"വിസ്കോൺസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| Website = www.wisconsin.gov
}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളിലെ]] വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''വിസ്കോൺസിൻ'''. ഈ സംസ്ഥാനം വടക്കുഭാഗത്ത് [[സുപ്പീരിയർ തടാകം]], കിഴക്ക് [[മിഷിഗൺ തടാകം]] എന്നീ മഹാതടാകങ്ങളുമായും തെക്കുഭാഗത്ത് [[ഇല്ലിനോയി]], തെക്കുപടിഞ്ഞാറ് [[അയോവ]], വടക്കുകിഴക്കൻ ഭാഗത്ത് [[മിഷിഗൺ]], പടിഞ്ഞാറ് [[മിനിസോട]] എന്നീ അമേരിക്കൻ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു. മൊത്തം വിസ്തീർണ്ണം കണക്കാക്കിയാൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഇരുപത്തിമൂന്നാമത്തെ വലിയ സംസ്ഥാനവും ജനസാന്ദ്രതയനുസരിച്ച് ഇരുപതാം സ്ഥാനവുമുള്ള സംസ്ഥാനമാണ്.
 
1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ [[കാനേഷുമാരി|കനേഷുമാരി]] പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. [[വ്യാവസായിക നിർമ്മാണം]], [[കൃഷി]], [[ആരോഗ്യസേവനം]] എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ. ഡ്രിഫ്റ്റിംഗ് മേഖലയൊഴികെ ഹിമയുഗത്തിലെ ഹിമപാളികളാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്ന വിസ്കോൺസിൻെറ ഭൂമിശാസ്ത്രം വൈവിധ്യപൂർണമാണ്. വടക്കൻ മലമ്പദേശങ്ങളും പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളും മദ്ധ്യ സമതലത്തിന്റെ ഒരു ഭാഗവും ചേർന്ന് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗം രൂപപ്പെടുകയും താഴ്‌ന്നപ്രദേശം മിഷിഗൺ തടാക തീരത്തേക്ക് വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു. മിഷിഗൺ സംസ്ഥാനം കഴിഞ്ഞാൽ മഹാതടാക തീരത്തിന്റെ നീളം കൂടിയ ഭാഗങ്ങൾ ഉൾ‌പ്പെടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് വിസ്കോൺസിൻ. 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ധാരാളം യൂറോപ്യൻ കുടിയേറ്റക്കാർ ഈ സംസ്ഥാനത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. അവരിൽ ഭൂരിപക്ഷവും ജർമ്മനി, സ്കാൻഡിനേവിയ എന്നിവിടങ്ങളിൽനിന്നും കുടിയേറിപ്പാർത്തവരായിരുന്നു. അയൽ സംസ്ഥാനമായ മിനിസോടയെപ്പോലെ, ജർമൻ അമേരിക്കൻ, സ്കാൻഡിനേവിയൻ അമേരിക്കൻ സംസ്കാരത്തിന്റെ കേന്ദ്രമായി സംസ്ഥാനം നിലനിൽക്കുന്നു.
 
തലസ്ഥാനം [[മാഡിസൺ, വിസ്കോൺസിൻ|മാഡിസണും]] ഏറ്റവും വലിയ നഗരം [[മിൽവൗക്കി|മിൽവൗക്കിയുമാണ്]]. ഇത് മിഷിഗൺ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തെ 72 കൌണ്ടികളായി തിരിച്ചിരിക്കുന്നു.
 
== അവലംബം ==
35,567

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3119342" എന്ന താളിൽനിന്ന് ശേഖരിച്ചത്