിവാക്കുക എന്നിവവഴി ഇത്തരം രോഗങ്ങളുടെ പകർച്ചയും വ്യാപനവും നിയന്ത്രിക്കാവുന്നതാണ്. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഗർഭനിരോധന ഉറയും ഇക്കാര്യത്തിൽ ഫലപ്രദമാണ്. HPV, ഹെപ്പറ്റെറ്റിസ് ബി എന്നിവയ്ക്കെതിരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. അതുവഴി ഗർഭാശയമുഖ കാൻസർ, ലിംഗമൂത്രനാളീ കാൻസർ എന്നിവയെ തടയാവുന്നതാണ്.
 
== വർഗ്ഗീകരണം ==