"ഡി.കെ. പട്ടമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം ലഭിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...)
പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു '''ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ''' (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) ([[മാർച്ച് 28]], [[1919]] – [[ജൂലൈ 16]], [[2009]]<ref name="mat-d">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239979&n_type=HO&category_id=4&Farc=&previous=Y|title=ഡി.കെ. പട്ടമ്മാൾ അന്തരിച്ചു |date=2009-07-16|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-17}}</ref>). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ [[എം.എസ്. സുബ്ബലക്ഷ്മി]], [[എം.എൽ. വസന്തകുമാരി]] എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു.<ref>[http://www.chennaionline.com/musicseason99/profile/dkpattammal.html Chennai-Online]</ref><ref>[http://www.hinduonnet.com/thehindu/mp/2003/08/04/stories/2003080401540300.htm The Hindu]</ref> കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.
==ജീവിതരേഖ==
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] [[കാഞ്ചീപുരം ജില്ല|കാഞ്ചീപുരത്തുള്ള]] ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് പട്ടമ്മാൾ ജനിച്ചത്.<ref name=Musicwithfeeling>[http://www.hinduonnet.com/fline/fl1508/15080770.htm Music with feeling]</ref> അലമേലു എന്നായിരുന്നു പേര്. 'പട്ടാ'എന്ന പേരാണ് അടുപ്പമുള്ളവർ വിളിച്ചിരുന്നത്. <ref name=flon180807>[http://www.frontlineonnet.com/fl1508/15080770.htm A lifetime for Carnatic music]</ref><ref name=enoughifiget100>[http://www.dnaindia.com/india/report_enough-if-i-get-100-discerning-listeners_1274996 'Enough if I get 100 discerning listeners']</ref> സംഗീതത്തിൽ കമ്പമുണ്ടായിരുന്ന പിതാവ് പട്ടമ്മാളിനെ [[കർണ്ണാടകസംഗീതം|കർണ്ണാടക സംഗീതം]] പഠിയ്ക്കുവാൻ പ്രേരിപ്പിച്ചു. അമ്മ കാന്തിമതി രാജമ്മാൾ ഒരു സംഗീത വിദുഷിയായിരുന്നെങ്കിലും പൊതുവേദികളിലോ,സുഹൃത്സദസ്സിലോ പോലും പാടിയിരുന്നില്ല.<ref name=Pattammalp>[http://www.deccanherald.com/content/14098/pattammal-passes-away.html Pattammal passes away]</ref> ഗുരുകുലസമ്പ്രദായത്തിൽ അദ്ധ്യയനം നടത്തിയിട്ടില്ലെങ്കിൽപോലും എല്ലാ കച്ചേരികളും ശ്രവിയ്ക്കുമായിരുന്ന പട്ടമ്മാൾ സഹോദരന്മാരായ .ഡി. കെ .രങ്കനാഥൻ ഡി. കെ നാഗരാജൻ ഡി. കെ. ജയരാമൻ എന്നിവരോടൊപ്പം പരിചയിച്ച് കൃതികളെക്കുറിച്ചും ,രാഗങ്ങളെക്കുറിച്ചും ചർച്ചചെയ്യുമായിരുന്നു.<ref name=Hindu090717>[http://www.hindu.com/2009/07/17/stories/2009071752580900.htm The Hindu : Opinion / Op-Ed: Elegance, not flamboyance, was her forte]</ref>.<ref name=Hindu090717/> <ref name=Musicwithfeeling/><ref name=flon180807/>
 
==പുരസ്കാരങ്ങൾ==
44,605

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3119444" എന്ന താളിൽനിന്ന് ശേഖരിച്ചത്